Kerala

    • ‘എന്റെ പേര് ‘ശിവൻ’കുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!’ ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് മന്ത്രി

      സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജെഎസ്കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുമ്പോൾ അതിനെ പരിഹസിച്ച് ദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..! അതേസമയം ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നുമാണ് സെൻസർ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസിൽ ഹർജിക്കാരന്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി. മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്‌കാരവുമായി ബന്ധപ്പെട്ടെന്നാണ് സെൻസർ ബോർഡ് മറുപടി നൽകിയത്. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും…

      Read More »
    • തമ്മില്‍ ഭേദം! യുപിഎസ്‌സി നല്‍കിയ മൂന്ന് പേരുകള്‍ വായിച്ച് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് ഇങ്ങനെ; രവതയ്ക്ക് ഇനി വേണ്ടത് അമിത് ഷായുടെ അനുമതി

      തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ആദ്യ അജണ്ടയായിരുന്നു പോലീസ് മേധാവിയുടെ നിയമനം. യുപിഎസ് സി അയച്ച ചുരുക്കപ്പട്ടികയിലെ മൂന്ന് പേരുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചു. ഇതിന് ശേഷം ഇവരുടെ സര്‍വ്വീസ് ചരിത്രം. കൂത്തുപറമ്പ് പോലുള്ള വിവാദങ്ങളൊന്നും പരാമര്‍ശിച്ചില്ല. പേരുകള്‍ മൂന്ന് വായിച്ച് ശേഷം മൂന്ന് പേരില്‍ ഭേദം രവതാ ചന്ദ്രശേഖറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും എതിര്‍ത്തില്ല. ഒന്നും പറഞ്ഞതുമില്ല. ഇതോടെ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. അതിന് ശേഷം സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. പോലീസ് മേധാവിയായി രവതാ ചന്ദ്രശേഖറിന് ഉടന്‍ ചുമതലയേല്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനും അറിയാം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ഒഴിവാക്കിയാല്‍ മാത്രമേ ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായ രവതയ്ക്ക് കേരളത്തില്‍ എത്താനാകൂ. അതിന് വേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതിയാണ്. രവതയെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി അമിത് ഷാ നേരത്തേ നിയമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അമിത് ഷാ തന്റെ വിശ്വസ്തനെ കേരളത്തിലേക്ക് അയക്കുമോ എന്നതാണ് നിര്‍ണ്ണായകം.…

      Read More »
    • റവാഡയുടെ നിയമനം വിശദീകരിക്കേണ്ടത് സര്‍ക്കാര്‍; കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

      കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയമായി നോക്കുമ്പോള്‍ പല പൊലീസ് ഉദ്യോഗസ്ഥന്മാരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷത്തിന്റെ ഭാഗമായിട്ടുള്ള സംഘടനകള്‍ക്കുമെതിരെ എതിര്‍പ്പ് ഉയര്‍ത്തിയ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളവരുണ്ടാകാം. കൂത്തുപറമ്പ് വെടിവെയ്പിന്റെ കാര്യത്തില്‍ റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ഡിജിപി ചുരുക്കപ്പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ നിതിന്‍ അഗര്‍വാളിനെതിരെയും സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്ന് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍ വെടിവെയ്പ് നടന്ന അതേ കാലത്ത് തലശ്ശേരിയില്‍ ചുമതലയുണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍, അന്ന് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷ സമയത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറമ്പ് ഏരിയാ…

      Read More »
    • തിരക്ക് അതിരൂക്ഷം: കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

      കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിലെ തിരക്കിനിടെ തലചുറ്റി വീണത്. മെമുവിലെ തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്. എറണാകുളത്തേക്കുള്ള മെമു സര്‍വീസുകള്‍ക്കായി 1 അ പ്ലാറ്റ്‌ഫോം പൂര്‍ത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിന്‍ സര്‍വീസ് പോലും ആരംഭിച്ചിട്ടില്ല. രാവിലത്തെ കൊല്ലംഎറണാകുളം മെമു, പാലരുവി എക്‌സ്പ്രസ്, കൊല്ലം എറണാകുളം സ്‌പെഷല്‍, വേണാട് എക്‌സ്പ്രസ് തുടങ്ങിയവയെല്ലാം തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങി നിന്നാണ് പലരുടെയും യാത്ര. ഇത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. രാവിലെ 7.55ന് കോട്ടയത്തുന്ന കൊല്ലം- എറണാകുളം സ്‌പെഷല്‍ മെമുവിലാണ് ഇപ്പോള്‍ തിരക്ക് അതിരൂക്ഷമായിട്ടുള്ളത്. രാവിലത്തെ തിരക്കുമൂലം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാതെ മടങ്ങിപോകുന്നവരും നിരവധിയുണ്ട്. എല്ലാ ഹാള്‍ട്ട് സ്റ്റേഷനിലും നിര്‍ത്തിപ്പോകുന്ന മെമു സര്‍വീസ് പ്രാബല്യത്തില്‍ വന്നാലേ ജില്ലയിലെ ട്രെയിന്‍ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്താനാകൂ എന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ഭാരവാഹി ശ്രീജിത്ത്…

