India

  • ജമ്മു കശ്മീര്‍ പാകിസ്ഥാന്റേതാക്കി ഇസ്രയേല്‍; ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമായപ്പോള്‍ ക്ഷമാപണം; ഇറാന്റെ മിസൈല്‍ റേഞ്ച് ചൂണ്ടിക്കാട്ടിയ ചിത്രത്തില്‍ ഇന്ത്യയും ചൈനയും സുഡാനുംവരെ

    ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തി പോസ്റ്റ് ചെയ്ത ഭൂപടത്തില്‍ ക്ഷമാപണം നടത്തി ഇസ്രയേൽ പ്രതിരോധ സേന. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ തെറ്റുപറ്റി എന്നുകാണിച്ചാണ് ഇസ്രയേൽ തങ്ങളുടെ ക്ഷമാപണ പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യ അടങ്ങുന്ന രാജ്യാന്ത ഭൂപടത്തില്‍ ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ഉപയോക്താക്കളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പിന്നാലെയാണ് ക്ഷമാപണം ഇസ്രായേലിന്‍റെ ക്ഷമാപണം. Iran is a global threat. Israel is not the end goal, it’s only the beginning. We had no other choice but to act. pic.twitter.com/PDEaaixA3c — Israel Defense Forces (@IDF) June 13, 2025 ‘ഇറാൻ ഒരു ആഗോള ഭീഷണിയാണ്. ഇസ്രായേൽ അവസാന ലക്ഷ്യമല്ല, അതൊരു തുടക്കം മാത്രമാണ്. പ്രതികരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു’ എന്ന് കുറിച്ചായിരുന്നു ഇസ്രയേലിന്‍റെ പോസ്റ്റ്. ഇറാന്‍റെ മിസൈലുകളുടെ റേഞ്ച് എന്നെഴുതിയ ഭൂപടവും ഇസ്രയേല്‍ പങ്കുവച്ചിരുന്നു.…

    Read More »
  • 18 ദിവസത്തിനുള്ളില്‍ അമ്മയെയും അച്ഛനെയും നഷ്ടമായ നാലും എട്ടും വയസുള്ള പെണ്‍കുഞ്ഞുങ്ങള്‍; ഭാര്യയുടെ ചിതാഭസ്മവുമായി നാട്ടിലെത്തിയ അര്‍ജുന്‍ പട്ടോളിയയും വിമാനദുരന്തത്തില്‍ ഇരയായി; സുമനസുകള്‍ ഒത്തുപിടിച്ചപ്പോള്‍ ഒറ്റദിവസം കൊണ്ട് കുഞ്ഞുങ്ങള്‍ക്കായി സ്വരൂപിച്ചത് മൂന്നു കോടി!

    ലണ്ടന്‍: 18 ദിവസത്തിനുള്ളില്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തണല്‍ ഇല്ലാതായപ്പോള്‍ തികച്ചും അനാഥരായി മാറിയത് നാലും എട്ടും വയസുള്ള രണ്ടു പെണ്മക്കളാണ്. യുകെയില്‍ 18 ദിവസം മുന്‍പ് അമ്മ ഭാരതി പട്ടോളിയ കാന്‍സര്‍ ബാധിതയായി മരിക്കുമ്പോള്‍ ഇരു പെണ്‍കുഞ്ഞുങ്ങള്‍ക്കും താങ്ങായി അച്ഛന്‍ അര്‍ജുന്‍ പട്ടോളിയ കൂടെയുണ്ടായിരുന്നു. എന്നാല്‍, ഭാര്യയുടെ അന്ത്യാഭിലാഷം സഫലമാക്കാന്‍ ചിതാഭസ്മവുമായി നര്‍മദാ നദിയില്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യാന്‍ എത്തിയ അര്‍ജുനെയും കാത്തിരുന്നത് മരണം തന്നെയാണ്. വിധി ചിലപ്പോള്‍ അതിന്റെ ക്രൂരത ആര്‍ക്കും വിശ്വസിക്കാനാകാത്ത വിധത്തില്‍ നടപ്പിലാക്കുമ്പോള്‍ നിസഹായരായ കാഴ്ചക്കാരയി നില്‍ക്കാന്‍ മാത്രമേ സാധാരണ ജനത്തിനാകൂ. തന്നെ കാത്തിരിക്കുന്ന പെണ്‍കുട്ടികളുടെ അരികിലേക്ക് ഓടിയെത്താന്‍ അര്‍ജുന്‍ ഒരു ദിവസം പോലും നാട്ടില്‍ പ്രിയപെട്ടവര്‍ക്കരികില്‍ നില്‍ക്കാതെ തിരക്കിട്ടു ലണ്ടനിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറായാണ് തകര്‍ന്നു വീണ എ ഐ 171 വിമാനത്തില്‍ കയറിയത്. എന്നാല്‍, റണ്‍വേയില്‍ നിന്നും പൊങ്ങിയ വിമാനം നേരെ താഴേക്ക് പതിക്കുമ്പോള്‍ അഗ്നിക്കിരയായ യാത്രക്കാര്‍ക്ക് ഒപ്പം അര്‍ജുന്‍ പട്ടോളിയായും ഉണ്ടെന്ന വാര്‍ത്ത…

    Read More »
  • ചൈനയ്ക്കു പിന്നാലെ ഇന്ത്യയും; കേരളത്തിലെ ഐആര്‍ഇഎല്ലിനോട് ജപ്പാനിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്താന്‍ നിര്‍ദേശം; ഇലക്ട്രിക് മോട്ടോറുകളുടെ കാന്ത നിര്‍മാണത്തിനുള്ള നിയോഡൈമിയത്തിന്റെ കച്ചവടത്തില്‍ ആദ്യഘട്ട വിലക്ക്; ലോകത്തില്‍ അഞ്ചാമത്തെ വലിയ മൂലക ശേഖരം ഇന്ത്യയില്‍; പക്ഷേ, ശുദ്ധമാക്കാന്‍ സംവിധാനമില്ല!

    ന്യൂഡല്‍ഹി: ചൈനയ്ക്കു പിന്നാലെ വിദേശത്തേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും. ജപ്പാനുമായുള്ള 13 വര്‍ഷം പഴക്കമുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനും ആഭ്യന്തര ആവശ്യങ്ങള്‍ക്കു വിതരണം ചെയ്യാനുള്ള മൂലകങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇഎല്ലിനോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദേശമെന്നും ഇതുമായി ബന്ധപ്പെട്ട രണ്ടു വൃത്തങ്ങള്‍ വെളിപ്പെടുത്തി. വാഹനങ്ങളുടെ ഇലക്‌ട്രോണിക് ഭാഗങ്ങളുടെയും ചിപ്പുകളുടെയുമൊക്കെ നിര്‍മാണത്തിനും അപൂര്‍വ മൂലകങ്ങള്‍ ആവശ്യമാണ്. വര്‍ധിച്ചുവരുന്ന വ്യാപാര യുദ്ധത്തില്‍ ആയുധമായി മാറിയ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ സംസ്‌കരിക്കാനുള്ള ഇന്ത്യയുടെ ശേഷി വികസിപ്പിക്കാനും ഐആര്‍ഇഎല്ലിനു പദ്ധതിയുണ്ട്. ഏപ്രില്‍ മുതല്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതോടെ ആഗോള വാഹന വ്യവസായങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു. വാഹന, വ്യവസായ മേഖലകളിലെ എക്‌സിക്യുട്ടീവുകളുമായുള്ള മീറ്റിംഗിനു പിന്നാലെയാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഐആര്‍ഇല്ലിനോടു കയറ്റുമതി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളില്‍ ഉപയോഗിക്കുന്ന കാന്തങ്ങള്‍ നിര്‍മിക്കുന്ന പ്രധാന വസ്തുവായ നിയോഡൈമിയത്തിന്റെ കയറ്റുമതിക്കാണ്…

    Read More »
  • ഡിവിആറിനു പിന്നാലെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി; വിമാന ദുരന്തത്തിന്റെ കാരണങ്ങളിലേക്ക് വഴിതെളിയും; മൂന്നു വര്‍ഷത്തിനിടെ എയര്‍ ഇന്ത്യക്ക് ചുമത്തിയത് ലക്ഷങ്ങളുടെ പിഴ; സുതാര്യത ഇല്ലായ്മ മുതല്‍ കോക്പിറ്റിലെ അച്ചടക്കംവരെ തെറ്റിച്ചു; ആരോപണങ്ങള്‍ പലവഴിക്ക്‌

    അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിനു മുകളില്‍നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇത് നിർണ്ണായകമാകും. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെ എടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിഎൻഎ സാമ്പിളുകൾ നൽകാനായി സിവില്‍ ആശുപത്രിയിൽ ആളുകളുടെ നീണ്ട നിരയാണ്. കൂടുതൽ പരിശോധനാ കിറ്റുകൾ രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ഉൾപ്പെടെയുള്ളവരെ മോദി ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യയെയും മോദി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. “നാശത്തിന്റെ രംഗം സങ്കടകരമാണ്,” പ്രധാനമന്ത്രി എക്സിൽ…

    Read More »
  • ഡിവിആര്‍ കണ്ടെത്തി; വിമാനത്തിലെ ക്യാമറകളുടെ ദൃശ്യങ്ങള്‍ ലഭിച്ചേക്കും; വിവിധ ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും; കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; വൈദ്യുതി തകരാറെന്നു സൂചന; വിമാന ഇന്ധനത്തില്‍ രാസവസ്തു കലര്‍ന്നെന്നും പ്രചാരണം

    അഹമ്മദാബാദില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം ബോയിങ് 787– ഡ്രീംലൈനറിന്റെ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി . വിമാനത്തിലെ വിവിധ കാമറകളുടെ ദൃശ്യങ്ങള്‍ ഇത് പരിശോധിക്കുന്നതിലൂടെ ലഭിച്ചേക്കും. എങ്ങനെ അപകടമുണ്ടായി എന്ന് കണ്ടെത്തുന്നതില്‍ ഇത് നിര്‍ണായകമാകും. അതേസമയം, ഡിജിസിഎയുടെ ഉന്നതതല സംഘം അന്വേഷണം തുടങ്ങി. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളും വിശദാംശങ്ങള്‍ ശേഖരിക്കുന്നു.  വൈദ്യതി തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിയമനം. ബോയിങ്ങിന്‍റെ സാങ്കേതിക സംഘം ഉടനെത്തും. പറന്നുയര്‍ന്ന് 32 സെക്കന്‍ഡ് കൊണ്ട് തകര്‍ന്നുവീഴാന്‍ മാത്രം എയര്‍ ഇന്ത്യയുടെ ബോയിങ് നിര്‍മിത ഡ്രീംലൈനര്‍ വിമാനത്തിന് സംഭവിച്ചത് എന്താണ്?. വൈദ്യുത തകരാറാണ് മുഖ്യസാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം പൈലറ്റ് എടിസിയെ അറിയിച്ചിരുന്നെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. വിമാന ഇന്ധനത്തില്‍ മറ്റെന്തോ രാസവസ്തു കലര്‍ന്നുവെന്ന സൂചനകള്‍, ഭാരക്കൂടുതല്‍, ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് എന്നിവയാണ് മറ്റ് സാധ്യതകള്‍. വിമാനത്തിന്‍റെ രണ്ട് എന്‍ജിനും ഒരേസമയം തകരാര്‍ സംഭവിച്ചതോ ചിറകിലെ ഫ്ലാപ് പ്രവര്‍ത്തിക്കാതെ വന്നതോ ആവാം. പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാവാം എന്നും ചിലര്‍…

    Read More »
  • മോദിയുടെയും അമിത്ഷായും വിശ്വസ്തന്‍, ലണ്ടനിലുള്ള ഭാര്യയെ കാണാന്‍ യാത്ര; രൂപാണിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും

    അഹമ്മാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. 2016 മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്തിന്റെ 16 ാം മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വിശ്വസ്തന്‍. ഇവരുടെ ആശിര്‍വാദത്തോടെ 2016 ആഗസ്റ്റില്‍ മുഖ്യമന്ത്രി പദത്തിലേക്ക്… സംവരണസമരം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആനന്ദിപട്ടേല്‍ പരാജയപ്പെട്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് രൂപാണി മുഖ്യമന്ത്രി പദത്തിലെത്തിയത്. അതുവരെ ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗത തൊഴില്‍ മന്ത്രിയായിരുന്നു രൂപാണി. 2017 ല്‍ തെരഞ്ഞെടുപ്പ് ഫലം മോശമായെങ്കിലും കേന്ദ്രനേതാക്കളുമായുള്ള അടുപ്പം കാരണം രണ്ടാംമൂഴം ലഭിക്കുകയായിരുന്നു. 1956 ല്‍ മ്യാന്‍മറിലെ യംഗോനിലെ ജയിന്‍ ബനിയ കുടുംബത്തിലാണ് വിജയ് രൂപാണിയുടെ ജനനം.രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് കുടുംബം രാജ്‌കോട്ടിലേക്ക് തിരിച്ചുവന്നു. എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് ആര്‍എസ്എസിലും 1971 ല്‍ ജനസംഘത്തിലും പിന്നീട് ബിജെപിയിലും അംഗമായി……

    Read More »
  • പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു

    ലണ്ടന്‍: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. യുകെയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുമ്പോള്‍ തേനീച്ച വായില്‍ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് സൂചന. ”സഞ്ജയ് കപൂറിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു വലിയ നഷ്ടം” അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ നടനും എഴുത്തുകാരനുമായ സുഹേല്‍ സേത്ത് എക്‌സില്‍ കുറിച്ചു. ജൂണ്‍ 13 നുണ്ടായ അഹമ്മദാബാദിലെ വിമാനാപകടത്തെ കുറിച്ചുള്ള പോസ്റ്റാണ് സഞ്ജയ് അവസാനമായി എക്‌സില്‍ പങ്കുവച്ചത്. 2003ലാണ് ബോളിവുഡ് നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തത്. ഇവര്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ടു മക്കളുണ്ട്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. പ്രിയ സച്ച്‌ദേവാണ് ഇപ്പോഴത്തെ ഭാര്യ. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്.

    Read More »
  • പ്രധാനമന്ത്രി അഹമ്മദാബാദില്‍; ആദ്യമെത്തിയത് അപകട സ്ഥലത്ത്, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; വിമാന ദുരന്തത്തില്‍ മരണം 294

    അഹമ്മദാബാദ്: എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. രക്ഷിക്കാന്‍ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍…

    Read More »
  • ഗതാഗത കുരുക്കില്‍ പെട്ട് വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും ഫലമുണ്ടായില്ല; നിരാശയില്‍ പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമി!

    അഹമ്മദാബാദ്: ആ ആകാശ ദുരന്തത്തില്‍ നിന്നും ഭൂമി ചൗഹാന്‍ രക്ഷപ്പെട്ടത് ഗതാഗത കരുക്കില്‍. വിമാനത്താവളത്തില്‍ പത്ത് മിനിറ്റ് വൈകിയെത്തിയതു കൊണ്ട് വിമാനത്തിനുള്ളില്‍ പ്രവേശനം കിട്ടിയില്ല. സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞപ്പോള്‍ ഭൂമി നിരാശയായി. ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ പുറത്ത് വന്ന ഭൂമി കേട്ടത് ആ സ്ഫോടന ശബ്ദമായിരുന്നു. നടുക്കുന്ന ആ പൊട്ടിത്തെറിയില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ ഭൂമിയ്ക്ക് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ. ദേശീയ മാധ്യമങ്ങളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ ഈ രക്ഷപ്പെടലിനെ ഓര്‍ത്ത് വിതുമ്പുകയാണ് ഭൂമി. അഹമ്മദാബാദില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റല്‍ മെസിലേക്കാണ് വിമാനം ഇടിച്ചത്. സംഭവത്തില്‍ 50ഓളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ട്രോമസെന്ററില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗം പോലീസ് സീല്‍ ചെയ്തു.…

    Read More »
  • വിമാനം മുഴുവന്‍ തകര്‍ന്നാല്‍ എത്ര നഷ്ടപരിഹാരം കിട്ടും? ഇന്‍ഷുറന്‍സ് തുക എത്ര? യാത്രക്കാര്‍ക്ക് എന്തു ലഭിക്കും? വിമാന അപകടത്തില്‍ നാട്ടിലുണ്ടാകുന്ന കേടുപാടുകള്‍ക്കും നഷ്ടപരിഹാരം; 130 ദശലക്ഷം ഡോളര്‍ വരെ ആകെ ലഭിച്ചേക്കും; ഇന്‍ഷുറന്‍സ് മേഖലയിലെ വമ്പന്‍മാര്‍ക്ക് ഒറ്റയടിക്കു പണം പോകില്ല

    ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്നുണ്ടായ വിമാന അപകടങ്ങളില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക ബാധ്യതകളെയും കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്‍ അനുസരിച്ചുള്ള നഷ്ടപരിഹാരവും ഇന്‍ഷുറന്‍സുമൊക്കെയാകും പ്രഖ്യാപിക്കുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി വീതം ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആദ്യഘട്ട നഷ്ടപരിഹാരമാകും. വിമാനത്തിന്റെ ഇന്‍ഷുറന്‍സ് ടാറ്റയ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, വിമാനത്തിന്റെ പഴക്കമടക്കം പരിഗണിച്ചാകും നഷ്ടം ലഭിക്കുക. ഇതേക്കുറിച്ച അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിലെ ഏവിയേഷന്‍ ഇന്‍ഷുറന്‍സിന്റെ ബിസിനസ് മേധാവി സൗരവ് ബിശ്വാസ് പറയുന്നു. എയര്‍ലൈന്‍ ഇന്‍ഷുറന്‍സ് സാധാരണയായി എന്താണ് പരിരക്ഷിക്കുന്നത്? കവറില്‍ സാധാരണയായി മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു: വിമാനത്തിനുണ്ടാകുന്ന നാശനഷ്ടം, യാത്രക്കാരുടെ നിയമപരമായ ബാധ്യത, മൂന്നാം കക്ഷി ബാധ്യത. യാത്രക്കാരുടെ പരിക്ക് അല്ലെങ്കില്‍ മരണം എന്നിവയാണു നിയമപരമായ ബാധ്യതയില്‍ പറയുന്നത്. ഭൂമിയിലുള്ള ആളുകള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, മരണം അല്ലെങ്കില്‍ സ്വത്ത് നാശനഷ്ടങ്ങള്‍ക്കാണ് മൂന്നാം കക്ഷി നിയമപരമായ ബാധ്യത. ഈ രണ്ട് ബാധ്യതാ ക്ലെയിമുകളും ഇന്‍ഷുറര്‍മാരും റീ-ഇന്‍ഷുറര്‍മാരുമാണു കവര്‍ ചെയ്യുന്നത്. അത്തരം സംഭവങ്ങള്‍…

    Read More »
Back to top button
error: