Kerala
-
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ‘വോട്ടാകര്‍ഷണം’ കുറവ്; മലപ്പുറത്ത് ‘സ്വതന്ത്ര പരീക്ഷണം’ തുടരാന്‍ സിപിഎം
മലപ്പുറം: ജില്ലയിലെ ‘സ്വതന്ത്ര പരീക്ഷണം’ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം തുടര്‍ന്നേക്കും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ അനുഭാവി വോട്ടുകള്‍ ആകര്‍ഷിക്കാനാകുന്നില്ലെന്ന നിലമ്പൂര്‍ പാഠം കൂടി ഉള്‍ക്കൊണ്ടാണ് സ്വതന്ത്രരില്‍തന്നെ വിശ്വാസമര്‍പ്പിക്കാനുള്ള ആലോചന. നിലവില്‍, ജില്ലയിലെ മൂന്നു ഇടതുപക്ഷ എംഎല്‍എമാരില്‍ രണ്ടു പേര്‍ സിപിഎം സ്വതന്ത്രരാണ്. കെ.ടി.ജലീല്‍ ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി വി.അബ്ദുറഹിമാന്‍ താനൂരില്‍ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചു മനസ്സു തുറന്നിട്ടില്ല. പി.വി.അന്‍വര്‍ ഉയര്‍ത്തിയ കലാപം മുന്‍നിര്‍ത്തി, കഴിയുന്നത്ര സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. നിലമ്പൂര്‍ ഫലം പക്ഷേ സ്വതന്ത്രരെ ഒഴിവാക്കി ജില്ലയില്‍ ജയിക്കാനുള്ള കരുത്ത് കൈവരിച്ചിട്ടില്ലെന്ന തിരിച്ചറിവ് പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ട്. തവനൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ അവിടെ മത്സരിക്കുന്നതു സ്വതന്ത്രന്‍ കെ.ടി.ജലീലാണ്. യുഡിഎഫിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടിനു പുറമേ ജലീലിനു സ്വന്തമായി ലഭിക്കുന്ന വോട്ടുകള്‍കൂടി ചേര്‍ന്നാണു ജയത്തിലേക്കെത്തുന്നത്. നിലമ്പൂരിലും സ്ഥിതി സമാനമായിരുന്നു. ഇടതുപക്ഷ വോട്ടിനൊപ്പം അന്‍വറിന്റെ ‘സ്വന്തം’ വോട്ടുകള്‍കൂടി ചേര്‍ന്നാണു…
Read More » -
സ്‌കൂളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണം, ഇംഗ്ലിഷ് സിനിമ പ്രദര്‍ശിപ്പിക്കണം; സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പത്രം വായിക്കുകയും വാര്‍ത്തകള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി സ്‌കൂള്‍ ലൈബ്രറിയില്‍ ഇവ ലഭ്യമാക്കണം. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം. പുസ്തകത്തെ ആധാരമാക്കി ആവിഷ്‌കാരങ്ങള്‍ സംഘടിപ്പിക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ കുറിപ്പ് തയാറാക്കണം. ഇത് മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കണം. കുട്ടികള്‍ക്ക് പുസ്തകമേളകള്‍ സംഘടിപ്പിക്കാം. പൗരപ്രമുഖരെ സ്‌കൂളുകളിലേക്ക് ക്ഷണിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകള്‍ വായിക്കാനും സംസാരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തണം. ഇംഗ്ലിഷ്…
Read More » -
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു, 5 പേര്‍ അറസ്റ്റില്‍; കാറിന് നമ്പറില്ല, ഉള്ളില്‍ വാക്കിടോക്കി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. വാഹനവ്യൂഹത്തിനിടയില്‍ കയറി ഇവരോട് പോലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഇവര്‍ കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളാണ്. വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്റ്റേഷനിലാണുള്ളത്.
Read More » -
റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ സ്‌പെഷല്‍ ഡയറക്ടറും ആയിരുന്നു. പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡിജിപിമാരില്‍ ഏറ്റവും സീനിയറായ നിധിന്‍ അഗര്‍വാളിനും സാധ്യത കല്‍പ്പിച്ചിരുന്നു. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്കു സര്‍ക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവില്‍ ഡല്‍ഹിയിലുള്ള റവാഡ ചന്ദ്രശേഖര്‍ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചയ്ക്ക്…
Read More » -
‘രോഗികള്‍ ശസ്ത്രക്രിയ കാത്തിരിക്കുന്നു, ഓഗസ്റ്റ് അവസാനം വരെ വെയിറ്റിങ് ലിസ്റ്റ്’; വെളിപ്പെടുത്തലില്‍ ഉറച്ച് ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായി ഡോ. ഹാരിസ് ചിറക്കല്‍. പോസ്റ്റില്‍ രാഷ്ട്രീയമില്ല. പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും ഡോ. ഹാരിസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപകരണങ്ങളുടെ അഭാവം മൂലം ഇപ്പോഴും നിരവധിപേര്‍ ശസ്ത്രക്രിയകാത്തിരിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനം വരെ നീളുന്ന വെയിറ്റിങ് ലിസ്റ്റ് ഇപ്പോള്‍ തന്നെയുണ്ടെന്നും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നു. ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ല. മന്ത്രിയെ ഇക്കാര്യം നേരിട്ട് അറിയിക്കാന്‍ മാത്രം ബന്ധങ്ങള്‍ തനിക്കില്ല. എന്നാല്‍ തന്റെ മേലധികാരികളെ വിഷയങ്ങള്‍ യഥാസമയം അറിയിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് തന്നെ അധികൃതരെ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ പിഎസിനെയും നേരിട്ട് കണ്ട് വിവരം അറിയിച്ചിരുന്നു. പരിഹരിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ഒപ്പമായിരുന്നു ആരോഗ്യ മന്ത്രിയുടെ പി എസിനെ കണ്ടത്. എന്നാല്‍ പിന്നീട് ഒരു പരിശോധനയും ഉണ്ടായിട്ടില്ല. ഇപ്പോഴുള്ള പ്രിന്‍സിപ്പല്‍ വന്നിട്ട്…
Read More » -
ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലീം കുമാര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ എം സലീം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഇടുക്കിയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനായി 1949 മാര്‍ച്ച് പത്തിനാണ് ജനനം. കൊലുമ്പന്‍ പുത്തന്‍പുരയ്ക്കല്‍ വളര്‍ത്തച്ഛനായിരുന്നു. നാളിയാനി ട്രൈബല്‍ എല്‍ പി സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യുപി സ്‌കൂള്‍, മൂലമറ്റം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1969ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധം. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് കാലം സിആര്‍സി, സിപിഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദളിത് സംഘടന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍,…
Read More » -
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ വൈകിയോടുന്നു
തൃശൂര്‍: വള്ളത്തോള്‍ നഗറിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലു ട്രെയിനുകള്‍ വൈകിയോടുന്നു. തിരുനെല്‍വേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എന്നിവയാണ് വൈകിയോടുന്നത്. തിരുനെല്‍വേലി, നേത്രാവതി എക്സ്പ്രസുകള്‍ ഒന്നര മണിക്കൂറാണ് വൈകിയോടുന്നത്. പരശുറാം എക്സ്പ്രസ് 7 മിനിറ്റ് വൈകിയോടുന്നു. വന്ദേഭാരത് എക്സ്പ്രസ് എട്ട് മിനിറ്റ് വൈകും. സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് 2 മണിക്കൂര്‍ വൈകിയോടുകയാണ്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപമാണ് ഇന്നലെ മണ്ണിടിഞ്ഞത്. കഴിഞ്ഞ പ്രളയത്തില്‍ വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്.
Read More » -
പെണ്‍സുഹൃത്ത് വിളിച്ചതിനു പിന്നാലെ വീടു വിട്ടിറങ്ങി; ഒന്നര വര്‍ഷത്തിനുശേഷം മൃതദേഹം വനത്തില്‍; ഹേമചന്ദ്രനെ വയനാട്ടിലും മൈസൂരിലും എത്തിച്ചു മര്‍ദിച്ചു കൊന്നെന്നു വിവരം; മുഖ്യപ്രതി നൗഷാദ് വിദേശത്തേക്കു മുങ്ങി
ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടി. തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2024 മാര്‍ച്ച് 20ന് കോഴിക്കോട് മായനാട്ടെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഹേമചന്ദ്രനെ പിന്നീട് വീട്ടുകാര്‍ കണ്ടിട്ടില്ല. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നൗഷാദ് വിദേശത്താണ്. സാമ്പത്തിക ഇടപാടുകളാണ് ഹേമചന്ദ്രന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ് മരിച്ച ഹേമചന്ദ്രന്‍. പലരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പെണ്‍സുഹൃത്തിന്‍റെ ഫോണ്‍ വന്നതിന് പിന്നാലെയാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഹേമചന്ദ്രന് പണം കടം നല്‍കിയ സംഘം പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടു പോവുകയായിരുന്നു. തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദ്ദിക്കുകയുമായിരുന്നു. ഹേമചന്ദ്രനെ കാണാതായി രണ്ടാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചേരമ്പാടി വനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം…
Read More »