      Read More »
    • ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പം? കോടതി, ജാനകി നീതി തേടുന്ന ഇരയെന്ന്‌ നിർമാതാക്കൾ, ഇരയല്ലേ, പ്രതി അല്ലല്ലോയെന്ന് കോടതി

      കൊച്ചി: സുരേഷ് ഗോപി നായകനായ പ്രവീൺ നാരായണൻ ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പ്രദർശനത്തിൽ അനിശ്ചിതത്വം നീളുന്നു. എന്തുകൊണ്ട് ‘ജാനകി’ എന്ന പേരിനെ എതിർക്കുന്നുവെന്നതിന് മറുപടി നൽകാൻ ഹൈക്കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലമായി നൽകാനും ജസ്റ്റിസ് എൻ. നഗരേഷിന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും. അതേസമയം ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പമെന്ന ചോദ്യം കോടതി വീണ്ടും ആവർത്തിച്ചു. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളിൽ മാറ്റം വരുത്താനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്. ജാനകി എന്ന പേരിൽ നിന്ദാപരമായ എന്താണുള്ളത്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? കോടതി ചോദിച്ചു. എന്നാൽ നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണ് ‘ജാനകി’ എന്ന കഥാപാത്രമെന്ന് നിർമാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ‘ജാനകി’ എന്ന കഥാപാത്രം സിനിമയിൽ പ്രതിയല്ലല്ലോ, പ്രതിയുടെ പേരായിരുന്നെങ്കിൽ എതിർപ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ്…

      Read More »
    • ഈരാറ്റുപേട്ടയിലെ ദമ്പതിമാർ മരണത്തിലും ഒന്നിച്ച്, ഇരുവരും കരങ്ങൾ ടേപ്പ് കൊണ്ട് കെട്ടി പരസ്പരം പുണർന്നാണ് മരണം വരിച്ചത്

         കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട പനയ്ക്കപാലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ദമ്പതികളുടെ കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയിരുന്നതായും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലും ആയിരുന്നുവത്രേ. മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. മരുന്ന് കുത്തി വയ്ക്കാനാണ് ഈ സിറിഞ്ച് ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. വിഷ്ണുവിന്റെയും രശ്മിയുടെയും മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പക്ഷേ കാരണം  വ്യക്തമായിട്ടില്ല. ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രാമപുരം സ്വദേശിയായ രശ്മി(32). മേലുകാവ് മറ്റം സ്വദേശി വിഷ്ണു എസ്.നായർ (36) കരാർ പണികൾ എടുത്ത് നടത്തുകയായിരുന്നു. ദമ്പതികൾ 6 മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിൽ  എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതിനിടെ സണ്‍റൈസ് ആശുപത്രിയില്‍ നിന്നും രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല.…

      Read More »
    • തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെ പോരാട്ടമില്ല; സമദൂര സിദ്ധാന്തമെന്ന് അന്‍വര്‍

