CrimeNEWS

കൊച്ചി നഗരത്തില്‍ യുവതിക്ക് ക്രൂരമര്‍ദനം; നിലവിളിച്ചിട്ടും നിലത്തിട്ട് ചവിട്ടി

കൊച്ചി: നഗരത്തില്‍ യുവതിക്ക് അതിക്രൂരമര്‍ദനം. വൈറ്റിലയില്‍നിന്ന് കടവന്ത്രയിലേക്കു പോകുന്ന സഹോദരന്‍ അയ്യപ്പന്‍ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ചാണ് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മര്‍ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ബുധനാഴ്ച പുലര്‍ച്ചെ 4:30നാണ് സംഭവം. ആദ്യം ജനതാ റോഡില്‍ വച്ചും പിന്നീട് തൊട്ടടുത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കുറച്ചു കഴിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോയി എന്നും റിപ്പോര്‍ട്ടുണ്ട്. തനിക്ക് പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.

Signature-ad

മര്‍ദനമേറ്റ യുവതിയെയും മര്‍ദിച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും പരസ്പരം അറിയുന്നവരാണെന്നാണ് സംഭാഷണങ്ങളില്‍ നിന്നുള്ള സൂചന. സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. നിറയെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളയിടത്താണ് അതിക്രമം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: