Crime

  • വധശ്രമക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ വിനോദയാത്ര; ഒടുവില്‍ സസ്‌പെന്‍ഷന്‍

    ആലപ്പുഴ: കൊലപാതകശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എ.എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ ശ്രീനിവാസനെയാണ് എസ്.പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡു ചെയ്തത്. 11 വര്‍ഷം മുന്‍പ് നഗരത്തില്‍ നടന്ന കൊലപാതകശ്രമത്തില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യംനേടിയ മൂന്നാംപ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും (41) സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് എ.എസ്.ഐ. വിനോദയാത്ര നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ആലപ്പുഴയിലെ ഒരുവീട്ടിലും ജില്ലയ്ക്കു പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രത്തിലും ആട്ടവും പാട്ടുമായി സംഘം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വധശ്രമക്കേസില്‍ ജില്ലാ സെഷന്‍സ് കോടതി പതിനൊന്നരവര്‍ഷം ശിക്ഷിച്ച ഉണ്ണിയുള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു ആഘോഷം. സംഭവത്തില്‍ എ.എസ്.ഐയുടെ മൊഴിയെടുത്തിരുന്നു. ആവര്‍ത്തിക്കരുതെന്ന മുന്നറിപ്പുനല്‍കി വിട്ടശേഷമാണ് ആഘോഷത്തിന്റെ വീഡിയോ പരന്നത്. ഇതോടെയാണ് സസ്‌പെന്‍ഡു ചെയ്തത്.

    Read More »
  • ബലാത്സംഗക്കൊലയില്‍ മുന്‍ പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍; നുണപരിശോധന നടത്താന്‍ സിബിഐ

    കൊല്‍ത്തക്ക: ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ. സഞ്ജയ് ഘോഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും അതിനാല്‍ നുണപരിശോധന വേണ്ടിവരുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നുണപരിശോധന നടത്താന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ഘോഷിനെ സിബിഐ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. കൊലപാതക വിവരം അറിഞ്ഞപ്പോള്‍ എന്തായിരുന്നു സഞ്ജയുടെ പ്രതികരണമെന്ന് ചോദ്യംചെയ്യലിനിടെ സിബിഐ ചോദിച്ചുെവന്നാണ് വിവരം. മൃതദേഹം കാണിക്കുന്നതിന് മുന്‍പ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിനു കാത്തുനിര്‍ത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാര്‍ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താന്‍ അനുവാദം നല്‍കിയതാര് തുടങ്ങിയ ചോദ്യങ്ങളും സിബിഐ സഞ്ജയ് ഘോഷിനോട് ചോദിച്ചു. ‘ഘോഷിന്റെ ഉത്തരങ്ങള്‍ വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്. ചില ഉത്തരങ്ങളില്‍ വൈരുധ്യമുണ്ട്. അതുകൊണ്ട് നുണ പരിശോധന നടത്തണമെന്നാണ് തീരുമാനം’സിബിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

    Read More »
  • കുട്ടി ചെന്നൈ വണ്ടിയില്‍ കയറാനും സാധ്യത; തിരുനെല്‍വേലി റൂട്ടിലെ ട്രെയിനുകളെല്ലാം പരിശോധിക്കും; കന്യാകുമാരിയില്‍ തുമ്പില്ല

    തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായുള്ള അന്വേഷണം കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലേക്കുള്ള തീവണ്ടിയിലേക്ക്. വ്യാപക തിരച്ചില്‍ നടക്കുന്നതിനിടെ കുട്ടി ചെന്നൈയിലേക്കു പോയതായി സംശയം ഉയരുകയാണ്. കന്യാകുമാരിയില്‍നിന്ന് തിരുനെല്‍വേലി റൂട്ടില്‍ ചെന്നൈയിലേക്കു കുട്ടി പോയിരിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ തീവണ്ടിയില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ചെന്നൈയില്‍ എത്തുന്നതിനു മുന്‍പ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആര്‍പിഎഫിന്റെയും തമിഴ്നാട് റെയില്‍വേ പൊലീസിന്റെയും സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ചെന്നൈ ഭാഗത്തേക്കു പോകുന്ന ട്രെയിനുകളില്‍ വിശദമായ തിരച്ചില്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനം. കുട്ടി ലോക്കല്‍ കംപാര്‍ട്ട്മെന്റില്‍ ആയിരിക്കാനാണ് സാധ്യത കൂടുതല്‍. ലേഡീസ് കംപാര്‍ട്മെന്റ്, സ്ലീപ്പര്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് പരിശോധന. കന്യാകുമാരിയില്‍ കുട്ടിയെ കണ്ടെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. കന്യാകുമാരിയില്‍ തീവണ്ടിയില്‍ കുട്ടിയെത്തിയതിനും തെളിവില്ല. ഇതും പോലീസിനെ കുഴക്കുന്നുണ്ട്. പാറശ്ശാല വരെ തീവണ്ടിയില്‍ കുട്ടിയുണ്ടായിരുന്നുവെന്നതിന് സ്ഥിരീകരണമുണ്ട്. അതിന് അപ്പുറത്തേക്കുളള ഏത് തീവണ്ടി സ്റ്റേഷനില്‍ വേണമെങ്കിലും കുട്ടി…

    Read More »
  • റൗഡി മൊട്ട കൃഷ്ണനുമായി ബന്ധം? BSP നേതാവിന്റെ കൊലപാതകത്തില്‍ സംവിധായകന്റെ ഭാര്യയെ ചോദ്യംചെയ്തു

    ചെന്നൈ: ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്‌ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകന്‍ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണന്‍ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്. കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണന്‍ വിദേശത്തേക്ക് കടന്നുവെന്ന് വിവരം. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് മോനിഷയുമായി കൃഷ്ണന്‍ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നെല്‍സണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്‌ട്രോങ് കൊലക്കേസില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട റൗഡി ആര്‍ക്കോട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • കൊടുംക്രിമിനലിന്റെ കൊലപാതകത്തിനുശേഷം മുങ്ങി; കൈയില്‍ കാലണയില്ലാതെ കാമുകിയെ വിളിച്ച് കുടുങ്ങി

    തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ കൊടുംക്രിമിനല്‍ ഷിബിലിയെ കൊലപ്പെടുത്തിയ കേസില്‍, രണ്ടാം പ്രതി മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ മുഹമ്മദ് ഇനാദിനെ (21) പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് കാമുകിക്ക് അയച്ച വാട്സാപ് സന്ദേശം. കൊലപാതകം നടത്തിയശേഷം 4 ദിവസമായി ഒളിവിലായിരുന്നു ഇനാദ്. സൈബര്‍ സെല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഉപയോഗിക്കുന്നതായി പിന്നീട് മനസ്സിലായി. ഇനാദ് വാട്സാപ്പില്‍ കാമുകിക്ക് തുടര്‍ച്ചയായി സന്ദേശം അയച്ചത് മനസ്സിലായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. കാമുകിയില്‍നിന്ന് പണം വാങ്ങാന്‍ രാത്രിയെത്തിയ ഇനാദിനെ സിറ്റി ഷാഡോ പൊലീസ് വീട്ടില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസിന്റെ നീക്കങ്ങള്‍ സുഹൃത്തുക്കള്‍ ഇനാദിനു കൈമാറിയിരുന്നു. ലഹരിസംഘത്തിന്റെ സംരക്ഷണത്തിലാണ് പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത്. ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ ഇനാസിനെ തിരുനെല്‍വേലിയില്‍നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീര്‍ഖാനെ ബീമാപള്ളിയിലെ വീട്ടില്‍നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുപത്തിയേഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബീമാപള്ളി സ്വദേശി…

    Read More »
  • നടി മിമി ചക്രബര്‍ത്തിക്ക് ബലാത്സംഗ ഭീഷണി; സംഭവം ഡോക്ടറുടെ കൊലപാതകത്തില്‍ പോസ്റ്റിട്ടതിന്

    കൊല്‍ക്കത്ത: തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശം ലഭിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ അംഗവും ബംഗാളി നടിയുമായ മിമി ചക്രബര്‍ത്തി. സാമൂഹിക മാധ്യമത്തിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പോസ്റ്റില്‍ കൊല്‍ക്കത്ത പോലീസിനെ അവര്‍ ടാഗ് ചെയ്തിട്ടുമുണ്ട്. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് മിമിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ മുഖംമൂടി ധരിച്ച്, വിഷം വമിപ്പിക്കുന്ന പുരുഷന്മാര്‍ ബലാത്സംഗ ഭീഷണികള്‍ സാധാരണമാക്കുന്നിടത്താണ് തങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ആവശ്യപ്പെടുന്നതെന്ന് മിമി എക്സില്‍ പോസ്റ്റ് ചെയ്തു. എന്തുതരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതനുവദിക്കുന്നതെന്നും അവര്‍ ചോദിച്ചു. ഇതിനൊപ്പം രണ്ട് സ്‌ക്രീന്‍ഷോട്ടുകളും അവര്‍ ചേര്‍ത്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ഓഗസ്റ്റ് 14-ന് നടന്ന പ്രതിഷേധ പരിപാടിയില്‍ മിമി പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം റിദ്ധി സെന്‍, അരിന്ദം സില്‍, മധുമിത സര്‍ക്കാര്‍ എന്നിവരും പ്രതിഷേധത്തിനുണ്ടായിരുന്നു. അര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ…

    Read More »
  • യുകെയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

    കോട്ടയം: യുകെയില്‍ ഭാര്യ മരിച്ചതിനു പിന്നാലെ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് വലിയപറമ്പില്‍ അനില്‍ ചെറിയാന്റെ ഭാര്യ സോണിയ സാറ ഐപ് (39) കഴിഞ്ഞ ദിവസമാണു ലണ്ടനിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചത്. അനിലിനെ (റോണി 44) ഇന്നലെ പുലര്‍ച്ചെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുഴഞ്ഞുവീണ സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയില്‍ നഴ്‌സായ സോണിയ കാലില്‍ ശസ്ത്രക്രിയയ്ക്കായി 10 ദിവസത്തേക്കു നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിലാണു കുഴഞ്ഞുവീണത്. ഭാര്യയുടെ അടുത്തേക്കു പോകുകയാണെന്നും മക്കളെ നോക്കണമെന്നും അനില്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയച്ചിരുന്നു. സോണിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലാണ്. മക്കള്‍: ലിസ, ലൂയിസ്.

    Read More »
  • മേസ്തിരി പണിക്ക് വീട്ടിലെത്തിയ 24കാരന്‍ പളനിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പരാതിയുമായി 30കാരി വീട്ടമ്മ

    പത്തനംതിട്ട: അടൂരില്‍ മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24കാരന്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ സജിന്‍ ദാസാണ് പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട കവിയൂര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വര്‍ഷം മുന്‍പ് കവിയൂരില്‍ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിന്‍ദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു. സജിന്‍ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഒപ്പം പണം തട്ടിയെടുക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അടുത്ത സുഹൃത്തായ പെണ്‍കുട്ടിയുടെ അര്‍ബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു യുവാവ് പണം ആവശ്യപ്പെട്ടത്. പലപ്പോഴായി 10 ലക്ഷം രൂപ കൈമാറിയെന്നും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പീഡനവും ഭീഷണിയും അസഹ്യമായതോടെ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കവിയൂരിലെ വാടക വീട്ടില്‍ നിന്നാണ് സജിന്‍…

    Read More »
  • പരാതി പിന്‍വലിച്ചതിന് പിന്നാലെ കടയിലെ ശുചിമുറിയില്‍ വച്ച് വീണ്ടും പീഡനം, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

    മലപ്പുറം: മുന്‍ പരിചയത്തിന്റെ പേരില്‍ യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂര്‍ കിഴക്കുപറമ്പ് പാറക്കോടന്‍ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഡാനിഷ് മുഹമ്മദ് മുന്‍പരിചയത്തിന്റെ പേരില്‍ ഏപ്രിലില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യുവതി പരാതി നല്‍കാതെ പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയും യുവാവ് അതിക്രമം തുടര്‍ന്നു. ജൂണ്‍ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഒരുവര്‍ഷം മുമ്പ് യുവതിയും ജോലി ചെയ്തിരുന്നു. അതേസമയം, ബലാത്സംഗ കേസ് എടുത്തതിനെ തുടര്‍ന്ന്…

    Read More »
  • വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; നൃത്തസംവിധായകന്‍ അറസ്റ്റില്‍

    ബംഗളൂരു: താമസസ്ഥലത്തെത്തിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബംഗളൂരുവില്‍ നൃത്തസംവിധായകനായ ആഡുഗോഡി എസ്.ആര്‍. നഗര്‍ സ്വദേശി മുകേശ്വരന്‍ എന്ന മുകേഷ് (24) ആണ് അറസ്റ്റിലായത്. യുവതി നല്‍കിയ സൂചനകളുടെയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പോലീസ് താമസസ്ഥലത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സാറാ ഫാത്തിമ പറഞ്ഞു. ബിരുദവിദ്യാര്‍ഥിനിയായ 21-കാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ പീഡനത്തിനിരയായത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുക്കളോടൊപ്പം നഗരത്തിലെ കോറമംഗലയില്‍ ഒരുപാര്‍ട്ടിയില്‍ പങ്കെടുത്ത് തിരികെവരുകെയായിരുന്നു യുവതി. സുഹൃത്തിന്റെ കാറിലായിരുന്നു പുറപ്പെട്ടത്. യാത്രയ്ക്കിടെ കാര്‍ ഒരു ഓട്ടോറിക്ഷയില്‍ തട്ടി. ഇതോടെ ചുറ്റുംകൂടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോട് സുഹൃത്ത് സംസാരിക്കുന്നതിനിടെ യുവതി കാറില്‍നിന്നിറങ്ങി മുന്നോട്ടുനടന്നു. ഈ സമയത്ത് അതുവഴിവന്ന മുകേഷ് വിദ്യാര്‍ഥിനിയെ വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കില്‍ കയറ്റി. തുടര്‍ന്ന് ഹൊസൂര്‍ മെയിന്റോഡിനു സമീപമുള്ള ഗോഡൗണിനുമുമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

    Read More »
Back to top button
error: