India
-
ഐപിഎല്‍ 2025 ട്രെന്‍ഡ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം; ഇഞ്ചോടിഞ്ച് ആവേശമില്ല; ഓഫ് സ്പിന്നര്‍മാര്‍ കളത്തിനു പുറത്ത്; 200 റണ്‍സ് നേടിയാലും വലിയ ഗുണമില്ല; ഹോം മത്സരങ്ങളില്‍ ടീമുകള്‍ പൊളിഞ്ഞു പാളീസായി; കളിക്കാരെല്ലാം ‘കൂള്‍’; ആകെ നോക്കിയാല്‍ കഴിഞ്ഞത് തണുപ്പന്‍ സീസണോ?
ബംഗളുരു: പതിനെട്ടു വര്‍ഷത്തിനുശേഷം ആദ്യമായി കിരീടവുമായി മടങ്ങിയ ആര്‍സിബിയും ചെറിയ പാളിച്ചകള്‍കൊണ്ടു കിരീടം കൈപ്പിടിയില്‍നിന്നു പോയ പഞ്ചാബും ഈ സീസണിലാകെ മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ താരങ്ങളെ പരമാവധി കുറച്ച്, ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് മെച്ചമുണ്ടാക്കുന്ന നടപടികളാണു ഫ്രാഞ്ചൈസികള്‍ കൈക്കൊണ്ടതെങ്കിലും ആകെയുള്ള കളികള്‍ എങ്ങനെയെന്നു വിലയിരുത്തിയാല്‍ ആവേശം കുറഞ്ഞു എന്ന മറുപടിയാകും ക്രിക്കറ്റ് വിദഗ്ധന്‍മാര്‍ നല്‍കുക. മുപ്പതിലേറെത്തവണ ആദ്യ ടീം 200 റണ്‍സ് കടത്തിയെങ്കിലും ഭൂരിപക്ഷവും ചേസ് ചെയ്തു എന്നതാണ് മറ്റൊരു കാര്യം. 200 റണ്‍സ് കടക്കുകയെന്നത് ഇനിയുള്ള കാലത്ത് സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ലെന്നും വ്യക്തം. ഠ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം ഐപിഎല്‍ 2025-ലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. അവര്‍ ഒറ്റ സീസണില്‍ 16,000-ത്തിലധികം റണ്‍സ് നേടിയെന്നു മാത്രമല്ല, 150 സ്‌ട്രൈക്ക് റേറ്റിനു മുകളിലുമെത്തി. ഐപിഎല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണിത്. 29.76 എന്ന ശരാശരിയും ഐപിഎല്‍ സീസണുകള്‍ വച്ചുനോക്കുമ്പോള്‍ ഏറ്റവും…
Read More » -
പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ അതിക്രമം, ഒരാളുടെ കൈവിരൽ കടിച്ചുമുറിച്ചു, അക്രമികൾക്കായി തിരച്ചിൽ
റായ്പൂര്‍: പിറന്നാളാഘോഷം കഴിഞ്ഞുവരികയായിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം. റായ്പൂരിലാണ് യുവാക്കള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുടെ കൈവിരല്‍ അക്രമി കടിച്ചുമുറിക്കുകയും ചെയ്തു. പെൺകുട്ടികൾ നിലവിളിച്ചതോടെ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.ബിലാസ്പൂരിൽ നിന്നും കാർബയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടികളുടെ സംഘം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് യുവാക്കൾ ഇവർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത് . ആക്രമണത്തിന് പിന്നാലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Read More » -
കോഹ്‌ലിയെ പ്രതിയാക്കണം… ഇത് കായിക ഇനമല്ല, ചൂതാട്ടമാണ്… ബംഗളൂരു ദുരന്തത്തിൽ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകൻ
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്‌ലിക്ക് എതിരെ പരാതി. ബംഗളൂരു കബണ്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച് എം വെങ്കിടേഷ് ആണ് പരാതിക്കാരന്‍.’ഐപിഎല്ലിലൂടെ ചൂതാട്ടം’ പ്രോത്സാഹിപ്പിക്കുന്നു, ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരു കായിക ഇനമല്ല, മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തില്‍ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരില്‍ ഏറ്റവും പ്രമുഖനാണ് വിരാട് കോഹ്ലി. അതിനാല്‍, വിരാട് കോഹ്ലിയെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും ഈ ദുരന്തത്തിന്റെ എഫ്ഐആറില്‍ പ്രതികളാക്കി നടപടിയെടുക്കണം എന്നാണ് പരാതിയുടെ ഉള്ളടക്കം. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ തിക്കിലും തിരക്കിലും 11…
Read More » -
‘ചാര’യൂട്യൂബര്‍മാര്‍ക്ക് ഒരുകൈ സഹായം; ഇത് ‘മാഡം എന്‍’! പാക് അപസര്‍പ്പക കഥകളിലെ മാദകസുന്ദരി…
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താനില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയത് ‘മാഡം എന്‍’ എന്ന പേരിലറിയപ്പെടുന്ന നൊഷാബ ഷെഹ്സാദ് എന്ന സ്ത്രീയെന്ന് കണ്ടെത്തല്‍. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബയാണ് ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നതെന്നും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരെ ചോദ്യംചെയ്തതില്‍നിന്നാണ് ‘മാഡം എന്‍’-ലേക്ക് അന്വേഷണമെത്തിയത്. ലാഹോറില്‍ ‘ജയ് യാന ട്രാവല്‍ ആന്‍ഡ് ടൂറിസം’ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബ ഷെഹ്സാദ് ആണ് ‘മാഡം എന്‍’ എന്ന് ഐഎസ്ഐ വിളിക്കുന്ന സ്ത്രീയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി അഞ്ഞൂറോളം പേരടങ്ങിയ സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യവും ഐഎസ്ഐയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നൊഷാബ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നും…
Read More » -
അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ മുട്ട് അമര്‍ത്തി; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന്‍ അത്യാസന്നനിലയില്‍
മെല്‍ബണ്‍: ഗാര്‍ഹികപീഡനം നടത്തിയെന്നു സംശയിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ടമര്‍ത്തിയ ഇന്ത്യക്കാരന്‍ മസ്തിഷ്‌കക്ഷതം സംഭവിച്ച് അത്യാസന്ന നിലയില്‍. അഡ്ലെയ്ഡിലെ പെയ്‌നെഹാം റോഡില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിലാണ് ഇന്ത്യന്‍ വംശജനായ കെ.ഗൗരവ് പൊലീസിന്റെ ആക്രമണത്തിനിരയായത്. ഭാര്യ അമൃത്പാല്‍ കൗറും കൂടെയുണ്ടായിരുന്നു. ഗൗരവിനെ റോഡില്‍ വീഴ്ത്തി പൊലീസുകാരന്‍ കഴുത്തില്‍ മുട്ടമര്‍ത്തി. തല കാറിലും റോഡിലും ഇടിക്കുകയും ചെയ്‌തെന്നു ഭാര്യ പറഞ്ഞു. ബോധം നശിച്ചതിനെത്തുടര്‍ന്നാണു ഗൗരവിനെ റോയല്‍ അഡ്ലെയ്ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍നിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങിയ ഗൗരവ് തന്നോട് ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നെന്നു ഭാര്യ പറഞ്ഞു.
Read More » -
വിജയാഘോഷത്തിനിടെ 11 മരണം: ആര്‍സിബി ടീമിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്; സംഘാടകരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കൂട്ടു പ്രതികള്‍; പോലീസ് നിര്‍ദേശിച്ചത് ഞായറാഴ്ച ആഘോഷിക്കാന്‍; ഒരുക്കം ആരംഭിക്കും മുമ്പേ ആരാധകര്‍ പാഞ്ഞെത്തി; എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്
ബംഗളുരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ജൂണ്‍ നാലിനു തിക്കിലും തിരക്കിലും പെട്ടു 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ (ആര്‍സിബി) മുഖ്യ പ്രതിയാക്കി പോലീസ് കേസ്. ബംഗളുരു പോലീസിന്റെ എഫ്‌ഐആറില്‍ സഹസംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ജൂണ്‍ മൂന്നിനു ഫൈനലില്‍ ആര്‍സിബി വിജയിച്ചതിനു പിന്നാലെ ചിന്നസ്വാമി സ്റ്റാന്‍ഡ്, എംജി റോഡ്, വിത്തല്‍ മല്ല്യ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധകര്‍ സംഗമം തുടങ്ങിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ഉന്നതതല മീറ്റിംഗ് നടത്തിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസി.പി, ഡി.സി.പി, ട്രാഫിക് എസി.പി എന്നിവരുള്‍പ്പെടെ ട്രാഫിക്, പൊതു സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നാല്‍, പോലീസിന്റെ അടിയന്തര ആസൂത്രണത്തിനും മുമ്പ് നാലിനും 5.30നും ഇടയില്‍ ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. സംഘാടകര്‍ സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി മതിയായ ബാരിക്കേഡുകളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാനായില്ലെന്നാണ് എഫ്ഐആറില്‍…
Read More » -
എന്റെ ഭാര്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; വഴങ്ങാതിരുന്നപ്പോള്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചു; പാക് സൈനിക മേധാവിക്കെതിരേ ഗുരുതര ആരോപണവുമായി ഇമ്രാന്‍ ഖാന്‍; ’14 മാസം ഭാര്യയെ തടങ്കലില്‍ ഇട്ടു പീഡിപ്പിച്ചു, കുറ്റം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞില്ല’
ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെതിരെ ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതെ വന്നതോടെ തന്റെ ഭാര്യയായ ബുഷറ ബീവിയെ കള്ളക്കേസ് ചുമത്തി സൈന്യം ജയിലിലടച്ചെന്നും ഇമ്രാന്‍ ആരോപിച്ചു. 14 മാസമാണ് ബുഷ്‌റയെ കരുതല്‍ തടങ്കലിലിട്ട് പീഡിപ്പിച്ചതെന്നും തീര്‍ത്തും മനുഷ്യത്വരഹിതമായാണ് ഇടപെട്ടതെന്നും ഇമ്രാന്‍ പറയുന്നു. ഇമ്രാന്റെ ഭരണകാലത്ത്, അസിം മുനീറിനെ ഐഎസ്‌ഐ മേധാവിയുടെ പദവിയില്‍നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥാനം തിരിച്ചു കിട്ടുന്നതിനായി ഇടനിലക്കാര്‍ വഴി ബുഷ്‌റയുമായി ബന്ധപ്പെടാന്‍ മുനീര്‍ ശ്രമിച്ചെന്നാണ് എക്‌സിലെ വെളിപ്പെടുത്തല്‍. അസിം മുനീറിന്റെ ആവശ്യം നിരസിച്ച ബുഷ്‌റ, ഭരണപരമായ കാര്യങ്ങളിലും തീരുമാനങ്ങളിലും താന്‍ ഇടപെടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കള്ളക്കേസുകളില്‍ കുടുക്കി ബുഷ്‌റയെ തടവിലാക്കിയെതന്നും യാതൊരു രാഷ്ട്രീയ ആഭിമുഖ്യങ്ങളും താല്‍പര്യവുമില്ലാതെ സ്വകാര്യ ജീവിതം നയിച്ച അവരെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇമ്രാന്‍ കുറിച്ചു. ബുഷ്‌റയ്‌ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒന്നുപോലും ഇതുവരെയും തെളിയിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലാഴ്ചയായി ഭാര്യയെ…
Read More » -
പ്രവേശനം സൗജന്യമെന്ന് അറിയിച്ചതോടെ ജനക്കൂട്ടം ഇരച്ചെത്തി, ഇടുങ്ങിയ കവാടം; ദുരന്തഭൂമിയായി ചിന്നസ്വാമി
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന് കാരണമായത് ഇടുങ്ങിയ പ്രവേശനകവാടവും അഭൂതപൂര്‍വമായ ജനത്തിരക്കുമെന്ന് നിഗമനം. ഐപിഎല്‍ ജേതാക്കളായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇതാണ് വന്‍ദുരന്തത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഴിഞ്ഞദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ഇവരെല്ലാം ചികിത്സയിലാണ്. 18 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷപരിപാടിയാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തിയ വിജയാഘോഷപരിപാടിയിലേക്ക് ആദ്യം പാസ് മുഖേനയാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍, കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനപാസ് ലഭിച്ചത്. പിന്നീട് പ്രവേശനം സൗജന്യമാണെന്നും എല്ലാവര്‍ക്കും സ്റ്റേഡിയത്തിനകത്തേക്ക് കയറാമെന്നും പ്രഖ്യാപനം വന്നു. ഇതോടെ ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നതോടെ ഗേറ്റിലേക്കുള്ള ഇടുങ്ങിയവഴികളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു. തിരക്ക് വര്‍ധിച്ചതോടെ പലരും തിക്കിലും തിരക്കിലും ഞെരുങ്ങിപ്പോയി. ഇതിനിടെ, തിരക്ക് കാരണം ബാരിക്കേഡുകള്‍ തകര്‍ന്നു. പിന്നാലെ പലരും…
Read More » -
സ്വര്‍ണപ്പണയം ഇനി എളുപ്പമല്ല; കടുത്ത നിബന്ധനകളുമായി റിസര്‍വ് ബാങ്ക്; സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കണം; തിരിച്ചടവ് ശേഷിയും പരിശോധിക്കണം; പലിശയടച്ച് പുതുക്കാനും കഴിയില്ല; സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി
കൊച്ചി: സ്വര്‍ണപ്പണയ വായ്പകളില്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ബിഐ നീക്കം. പലിശയടക്കം വായ്പാത്തുക പൂര്‍ണമായി അടച്ചശേഷമേ വീണ്ടും പുതുക്കിനല്‍കാവൂ എന്ന ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദേശം കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, രസീത് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. തലമുറകളായി കൈമാറ്റംചെയ്തുകിട്ടിയ ആഭരണം പണയംവയ്ക്കുമ്പോള്‍ രസീത് ഹാജരാക്കുക പ്രായോഗികമല്ല. സ്വര്‍ണവായ്പ എടുക്കുന്നവരുടെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും ആര്‍ബിഐ നിബന്ധനയുണ്ട്. കാര്‍ഷികവായ്പയും നിശ്ചിതതുകയ്ക്ക് മുകളിലുള്ള അടിയന്തരവായ്പകളും അപേക്ഷയില്‍പറഞ്ഞ ആവശ്യത്തിനുതന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. വായ്പ പൂര്‍ണമായി തിരിച്ചടച്ചശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍മാത്രമേ ആഭരണങ്ങള്‍ തിരികെനല്‍കൂ. സ്വര്‍ണപ്പണയ വായ്പ സാധാരണക്കാരന് പ്രാപ്തമാകുന്നനിലയില്‍ കൂടുതല്‍ ഉദാരമാക്കുന്നതിനുപകരം നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എന്‍ബിഎഫ്സി) സഹായിക്കുന്നതാണെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനില്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുറച്ചേക്കും റിസര്‍വ് ബാങ്കിന്റെ പുതിയ അടിസ്ഥാന പലിശനിരക്കുകള്‍ നിശ്ചയിക്കാനുള്ള പണനയസമിതി (എംപിസി) യോഗം തുടങ്ങി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ…
Read More »