      മലപ്പുറം: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. അതുവരെ ഒരു മുന്നണിയുടെയും വാതിലില്‍ മുട്ടാനില്ലെന്നും അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെയുള്ള പോരാട്ടമില്ലെന്നും യുഡിഎഫും എല്‍ഡിഎഫുമായും സമദൂര സിദ്ധാന്തമാണെന്നും വര്‍ഗീയകക്ഷികളൊഴികെ ആരുമായും സഹകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. ജനങ്ങളുടെ പൊതുവിഷയത്തില്‍ ഇടപെടുന്ന ആരുമായും സഖ്യമുണ്ടാക്കും. പരമാവധി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്ത ദിവസം ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. പോറ്റുമകനായ എംആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമവധി ശ്രമിച്ചിട്ടും അത് നടക്കാതെ പോയത് അന്‍വറിന്റെ പോരാട്ടം കൊണ്ട് കൂടിയാണ്. അവസാനം യുപിഎസ് സി കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് ഒരാളെ ഡിജിപിയാക്കേണ്ടി വന്നത് പിണറായി വിജയന്റെ ഗതികേടാണ്. അജിത് കുമാറിനെ ഡിജിപിയാക്കാന്‍ വഴിവിട്ട എല്ലാ മാര്‍ഗങ്ങളും, പഠിച്ച പണി പതിനെട്ടും…

      Read More »
    • വി.എസിന്റെ നില ഗുരുതരമായി തുടരുന്നു; ബിപിയും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണനിലയിലായില്ല

      തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

      Read More »
    • പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ‘വോട്ടാകര്‍ഷണം’ കുറവ്; മലപ്പുറത്ത് ‘സ്വതന്ത്ര പരീക്ഷണം’ തുടരാന്‍ സിപിഎം

      മലപ്പുറം: ജില്ലയിലെ ‘സ്വതന്ത്ര പരീക്ഷണം’ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം തുടര്‍ന്നേക്കും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ അനുഭാവി വോട്ടുകള്‍ ആകര്‍ഷിക്കാനാകുന്നില്ലെന്ന നിലമ്പൂര്‍ പാഠം കൂടി ഉള്‍ക്കൊണ്ടാണ് സ്വതന്ത്രരില്‍തന്നെ വിശ്വാസമര്‍പ്പിക്കാനുള്ള ആലോചന. നിലവില്‍, ജില്ലയിലെ മൂന്നു ഇടതുപക്ഷ എംഎല്‍എമാരില്‍ രണ്ടു പേര്‍ സിപിഎം സ്വതന്ത്രരാണ്. കെ.ടി.ജലീല്‍ ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി വി.അബ്ദുറഹിമാന്‍ താനൂരില്‍ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചു മനസ്സു തുറന്നിട്ടില്ല. പി.വി.അന്‍വര്‍ ഉയര്‍ത്തിയ കലാപം മുന്‍നിര്‍ത്തി, കഴിയുന്നത്ര സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. നിലമ്പൂര്‍ ഫലം പക്ഷേ സ്വതന്ത്രരെ ഒഴിവാക്കി ജില്ലയില്‍ ജയിക്കാനുള്ള കരുത്ത് കൈവരിച്ചിട്ടില്ലെന്ന തിരിച്ചറിവ് പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ട്. തവനൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ അവിടെ മത്സരിക്കുന്നതു സ്വതന്ത്രന്‍ കെ.ടി.ജലീലാണ്. യുഡിഎഫിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടിനു പുറമേ ജലീലിനു സ്വന്തമായി ലഭിക്കുന്ന വോട്ടുകള്‍കൂടി ചേര്‍ന്നാണു ജയത്തിലേക്കെത്തുന്നത്. നിലമ്പൂരിലും സ്ഥിതി സമാനമായിരുന്നു. ഇടതുപക്ഷ വോട്ടിനൊപ്പം അന്‍വറിന്റെ ‘സ്വന്തം’ വോട്ടുകള്‍കൂടി ചേര്‍ന്നാണു…

      Read More »
    • സ്‌കൂളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണം, ഇംഗ്ലിഷ് സിനിമ പ്രദര്‍ശിപ്പിക്കണം; സര്‍ക്കാര്‍ നിര്‍ദേശം

      തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പത്രം വായിക്കുകയും വാര്‍ത്തകള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി സ്‌കൂള്‍ ലൈബ്രറിയില്‍ ഇവ ലഭ്യമാക്കണം. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം. പുസ്തകത്തെ ആധാരമാക്കി ആവിഷ്‌കാരങ്ങള്‍ സംഘടിപ്പിക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ കുറിപ്പ് തയാറാക്കണം. ഇത് മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കണം. കുട്ടികള്‍ക്ക് പുസ്തകമേളകള്‍ സംഘടിപ്പിക്കാം. പൗരപ്രമുഖരെ സ്‌കൂളുകളിലേക്ക് ക്ഷണിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകള്‍ വായിക്കാനും സംസാരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തണം. ഇംഗ്ലിഷ്…

      Read More »
    Back to top button
    error: