India
-
ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി മാറി ; 600 കിലോമീറ്റര്‍ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37 കാരിയായ യുവതിയെ തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍
ജയ്പൂര്‍: ഫേസ്ബുക്ക് കാമുകനെ കാണാന്‍ 600 കിലോമീറ്റര്‍ കാറോടിച്ച് എത്തിയ 37 വയസ്സുള്ള യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട മുകേഷ് കുമാരി എന്ന യുവതി ജുന്‍ഝുനു ജില്ലയിലെ അങ്കണവാടി സൂപ്പര്‍വൈസറാണ്. ഏകദേശം പത്ത് വര്‍ഷം മുമ്പ് അവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് ബാര്‍മറിലെ സ്‌കൂള്‍ അധ്യാപകനായ മനാറാം എന്നയാളുമായി മുകേഷ് പരിചയത്തിലാകുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. മുകേഷ് പലപ്പോഴും ഏകദേശം 600 കിലോമീറ്റര്‍ കാറോടിച്ച് മനാറാമിനെ കാണാന്‍ പോകുമായിരുന്നു. മുകേഷ് മനാറാമുമായി വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. മുകേഷ് ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞിരുന്നെങ്കിലും, മനാറാമിന്റെ വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മുകേഷ് വിവാഹത്തിനായി നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നത് ഇരുവരും തമ്മില്‍ വഴക്കുകള്‍ക്ക് കാരണമായിരുന്നെന്ന് പോലീസ് പറയുന്നു. സെപ്റ്റംബര്‍ 10-ന് മുകേഷ് തന്റെ ആള്‍ട്ടോ കാറില്‍ വീണ്ടും ബാര്‍മറിലേക്ക് പോയി. ഗ്രാമീണരോട് വഴി ചോദിച്ച്…
Read More » -
തൊട്ടടുത്തുള്ളപ്പോള്‍ എന്തിന് 19 കിലോമീറ്റര്‍ അപ്പുറത്തെ ആശുപത്രി ; ഡല്‍ഹി ബിഎംഡബ്ല്യു അപകടത്തില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മരിച്ചസംഭവം ; പ്രതിയായ യുവതിയുടെ മൊഴിയില്‍ വൈരുധ്യം
ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നവജ്യോത് സിംഗിന്റെ മരണത്തിന് കാരണമായ സംഭവത്തില്‍ ബിഎംഡബ്ല്യു കാര്‍ ഓടിച്ച യുവതി ഗഗന്‍പ്രീത് കൗറിന്റെ മൊഴില്‍ വൈരുദ്ധങ്ങള്‍. താന്‍ ഭയം കാരണം 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയതെന്നും, ആ ആശുപത്രി മാത്രമേ തനിക്ക് അറിയുമായിരുന്നുള്ളൂ എന്നും പറഞ്ഞു. ചോദ്യം ചെയ്യലില്‍, കോവിഡ്-19 മഹാമാരിയുടെ സമയത്ത് തന്റെ കുട്ടികളെ അവിടെ പ്രവേശിപ്പിച്ചിരുന്നതിനാലാണ് ആ ആശുപത്രി മനസ്സില്‍ വന്നതെന്ന് ഗഗന്‍പ്രീത് മൊഴി നല്‍കി. സമീപത്തുള്ള ആശുപത്രികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ആരോപിച്ചു. അപകടത്തിന് ശേഷം തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടായിരുന്നെന്നും, അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഗഗന്‍പ്രീത് അത് അവഗണിച്ചെന്നും നവജ്യോത് സിംഗിന്റെ ഭാര്യ പറയുന്നു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ പിതാവിനെ രക്ഷിക്കാമായിരുന്നുവെന്ന് മകന്‍ ആരോപിച്ചു. പ്രതിക്ക് പരിചയമുള്ള ആളുടെ ആശുപത്രിയായതുകൊണ്ടാണ് അവര്‍ ആ ആശുപത്രി തിരഞ്ഞെടുത്തതെന്നും മകന്‍ ആരോപിച്ചു. ഞായറാഴ്ച ധൗള കുവാനിന് സമീപം അമിതവേഗതയില്‍ വന്ന…
Read More » -
പഞ്ചാബി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലേക്ക് പോയി ; മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ റഷ്യന്‍ സൈന്യം പിടികൂടി ; ഉക്രയിന്‍ യുദ്ധമുഖത്തേക്ക് അയച്ച ആറുപേരെ കാണാതായി
ചണ്ഡീഗഡ് : പഞ്ചാബില്‍ നിന്നും വിദ്യാര്‍ത്ഥിവിസയില്‍ മോസ്‌ക്കോയിലേക്ക് പോയ ഇന്ത്യാക്കാരനെ റഷ്യന്‍ സൈന്യം പിടികൂടി യുദ്ധമുഖത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള 25 വയസ്സുകാരന്‍ ബൂട്ടാ സിംഗാണ് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി വിസയില്‍ മോസ്‌കോയിലേക്ക് പോയതും റഷ്യന്‍ സൈന്യം പിടികൂടുകയും ചെയ്തത്. 2024 ഒക്ടോബര്‍ 24-നാണ് ബൂട്ടാ സിംഗ് ഡല്‍ഹിയിലെ ഒരു ഏജന്റ് വഴി 3.5 ലക്ഷം രൂപ നല്‍കി റഷ്യയിലേക്ക് പോയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം ഓഗസ്റ്റ് 18-ന് റഷ്യന്‍ സേന പിടികൂടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍, ബൂട്ടാ സിംഗ് തന്നെ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള മറ്റു 14-ഓളം പേര്‍ക്കൊപ്പം പരിശീലന മില്ലാതെ നിര്‍ബന്ധിതമായി സൈനിക ക്യാമ്പുകളിലേക്ക് കൊണ്ടുപോ വുകയാ ണെന്ന് വെളിപ്പെടുത്തി. ഇവരില്‍ അഞ്ചോ ആറോ പേരെ മുന്‍നിരയിലേക്ക് അയച്ച ശേഷം കാണാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ബൂട്ടാ സിംഗ്…
Read More » -
ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ചു ; നന്നാക്കിയെന്ന് പറഞ്ഞ് 18,000 രൂപ വാങ്ങി, തട്ടിപ്പുകാര്‍ മെക്കാനിക്കുകളായി ചമഞ്ഞ് പ്രായമായവരെ ഇരയാക്കി പണം തട്ടുന്നു
ബംഗലുരു: വാഹനം കേടായെന്ന് വിശ്വസിപ്പിച്ച് പ്രായമായവരില്‍ നിന്നും പണം തട്ടുന്ന പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍ രംഗത്ത്. ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലാണ് തട്ടിപ്പുകാരുടെ പരിപാടികള്‍. മെക്കാനിക്കുകളായി ചമഞ്ഞെത്തി യാത്രക്കാരെ, പ്രത്യേകിച്ച് പ്രായമായവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നു. 70 വയസ്സുള്ള ദമ്പതികളാണ് സംഭവത്തിന്റെ ഇര. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കാറില്‍ വരുന്ന വഴിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെണ്ണഗര മെയിന്‍ റോഡിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ കാര്‍ തടഞ്ഞു. കാറിന്റെ ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് അവര്‍ ദമ്പതികളെ വിശ്വസിപ്പിച്ചു. കാര്‍ നിര്‍മ്മാതാക്കളുടെ സര്‍വീസ് മെക്കാനിക്കുകളാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ കാറിന്റെ ബോണറ്റ് തുറക്കാനും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോള്‍ തീപ്പൊരി കണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. സുരക്ഷയ്ക്കായി കേടായ ‘സെന്‍സര്‍’ ഉടന്‍ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിലൊരാള്‍ ഒരു ചെറിയ ഉപകരണം കാറില്‍ ഘടിപ്പിക്കുന്നതായി അഭിനയിക്കുകയും, പിന്നീട് നന്നാക്കിയതിന് 18,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഓണ്‍ലൈന്‍…
Read More » -
ബീഹാര്‍ മാതൃകയില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം ; എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തയ്യാറെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആഹ്വാനം. എസ്‌ഐആര്‍ നടപ്പിലാക്കുന്ന തീയതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. 20 ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരാന്‍ ഇരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം. ബിഹാര്‍ മാതൃകയില്‍ കേരളത്തില്‍ നിലവിലെ വോട്ടര്‍ പട്ടികയിലും 2002ലെ വോട്ടര്‍പട്ടികയിലും പേരുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കണം. സെപ്റ്റംബര്‍ മാസത്തോടെ ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നതില്‍ വോട്ടര്‍മാക്ക് ആശങ്ക വേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍ പട്ടികയിലേക്ക് പരിണിക്കുന്ന രേഖകള്‍ 11 എണ്ണമായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ആധാര്‍ കൂടി തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ വോട്ടര്‍പട്ടികയില്‍…
Read More » -
വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയില്ല, എല്ലാം സുതാര്യം!! ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച എസ്‌ഐടി
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോർട്ടാണ് എസ്‌ഐടി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് തിങ്കളാഴ്ച്ച പരിഗണിച്ച ശേഷം ജസ്റ്റിസ് പങ്കജ് മിത്തൽ, പി ബി വരാലെ തുടങ്ങിയവർ അടങ്ങുന്ന ബെഞ്ച് റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വൻതാരയുടെ പ്രവർത്തനമെന്ന് സാധൂകരിക്കുന്നതായിരുന്നു റിപ്പോർട്ട്.
Read More » -
കോടതിയുടെ പുറത്തുവച്ച് മുത്തലാഖ് ചൊല്ലി; ഭര്‍ത്താവിനെ ചെരുപ്പൂരി തല്ലി, വസ്ത്രങ്ങള്‍ വലിച്ചുകീറി
ലക്നൗ: കോടതിയുടെ പുറത്ത് ഭര്‍ത്താവിനെ ചെരുപ്പുകൊണ്ട് തല്ലി യുവതി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുത്തലാഖ് ചൊല്ലിയതോടെയാണ് ഭര്‍ത്താവിനെ മര്‍ദിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. 2018ലായിരുന്നു തന്റെ വിവാഹമെന്ന് യുവതി പറയുന്നു. അധികം വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങി. രണ്ട് പെണ്‍മക്കളെ പ്രസവിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ജീവനാംശത്തിനായി കേസ് കൊടുത്തപ്പോള്‍ മക്കളെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവില്‍ നിന്ന് ജീവനാശം തേടിയുള്ള കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച കോടതി വാദം കേട്ടിരുന്നു. യുവതി അമ്മായിയോടൊപ്പമാണ് കോടതിയിലെത്തിയത്. ഭര്‍ത്താവിനൊപ്പം അയാളുടെ പിതാവും കോടതിയില്‍ എത്തിയിരുന്നു. വാദം കഴിഞ്ഞ് കോടതിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ഭര്‍ത്താവും ഭര്‍തൃപിതാവും തന്നെ പിന്തുടരുകയും അസഭ്യം പറയുകയും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പിതാവിന്റെ പ്രേരണയാല്‍ ഭര്‍ത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയെന്നും അതിനുപിന്നാലെയാണ് താന്‍ മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ വസ്ത്രത്തില്‍ പിടിച്ചുനിര്‍ത്തി, യുവതി…
Read More »


