CrimeNEWS

യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍ കണ്ടെത്തി. ഗാസിയാബാദ് കമ്മീഷണറേറ്റിലെ വേവ്‌സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലാല്‍കുവാന്‍ ചോക്കിക്ക് സമീപം റോഡരികിലാണ് യുവതിയെ അര്‍ധനഗ്‌നയായി കണ്ടെത്തിയത്.

കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വഴിയാത്രക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങള്‍ പറഞ്ഞത്. ഒരു കൂട്ടം പുരുഷന്മാര്‍ തന്നെ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

Signature-ad

തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

നന്ദിഗ്രാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയും അര്‍ധരാത്രിയോടെ യുവതിയെ ലാല്‍കുവാന്‍ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

മാനസികനിലതെറ്റിയ നിലയിലാണ് യുവതിയെ തെരുവില്‍ കണ്ടതെന്ന് സര്‍ക്കിള്‍ എ.സി.പി പൂനം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എ.സി.പി അറിയിച്ചു. കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ 31കാരിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ഗാസിയാബാദിലെ സംഭവം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: