Crime

  • യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍ കണ്ടെത്തി. ഗാസിയാബാദ് കമ്മീഷണറേറ്റിലെ വേവ്‌സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലാല്‍കുവാന്‍ ചോക്കിക്ക് സമീപം റോഡരികിലാണ് യുവതിയെ അര്‍ധനഗ്‌നയായി കണ്ടെത്തിയത്. കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വഴിയാത്രക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങള്‍ പറഞ്ഞത്. ഒരു കൂട്ടം പുരുഷന്മാര്‍ തന്നെ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദിഗ്രാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയും അര്‍ധരാത്രിയോടെ യുവതിയെ ലാല്‍കുവാന്‍ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. മാനസികനിലതെറ്റിയ നിലയിലാണ് യുവതിയെ തെരുവില്‍ കണ്ടതെന്ന് സര്‍ക്കിള്‍…

    Read More »
  • മണം പോരാ, തെളിവ് വേണമെന്ന് ഹൈക്കോടതി; കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് റദ്ദാക്കി

    കൊച്ചി: കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനില്‍ക്കണമെങ്കില്‍ മണം പോരാ തെളിവു വേണമെന്ന് ഹൈക്കോടതി. പാലക്കാട് സ്വദേശിയായ 22 കാരന്റെ പേരില്‍ മലമ്പുഴ പോലീസെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസെടുത്തത്. മലമ്പുഴ ഡാമിനരികിലിരുന്ന് പുക വലിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് സിഗരറ്റ് ഡാമിലേയ്ക്ക് എറിഞ്ഞു. തുടര്‍ന്ന് യുവാവിന്റെ ശ്വാസത്തിന് കഞ്ചാവിന്റെ മണം ഉണ്ടെന്നതിന്റെ പേരില്‍ പോലീസ് എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിലെത്തിയത്. ശ്വാസത്തിന് കഞ്ചാവിന്റെ മണമുണ്ടെന്ന പേരില്‍ കേസെടുക്കാനാകില്ലെന്നായിരുന്നു വാദം. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍, ശ്വാസത്തിന് കഞ്ചാവിന്റെ ഗന്ധം ഉണ്ടെന്നതിന്റെ പേരില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ശ്വാസത്തിലെ ലഹരിയുടെ മണം സംശയത്തിന് അടിസ്ഥാനമാകാം. പക്ഷേ, തെളിവായി കണക്കാക്കാനാകില്ല. മണം തിരിച്ചറിയുക എന്നത് അന്തിമമായ ഒന്നല്ല. ഇക്കാര്യത്തിലുള്ള കഴിവ് ഓരോരുത്തര്‍ക്കും ഭിന്നമാണെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരായ കേസ് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും വിലയിരുത്തി.

    Read More »
  • ലോഡ്ജിലെ ജീവനക്കാരി കണ്ടത് ജെസ്‌നയെയോ? നുണപരിശോധനയ്ക്ക് സിബിഐ

    കൊച്ചി: ജെസ്‌ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നു വെളിപ്പെടുത്തിയ മുന്‍ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ സിബിഐ തീരുമാനം. ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും. മുന്‍ ജീവനക്കാരിയുടെ മൊഴി സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. ലോഡ്ജ് ഉടമയുടെ മൊഴി ചൊവ്വാഴ്ച എടുത്തിരുന്നു. മുന്‍ ജീവനക്കാരിയും ലോഡ്ജ് ഉടമയും പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വെളിപ്പെടുത്തലുകള്‍ മുന്‍പും ഉണ്ടായിട്ടുള്ളതിനാല്‍ ഏതു ചെറിയ വിവരവും സത്യമാണോ എന്നു കണ്ടെത്താനാണു ശ്രമമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. താന്‍ കണ്ടത് സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ലോഡ്ജ് ഉടമ തന്നെപ്പറ്റി അപവാദ പ്രചാരണം നടത്തിയതോടെയാണു ജെസ്‌നയെപ്പോലെ ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം വീണ്ടും പറഞ്ഞതെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞു. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് ആണു കാണാതായത്. പറഞ്ഞത് നുണയോ? അറിയാന്‍ 3 വഴികള്‍ പറയുന്നതു സത്യമോ കള്ളമോ എന്നറിയാന്‍…

    Read More »
  • റമ്മി കളിച്ചു തുടങ്ങി, ആരതി ഉപയോഗിച്ചിരുന്നത് അഞ്ച് ലോണ്‍ ആപ്പുകള്‍; പ്രോസസിങ് ഫീ തിരിച്ചു ചോദിച്ചതോടെ ഭീഷണി

    കൊച്ചി: വേങ്ങൂരില്‍ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്. ലോണ്‍ എടുക്കുന്നതിനുവേണ്ടിയുള്ള പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതോടെയാണ് യുവതിയെ ലോണ്‍ ആപ്പ് മാഫിയ ഭീഷണിപ്പെടുത്തിയത്. ഈസി ലോണ്‍, ഇന്‍സ്റ്റ ലോണ്‍ തുടങ്ങി അഞ്ചോളം ലോണ്‍ ആപ്പുകളാണ് ആരതി ഉപയോഗിച്ചിരുന്നത്. ലോണ്‍ ആപ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഓണ്‍ലൈന്‍ റമ്മികളിച്ച് സാമ്പത്തിക നേട്ടമുണ്ടായതാണ് ആരതിയെ ലോണ്‍ ആപ്പുകളിലേക്ക് എത്തിച്ചത്. റമ്മി കളിച്ച് ആദ്യം പണം ലഭിച്ചു. പിന്നീട് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഓണ്‍ലൈന്‍ ആപ്പിലൂടെ പണം കടമെടുക്കാന്‍ തുടങ്ങിയത്. പതിനായിരത്തില്‍ താഴെ ലോണാണ് ആരതി എടുത്തത്. ഒരു ലക്ഷം രൂപ ലോണിനു വേണ്ടിയായി പിന്നീടുള്ള ശ്രമം. പ്രോസസിങ് ഫീസായി പതിനായിരം രൂപ നല്‍കിയെങ്കിലും ലോണ്‍ ലഭിച്ചില്ല. ഈ പണം തിരിച്ചു ചോദിച്ചതിനു പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. മുന്‍പ് എടുത്ത ലോണുകള്‍ പെട്ടെന്ന് അടച്ചു തീര്‍ക്കാനാണ് ആവശ്യപ്പെട്ടത്. പിന്നാലെ…

    Read More »
  • ബോംബ് ഭീഷണി ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍; 135 വിമാനയാത്രക്കാരെയും ചോദ്യംചെയ്യും

    തിരുവനന്തപുരം: മുംബൈ തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍. ഇതേത്തുടര്‍ന്നാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചത്. സംഭവത്തിന്റെ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരില്‍ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുള്‍പ്പടെ വിട്ടുനല്‍കൂ. ഇതുവരെയുള്ള പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തി. ഇന്നു രാവിലെ എട്ടു മണിക്കാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു.

    Read More »
  • കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി

    വിശാഖപട്ടണം: വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിത്ത് തംസിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. തംബരം എക്സ്പ്രസില്‍വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ബര്‍ത്തില്‍ കിടക്കുകയായിരുന്ന കുട്ടിയെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കണ്ടെത്തി വിശാഖപട്ടണത്ത് ഇറക്കുകയായിരുന്നു. കുട്ടിയെ പിന്നീട് ആര്‍പിഎഫിന് കൈമാറി. നേരത്തേ കന്യാകുമാരിയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി കുട്ടി ചെന്നൈയില്‍ എത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് കണ്ടെത്താനായിരുന്നില്ല. ഗുവാഹത്തി ട്രെയിനില്‍ കുട്ടി കയറിയതായി സംശയമുണ്ടായിരുന്നു. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകളാണ് തസ്മീക് തംസം. ചൊവ്വാഴ്ച രാവിലെ 10-മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടി കന്യാകുമാരിയിലേക്ക് പോയതായും കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച…

    Read More »
  • കൊച്ചി നഗരത്തില്‍ യുവതിക്ക് ക്രൂരമര്‍ദനം; നിലവിളിച്ചിട്ടും നിലത്തിട്ട് ചവിട്ടി

    കൊച്ചി: നഗരത്തില്‍ യുവതിക്ക് അതിക്രൂരമര്‍ദനം. വൈറ്റിലയില്‍നിന്ന് കടവന്ത്രയിലേക്കു പോകുന്ന സഹോദരന്‍ അയ്യപ്പന്‍ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ചാണ് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മര്‍ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച പുലര്‍ച്ചെ 4:30നാണ് സംഭവം. ആദ്യം ജനതാ റോഡില്‍ വച്ചും പിന്നീട് തൊട്ടടുത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കുറച്ചു കഴിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോയി എന്നും റിപ്പോര്‍ട്ടുണ്ട്. തനിക്ക് പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. മര്‍ദനമേറ്റ യുവതിയെയും മര്‍ദിച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും പരസ്പരം അറിയുന്നവരാണെന്നാണ് സംഭാഷണങ്ങളില്‍ നിന്നുള്ള സൂചന. സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. നിറയെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളയിടത്താണ് അതിക്രമം നടന്നത്.

    Read More »
  • ആര്‍.ജി കാര്‍ മെഡി. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വിറ്റു; ബലാത്സംഗക്കൊലക്കേസ് പ്രതി, സന്ദീപ് ഘോഷിന്റെ സുരക്ഷാംഗം

    കൊല്‍ക്കത്ത:  ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ രാജിവച്ച പ്രിന്‍സിപ്പലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഉദ്യോഗസ്ഥന്‍. സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് മെഡിക്കല്‍ കോളജില്‍ സമാനതകളില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടന്നതെന്നാണ് വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളജില്‍ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ് ആരോപണം. രാജിവച്ച ഡോ. സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വില്‍ക്കുന്നതുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി പറഞ്ഞു. മുന്‍ പ്രിന്‍സിപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ആളായിരുന്നു ബലാത്സംഗക്കൊലക്കേസ് പ്രതിയായ സിവില്‍ വളണ്ടിയര്‍ സഞ്ജയ് റോയ്. ആശുപത്രിയിലെ ബയോമെഡിക്കല്‍ മാലിന്യങ്ങളും മെഡിക്കല്‍ സാമഗ്രികളും ഘോഷ് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നതായും അലി വെളിപ്പെടുത്തി. ‘സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ വില്‍പ്പനക്കാരനായിരുന്നു. അയാള്‍ക്കിതിരെ ഒരു കേസുമുണ്ട്. ബയോമെഡിക്കല്‍ വേസ്റ്റുകള്‍ കടത്തുന്നതിലും പങ്കാളിയായിരുന്നു അയാള്‍. തന്റെ അധിക സെക്യൂരിറ്റിയുടെ ഭാഗമായ ആളുകള്‍ക്ക്…

    Read More »
  • മദ്യലഹരിയില്‍ എ.എസ്.ഐയുടെ അഴിഞ്ഞാട്ടം; പോലീസെത്തിയപ്പോള്‍ ഓട്ടോയില്‍ സ്‌കൂട്ടായി

    കോട്ടയം: നഗരമധ്യത്തില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ. അര്‍ധരാത്രി മദ്യലഹരിയില്‍ അഴിഞ്ഞാടി. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഔദ്യോഗികവാഹനമുപേക്ഷിച്ച് ഓട്ടോയില്‍ക്കയറി രക്ഷപ്പെട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപം തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു സംഭവം. പോലീസ് കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ.യാണ്, മദ്യലഹരിയില്‍ നാട്ടുകാരെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെന്‍ട്രല്‍ ജങ്ഷനിലെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരാക്രമം. മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമുണ്ടായിരുന്നവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് തര്‍ക്കവും ഉന്തും തള്ളും ഉണ്ടാവുകയുംചെയ്തു. സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസെത്തിയപ്പോഴേക്കും, എ.എസ്.ഐ. കണ്‍ട്രോള്‍ റൂം വാഹനം ഉപേക്ഷിച്ച് ഓട്ടോയില്‍ രക്ഷപ്പെട്ടു. ഉദ്യോഗസ്ഥനെക്കൂടാതെ സി.പി.ഒയും ഡ്രൈവറുമാണ് പോലീസ് വാഹനത്തിലുണ്ടായിരുന്നത്. മുങ്ങിയ എ.എസ്.ഐ. ഒരുദിവസം കഴിഞ്ഞിട്ടും ‘പൊങ്ങി’യില്ല.

    Read More »
  • വിദ്യാര്‍ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; മഹാരാഷ്ട്രയില്‍ അധ്യാപകന്‍ പിടിയില്‍

    മുംബൈ: എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ആറു പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ അധ്യാപകന്‍ പൊലീസ് പിടിയില്‍. ബദ്ലാപുരില്‍ നാല് വയസ്സുള്ള രണ്ട് കുട്ടികളെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സംഭവം. അധ്യാപകന്‍ പ്രമോദ് സര്‍ദാറാണ് (42) പിടിയിലായത്. അകോല നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബലാപുരിലാണ് സംഭവം നടന്നത്. അധ്യാപകന്‍ നാലു മാസമായി വിദ്യാര്‍ഥിനികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൊബൈലില്‍ വിഡിയോ കാണിച്ചശേഷം ശരീരത്തിന്റെ പലഭാഗങ്ങളിലും അധ്യാപകന്‍ സ്പര്‍ശിച്ചതായി കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ സ്‌കൂള്‍ ടീച്ചര്‍ വിവരം അറിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌കൂളിലെത്തി മൊഴിയെടുത്തപ്പോള്‍, നടന്ന കാര്യങ്ങള്‍ വിദ്യാര്‍ഥിനികള്‍ തുറന്നു പറഞ്ഞു. പിന്നീട് കമ്മിറ്റി ഇക്കാര്യം പൊലീസിനെ അറിയിച്ചു. അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രമോദ് സര്‍ദാറിനെ അറസ്റ്റു ചെയ്തു. ബദ്ലാപുരില്‍ നാലു വയസ്സുളള രണ്ടു നഴ്‌സറി വിദ്യാര്‍ഥിനികളെ ശുചീകരണ…

    Read More »
Back to top button
error: