India

  • ബീഹാര്‍ മാതൃകയില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം ; എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും

    ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരാന്‍ ഇരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. ബിഹാര്‍ മാതൃകയില്‍ കേരളത്തില്‍ നിലവിലെ വോട്ടര്‍ പട്ടികയിലും 2002ലെ വോട്ടര്‍പട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കണം. സെപ്റ്റംബര്‍ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നതില്‍ വോട്ടര്‍മാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍ പട്ടികയിലേക്ക് പരിണിക്കുന്ന രേഖകള്‍ 11 എണ്ണമായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ആധാര്‍ കൂടി തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ വോട്ടര്‍പട്ടികയില്‍…

    Read More »
  • വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയില്ല, എല്ലാം സുതാര്യം!! ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച എസ്‌ഐടി

    കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോർട്ടാണ് എസ്‌ഐടി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് തിങ്കളാഴ്ച്ച പരിഗണിച്ച ശേഷം ജസ്റ്റിസ് പങ്കജ് മിത്തൽ, പി ബി വരാലെ തുടങ്ങിയവർ അടങ്ങുന്ന ബെഞ്ച് റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വൻതാരയുടെ പ്രവർത്തനമെന്ന് സാധൂകരിക്കുന്നതായിരുന്നു റിപ്പോർട്ട്.

    Read More »
  • കോടതിയുടെ പുറത്തുവച്ച് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലി, വസ്ത്രങ്ങള്‍ വലിച്ചുകീറി

    ലക്നൗ: കോടതിയുടെ പുറത്ത് ഭര്‍ത്താവിനെ ചെരുപ്പുകൊണ്ട് തല്ലി യുവതി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുത്തലാഖ് ചൊല്ലിയതോടെയാണ് ഭര്‍ത്താവിനെ മര്‍ദിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. 2018ലായിരുന്നു തന്റെ വിവാഹമെന്ന് യുവതി പറയുന്നു. അധികം വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങി. രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ മക്കളെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവില്‍ നിന്ന് ജീവനാശം തേടിയുള്ള കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വാദം കേട്ടിരുന്നു. യുവതി അമ്മായിയോടൊപ്പമാണ് കോടതിയിലെത്തിയത്. ഭര്‍ത്താവിനൊപ്പം അയാളുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. വാദം കഴിഞ്ഞ് കോടതിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ഭര്‍ത്താവും ഭര്‍തൃപിതാവും തന്നെ പിന്തുടരുകയും അസഭ്യം പറയുകയും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പിതാവിന്റെ പ്രേരണയാല്‍ ഭര്‍ത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയെന്നും അതിനുപിന്നാലെയാണ് താന്‍ മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ വസ്ത്രത്തില്‍ പിടിച്ചുനിര്‍ത്തി, യുവതി…

    Read More »
  • ‘അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നില്ല’; വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ

    ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന ഭേദഗതി സ്റ്റേ ചെയ്തു. ജില്ലാ കളക്ടറുടെ അധികാരവും സ്റ്റേ ചെയ്തിട്ടുണ്ട്. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുത്. സംസ്ഥാന ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടരുതെന്നും കോടതി വ്യക്തമാക്കി. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ മെയ് 22 നാണ് നിയമത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയത്.  

    Read More »
  • പാകിസ്താന്‍ ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്‌റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍

    ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്‌റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന്‍ ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത്…

    Read More »
  • പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍

    ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി  44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…

    Read More »
  • യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍

    ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു. September 11 humanitarian efforts: Close to 280 humanitarian aid trucks entered Gaza through the Kerem Shalom and Zikim crossings. Over 350 trucks were collected and distributed by the UN and international organizations. The contents of hundreds of trucks are still… pic.twitter.com/ybRzYN6ie5 — COGAT (@cogatonline) September 12, 2025 എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു…

    Read More »
  • ഇസ്രായേലിന് വ്യാപാര തലത്തില്‍ തിരിച്ചടിയാകുമോ? അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക്

    ദോഹ: ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രയേലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഇസ്‌ലാമിക-അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. നാളെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം. ഇസ്രയേലിന് വാണിജ്യ,വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കുന്നതിനാണ് ആദ്യ പരിഗണന. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ന് ഇസ്രയേലിലെത്തും. ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് ഖത്തറിലാണെങ്കിലും ഖത്തര്‍ മണ്ണില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണമുണ്ടായിട്ടില്ല. എന്നിട്ടും രാജ്യത്തിന്റെ പരമാധികാരത്തെ നോക്കുകുത്തിയാക്കി ഇസ്രയേല്‍ ഖത്തര്‍ മണ്ണില്‍ ആക്രമണം നടത്തി. ഇതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവികാരം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലേയും അറബ് ലീഗിലേയും രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം അവതരിപ്പിക്കും. നാളെ വിവിധരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രമേയം ചര്‍ച്ചയാകും. ഇസ്രയേലിന് ഒരുമിച്ച് നയതന്ത്ര, വാണിജ്യ, വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. യുഎഇ, ബഹ്‌റൈന്‍ തുടങ്ങി ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ വാണിജ്യ,വ്യാപാരമേഖലയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഉടന്‍ നടക്കാനിരിക്കുന്ന എക്‌സിബിഷനുകളില്‍ പങ്കെടുക്കുന്നതിന് ഇസ്രയേല്‍…

    Read More »
  • ലോക ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യ; സ്വര്‍ണം ‘ഇടിച്ചിട്ട്’ ജെയ്സ്മിന്‍ ലംബോറിയ

    ലിവര്‍പൂള്‍: ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയ സ്വര്‍ണം നേടി. ലിവര്‍പൂളില്‍ നടന്ന ഫൈനലില്‍ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് പോളണ്ടിന്റെ ജൂലിയ ഷെറെമെറ്റയെയാണ് 24കാരിയായ ജെയ്സ്മിന്‍ ഇടിച്ചുതോല്‍പ്പിച്ചത്. ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ പോളണ്ട് താരമായിരുന്നു പോയിന്റ് നിലയില്‍ മുന്നില്‍. ഗാലറിയില്‍ വലിയ പിന്തുണ ലഭിച്ചതും പോളണ്ട് താരത്തിനായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ട് എത്തിയതോടെ ജെയ്സ്മിന്‍ കുതിപ്പ് തുടങ്ങി. ഒടുവില്‍ അവസാന റൗണ്ടില്‍ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയെടുക്കുകയായിരുന്നു. 80 പ്‌ളസ് കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ നുപൂര്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ പോളണ്ട് താരം അഗത കച്മാര്‍ക്സാണ് ജയിച്ചത്. ഇന്ത്യന്‍ താരം പൂജാ റാണി വെങ്കല മെഡലും സ്വന്തമാക്കി.

    Read More »
  • 250 കോടി ക്ലബ്ബിലേക്ക് അടുത്ത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ‘ലോക’

    ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.…

    Read More »
Back to top button
error: