Breaking NewsIndiaNEWS

നീറ്റ് യുജി പരീക്ഷയിൽ ഒന്നാമത് രാജസ്ഥാൻ സ്വദേശി മഹേഷ് കുമാർ, ആദ്യ പത്തിൽ ഒരു പെൺകുട്ടി മാത്രം, മലയാളികളിൽ  ദീപ്‌നിയ ഡിബിയ മുന്നിൽ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാർ ഒന്നാമതെത്തിയപ്പോൾ ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണുൾപ്പെട്ടത്. അതേസമയം കേരളത്തിൽ നിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല.

കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർഥിനിയായിരുന്നു ദീപ്‌നിയ.

Signature-ad

ആകെ 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് 140 നും 200നും ഇടയിൽ മാ‌ർക്ക് ലഭിച്ചു.

Back to top button
error: