CrimeNEWS

മദ്യലഹരിയില്‍ എ.എസ്.ഐയുടെ അഴിഞ്ഞാട്ടം; പോലീസെത്തിയപ്പോള്‍ ഓട്ടോയില്‍ സ്‌കൂട്ടായി

കോട്ടയം: നഗരമധ്യത്തില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ. അര്‍ധരാത്രി മദ്യലഹരിയില്‍ അഴിഞ്ഞാടി. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഔദ്യോഗികവാഹനമുപേക്ഷിച്ച് ഓട്ടോയില്‍ക്കയറി രക്ഷപ്പെട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപം തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു സംഭവം. പോലീസ് കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ.യാണ്, മദ്യലഹരിയില്‍ നാട്ടുകാരെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെന്‍ട്രല്‍ ജങ്ഷനിലെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരാക്രമം.

Signature-ad

മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപമുണ്ടായിരുന്നവരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് തര്‍ക്കവും ഉന്തും തള്ളും ഉണ്ടാവുകയുംചെയ്തു. സംഭവമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസെത്തിയപ്പോഴേക്കും, എ.എസ്.ഐ. കണ്‍ട്രോള്‍ റൂം വാഹനം ഉപേക്ഷിച്ച് ഓട്ടോയില്‍ രക്ഷപ്പെട്ടു. ഉദ്യോഗസ്ഥനെക്കൂടാതെ സി.പി.ഒയും ഡ്രൈവറുമാണ് പോലീസ് വാഹനത്തിലുണ്ടായിരുന്നത്. മുങ്ങിയ എ.എസ്.ഐ. ഒരുദിവസം കഴിഞ്ഞിട്ടും ‘പൊങ്ങി’യില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: