Kerala
-
വി.ഡി. സതീശന്‍ ‘നീരീക്ഷണകാലം’ ഒരുക്കിയത് അറിഞ്ഞില്ല; വാവിട്ട വാക്കുകള്‍ വിനയായി; പിണറായിസവും സതീശനിസവും പാളി; രാഷ്ട്രീയമായി മണ്ണു നഷ്ടപ്പെട്ട് നിലമ്പൂരിലെ ഒറ്റയാന്‍; അന്‍വറിനെ കാത്തിരിക്കുന്നത് മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ വി.ഡി. സെല്‍വരാജിന്റെ വിധിയോ?
തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പ്രവേശനമെന്ന സ്വപ്‌നം തകര്‍ന്നതോടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ അന്‍വര്‍. സ്വന്തം കൈയിലിരുന്ന സീറ്റ് യുഡിഎഫിനു സമ്മാനിച്ചവന്‍ എന്ന പരിഹാസം ഇടതു സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് എല്‍ഡിഎഫില്‍ നിന്ന് പുറത്തു വരുമ്പോള്‍, ഇത്ര പ്രയാസകരമാകും യുഡിഎഫ് പ്രദേശനമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല അന്‍വര്‍. ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയിലും പിന്നീടു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യിലും ഇടം തേടിയെങ്കിലും അടുപ്പിക്കാതെ വന്നതോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണു ചേര്‍ന്നത്. എന്നാല്‍, തൃണമൂലിന്റെ ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായി അന്‍വര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസില്‍ ഏതുവിധേനയും എത്തിച്ചേരാനുള്ള നീക്കങ്ങളാണു നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) ന്റെ കേരളത്തിലെ ഘടകം ആദ്യം ഈ നീക്കം വെട്ടിയതോടെ നിലയില്ലാക്കയത്തിലേക്കാണെന്നു രഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. തുടക്കത്തില്‍ ഇടിച്ചുനിന്ന…
Read More » -
ക്ഷണിക്കാതിരുന്നത് നേതാക്കൾ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലം? ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കി, രാജീവ് ചന്ദ്രശേഖറിനെതിരെ അമർഷം പുകയുന്നു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുൻ അധ്യക്ഷൻമാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതിൽ അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു കഴിഞ്ഞ ദിവസം തൃശൂരിൽ നടന്നത്. ഇതിലേക്കു മുൻ അധ്യക്ഷൻമാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്കു കാരണം. മാത്രമല്ല അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് നേതാക്കൾക്കുള്ളിലെ പരാതി. അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. അതേസമയം മുതിർന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കൾ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന. കെ സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയിൽ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്. എന്നാൽ യോഗത്തിൽ മുൻ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനം രാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളിൽ സംസാരിക്കുകയും ചെയ്തു. പക്ഷെ തൃശ്ശൂരിൽ നടന്നത് ബിജെപി ജില്ലാ…
Read More » -
മദ്രസയിലേക്കെന്നു വീട്ടിൽ നിന്നിറങ്ങി കൂട്ടുകാർക്കൊപ്പം പോയത് വെള്ളച്ചാട്ടം കാണാൻ, വെള്ളക്കെട്ടിലേക്കിറങ്ങുന്നതിനിടെ 11 കാരൻ വീണത് 50 അടി താഴ്ചയിലേക്ക്, ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: ബാലുശ്ശേരിയിൽ വെള്ളച്ചാട്ടം കാണുന്നതിനിടെ ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തിൽ നിന്ന് അൻപതടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിൻ (11)എന്ന കുട്ടിയാണ് വെള്ളത്തിലേക്കു ചാഞ്ഞുനിന്ന മരച്ചില്ലകളിൽ കുടുങ്ങിക്കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി ഒഴുക്കിൽപ്പെട്ടതോടെ മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്. ശനിയാഴ്ച രാവിലെ പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മാസിനും മറ്റ് നാലുകുട്ടികളും മദ്രസയിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. അവധിദിവസമായതിനാൽ കുട്ടികൾ കാരിപ്പാറ മലയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിൻ കാൽവഴുതി വീഴുകയായിരുന്നു.
Read More » -
നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ്, ബ്യൂമെർകും ആൽഫാ ഹോസ്പൈസും കൈകോർത്തുal
തൃശൂർ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമായി ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും ആൽഫാ പാലിയേറ്റീവ് കെയറിന് കീഴിലുള്ള ആൽഫാ ഹോസ്പൈസും കൈകോർത്തു. ഇരു ടീമിന്റെയും സഹകരണത്തിലൂടെ നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കും. 2024 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതിക്ക് 2026 മാർച്ച് വരെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ധനസഹായം നൽകും. ഓരോ മാസവും 300 ഡയാലിസിസിനാണ് ഫൗണ്ടേഷൻ പിന്തുണ നൽകുന്നത്. 2025 മെയ് മാസത്തോടെ ഈ പദ്ധതിയിലൂടെ 4,200 ഡയാലിസിസ് ചികിത്സകൾ പൂർത്തിയാക്കി കഴിഞ്ഞു. “പരമാവധി നിർധന രോഗികളിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ഈ കൂട്ടായ്മയുടെ ശ്രമം,” ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു. രോഗികൾക്ക് ഡയാലിസിസ് സെന്ററുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്. തൃശ്ശൂർ എടമുട്ടത്താണ് ആൽഫയുടെ ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. “സാമ്പത്തിക പരാധീനത കാരണം ചികിത്സ ലഭിക്കാത്ത ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി…
Read More » -
മത സംഘടനകള്‍ക്ക് ആടിനെ പട്ടിയാക്കുന്ന സമീപനം; സൂംബ ശാരീരികമാനസിക ക്ഷേമത്തിന്; മുന്നോട്ടു തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി; അല്‍പ വസ്ത്രം ധരിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല; മുസ്ലിം ലീഗിന്റെ നിലപാട് ഇന്നറിയാം
സംസ്ഥാനത്തെ സ്കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കൂട്ടികള്‍ സൂംബ ചെയ്യുന്നത് യൂണിഫോം ധരിച്ചാണ്. അതാണ് ഡ്രസ് കോഡ്. അല്‍പ വസ്ത്രം ധരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എതിര്‍പ്പുന്നയിക്കുന്നവരുടെ വാദങ്ങള്‍ വര്‍ഗീയതയ്ക്ക് വളം വയ്ക്കുകയേള്ളൂ. മതസംഘടനകളുടേത് ആടിനെ പട്ടിയാക്കുന്ന നിലപാടാണ്. എതിര്‍ക്കുന്നവരുമായി ചര്‍ച്ചയാകാമെന്നും മന്ത്രി നിലപാട് വ്യക്തമാക്കി. അതേസമയം, സൂംബാ ഡാൻസ് വിവാദത്തിൽ മുസ്‌ലിം ലീഗ് ഇന്ന് പ്രതികരിച്ചേക്കും. വിഷയം പഠിക്കുകയാണെന്നും ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്നും ഇന്നലെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു. സൂംബാ ഡാൻസിനെ വിമർശിച്ച സമസ്തയുടെ നിലപാട് അംഗീകരിക്കുന്ന മുസ്‌ലിം ലീഗ് സൂംബാ ഡാൻസ് സാംസ്കാരിക ബോധത്തിനെതിരാണെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തിയ ശേഷമാകും ലീഗ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക.
Read More » -
ജാഗ്രത: ഇന്ന് മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കും, ജലനിരപ്പ് 135 അടി പിന്നിട്ടു; 3246 പേരെ മാറ്റി പാർപ്പിക്കുന്നു
കുമിളി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് (ശനി) തുറക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 5 മണിവരെ ജലനിരപ്പ് 135.28 ആണ്. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ആനവിലാസം, പെരിയാർ, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 893 കുടുംബങ്ങളിലെ 3246 പേരെ ഇന്നലെ രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ പോലീസിന് നിർദേശം നൽകിയിരുന്നു. ഇവർക്കായി 25 ഓളം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്.…
Read More » -
റോഡിലൂടെ നടന്നുപോകവേ കാട്ടുപന്നി ആക്രമണം; കുതിച്ചെത്തി ഇടിച്ചുതെറിപ്പിച്ചു; വയോധികന് ഗുരുതര പരിക്ക്
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി പടിപ്പുരക്കല്‍ മുഹമ്മദിനാണ് (65) കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത്പുറായില്‍ ഭാഗത്ത് വെച്ച് രാവിലെയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദിനെ കാട്ടുപന്നി കുറുകെ ചാടി ആക്രമിക്കുകയായിരുന്നു. മുഖത്തും തോളെല്ലിനും സാരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് സമീപത്തുള്ള പ്രദേശമായ പട്ടിണിക്കരയില്‍ തിങ്കളാഴ്ച സമാനമായ ആക്രമണം നടന്നിരുന്നു. പന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. കൈതക്കുന്നുമ്മല്‍ ബിന്‍സി (35), മകള്‍ സോണിമ (13) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
Read More » -
മാണി ഗ്രൂപ്പിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമോ? ചര്‍ച്ചയ്ക്ക് പാര്‍ട്ടി; യുഡിഎഫിലേക്കില്ലെന്ന് ജോസ്
കോട്ടയം: വരുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് (എം). വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിക്കാതെ പോയി. ചര്‍ച്ചകള്‍ വേഗത്തില്‍ നടന്നതാണ് ഇതിന് കാരണമായതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പറഞ്ഞു. യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പുറത്താക്കുകായായിരുന്നു. പിന്നാലെ പെട്ടെന്നാണ് പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത്. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സാധിക്കാതെ പോയി. അര്‍ഹതപ്പെട്ട പല സീറ്റുകളും പലയിടത്തും ലഭിക്കാതെ പോകുകയും ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. നമുക്ക് അര്‍ഹതപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള ചര്‍ച്ചയാകും നടത്തുകയെന്നും ജോസ് കെ മാണി പറഞ്ഞു. ഇടത് മുന്നണിയേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് ജോസ് കെ മാണി പറഞ്ഞു.…
Read More » -
നിലമ്പൂരില്‍ സിപിഎമ്മിന്റെ യു ടേണ്‍; ഇടതുവോട്ടുകള്‍ അന്‍വറിനു പോയി, ആര്‍എസ്എസ് പരാമര്‍ശം ബാധിച്ചിട്ടില്ലെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി സിപിഎം. നിലമ്പൂരില്‍ ഇടതുവോട്ടുകള്‍ പി.വി.അന്‍വറിനു പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കഴിഞ്ഞ 9 വര്‍ഷം ഇടതുസര്‍ക്കാര്‍ മണ്ഡലത്തില്‍ നടത്തിയ വികസനം സ്വന്തം നേട്ടമായി പ്രചരിപ്പിച്ചാണ് അന്‍വര്‍ വോട്ട് നേടിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിനെ വഞ്ചിച്ചു പോയ അന്‍വര്‍ യുഡിഎഫിനു വേണ്ടിയാണ് കളം മാറിയത്. നിലമ്പൂരിലെ സംഘടനാദൗര്‍ബല്യം പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. ആര്‍എസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമര്‍ശം യോഗങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലമ്പൂരില്‍ വോട്ട് കുറയാന്‍ അത് ഇടയാക്കിയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ”മുന്‍ തിരഞ്ഞെടുപ്പുകളിലെ നില പരിശോധിച്ചാല്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിനു രാഷ്ട്രീയമായ വോട്ട് നാല്‍പതിനായിരത്തിന് അടുത്താണ്. ഇത്തവണ അത് 66,660 ആക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചത് രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ 9 വര്‍ഷം ഇടതുഭരണത്തില്‍ സ്വതന്ത്ര എംഎല്‍എ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നിലമ്പൂരില്‍ നടത്തിയത്. സര്‍ക്കാരിന്റെ ഈ വികസനപ്രവര്‍ത്തനങ്ങള്‍ ആകെ തന്റെ നേട്ടങ്ങളാണെന്നു പ്രചരിപ്പിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറിന്…
Read More » -
ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭയുടെ കത്ത്. കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നല്‍കിയത്. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല. 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ. മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ എതിര്‍പ്പറിയിച്ച് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവന്‍കുട്ടിക്കെതിരേ ഗവര്‍ണര്‍ കത്തയച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ചുള്ളതാണ് കത്ത്.
Read More »