CrimeNEWS

മണം പോരാ, തെളിവ് വേണമെന്ന് ഹൈക്കോടതി; കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് റദ്ദാക്കി

കൊച്ചി: കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനില്‍ക്കണമെങ്കില്‍ മണം പോരാ തെളിവു വേണമെന്ന് ഹൈക്കോടതി. പാലക്കാട് സ്വദേശിയായ 22 കാരന്റെ പേരില്‍ മലമ്പുഴ പോലീസെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസെടുത്തത്. മലമ്പുഴ ഡാമിനരികിലിരുന്ന് പുക വലിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് സിഗരറ്റ് ഡാമിലേയ്ക്ക് എറിഞ്ഞു. തുടര്‍ന്ന് യുവാവിന്റെ ശ്വാസത്തിന് കഞ്ചാവിന്റെ മണം ഉണ്ടെന്നതിന്റെ പേരില്‍ പോലീസ് എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിലെത്തിയത്.

Signature-ad

ശ്വാസത്തിന് കഞ്ചാവിന്റെ മണമുണ്ടെന്ന പേരില്‍ കേസെടുക്കാനാകില്ലെന്നായിരുന്നു വാദം. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍, ശ്വാസത്തിന് കഞ്ചാവിന്റെ ഗന്ധം ഉണ്ടെന്നതിന്റെ പേരില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ശ്വാസത്തിലെ ലഹരിയുടെ മണം സംശയത്തിന് അടിസ്ഥാനമാകാം. പക്ഷേ, തെളിവായി കണക്കാക്കാനാകില്ല. മണം തിരിച്ചറിയുക എന്നത് അന്തിമമായ ഒന്നല്ല. ഇക്കാര്യത്തിലുള്ള കഴിവ് ഓരോരുത്തര്‍ക്കും ഭിന്നമാണെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരായ കേസ് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: