Crime
-
നടി പായല്‍ മുഖര്‍ജിക്ക് നേരെ ആക്രമണം; ബൈക്ക് കുറുകെ നിര്‍ത്തി കാര്‍ തടഞ്ഞു, ചില്ല് ഇടിച്ചു തകര്‍ത്തു
കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ മെഡി. കോളജില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ നഗരമധ്യത്തില്‍ ബംഗാളി നടിക്ക് നേരെ ആക്രമണം. നടി പായല്‍ മുഖര്‍ജിയെ ആണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി പായല്‍ കാറോടിച്ചുപോകുമ്പോള്‍ സതേണ്‍ അവന്യൂവില്‍ വച്ചാണ് സംഭവം. സംഭവത്തിന്റെ വീഡിയോ നടി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു യുവാവ് തന്റെ തന്റെ എസ്യുവിക്ക് മുമ്പായി ഇരുചക്ര വാഹനം നിര്‍ത്തി തന്നോട് വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്ന് പായല്‍ പറയുന്നു. പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെ യുവാവ് നടിയുടെ കാറിന്റെ വലതുവശത്തെ വിന്‍ഡോ ഗ്ലാസ് കല്ലു കൊണ്ട് ഇടിച്ചുതകര്‍ത്തു. ചില്ലുകൊണ്ട് പായലിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ”നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ ജനത്തിരക്കേറിയ ഒരു തെരുവില്‍ ഒരു സ്ത്രീയെ ഇത്തരത്തില്‍ പീഡിപ്പിക്കാന്‍ കഴിയുമെങ്കില്‍ എന്തൊരു അവസ്ഥയാണ്. സ്ത്രീസുരക്ഷയുടെ വിഷയത്തില്‍ നഗരത്തിലുടനീളം നടക്കുന്ന റാലികള്‍ക്കിടയിലാണ് ഇത് സംഭവിക്കുന്നത്” വീഡിയോയില്‍ നടി പൊട്ടിക്കരയുന്നത് കാണാം. ആളൊഴിഞ്ഞ സ്ഥലത്താണ് ഇത് നടന്നിരുന്നതെങ്കില്‍…
Read More » -
ഉറക്കമൊഴിച്ച് നാട്ടുകാര്‍ കാത്തിരുന്നത് 10 ദിവസം! ഒടുവില്‍ ‘കുലപ്പുള്ളി’ കുടുങ്ങി
തൃശൂര്‍: സ്ഥിരമായി നേന്ത്രവാഴക്കുലകള്‍ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാര്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് നാട്ടുകാര്‍ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് കള്ളനെ കൈയോടെ പൊക്കിയത്. മുള്ളൂര്‍ക്കര ഇരശേരിയിലാണ് സംഭവം. ചേലക്കര സ്വദേശിയായ അജിത് കൃഷ്ണനാണ് വാഴക്കുലകള്‍ മോഷ്ടിച്ചത്. പഞ്ചായത്തിന്റെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹംസയുടെ കൃഷിയിടത്തില്‍ നിന്നാണ് വാഴക്കുലകള്‍ മോഷണം പോയത്. 50 കുലകള്‍ വരെ വെട്ടിയെടുത്തു. പല ദിവസങ്ങളിലായാണ് ഇതു വെട്ടിയെടുത്തത്. പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിനിടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. പത്ത് ദിവസത്തോളമാണ് നാട്ടുകാര്‍ കള്ളനായി കാത്തിരുന്നത്. വാഴക്കുല മോഷ്ടിക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ഓട്ടോയിലെത്തി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. അതേ ഓട്ടോയില്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാഹനം തകരാറിലായി നിന്നതോടെ നാട്ടുകാര്‍ വളയുകയായിരുന്നു.
Read More » -
മത്സ്യം നല്‍കിയില്ല; കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി
കൊച്ചി: മത്സ്യം ചോദിച്ചിട്ട് നല്‍കാത്ത ദേഷ്യത്തില്‍ മത്സ്യക്കച്ചവടക്കാരനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. മുനമ്പം മിനി ഫിഷിങ് ഹാര്‍ബറിലെ മത്സ്യക്കച്ചവടക്കാരനായ മുനമ്പം കടുങ്ങിവീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ ബാബു (57) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുനമ്പം തറയില്‍ പ്രവീണി (34) നെ നാട്ടുകാര്‍ പിടികൂടി മുനമ്പം പോലീസില്‍ എല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.45-നാണ് സംഭവം. ഹാര്‍ബറില്‍ അടുക്കുന്ന ബോട്ടുകളില്‍നിന്ന് കറിക്കെന്ന പേരില്‍ പ്രവീണ്‍ മീന്‍ വാരിയെടുത്തു. മത്സ്യക്കച്ചവടക്കാരനായ ബാബു വാങ്ങിയിട്ടിരുന്ന മീന്‍ കൂട്ടത്തില്‍നിന്നും പ്രതി മീന്‍ എടുത്തു. ബാബു ഇത് തടയുകയും വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തതായി പോലീസ് പറഞ്ഞു. കച്ചവടം കഴിഞ്ഞ് വീട്ടിലേക്കുപോയ ബാബുവിന്റെ വീട്ടിലെത്തിയ പ്രവീണ്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയവര്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബുവിന്റെ ഭാര്യ: അനിത. മക്കള്‍: അനഘ (ഐ.ടി. കമ്പനി, കോഴിക്കോട്), ആതിര (ആലുവ, യു.സി. കോളേജ് വിദ്യാര്‍ഥിനി). വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Read More » -
ജര്‍മനിയില്‍ ആഘോഷപരിപാടിക്കിടെ കത്തിയാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു
ബെര്‍ലിന്‍: ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതര പരുക്ക്. നഗര വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കിടെ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. അക്രമി ഒളിവിലാണ്. അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും നഗരത്തില്‍ പരിശോധന ശക്തമാക്കിയെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബോധപൂര്‍വമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് പൊലീസ് പട്രോളിങ് തുടരുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന നഗര വാര്‍ഷികാഘോഷ ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പരിപാടികള്‍ക്കായി നിരവധി പേര്‍ എത്തിയിരുന്നു. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.
Read More » -
വ്യാജ എന്‍സിസി ക്യാമ്പ് നടത്തി പീഡനം; പോക്‌സോ കേസിലെ മുഖ്യപ്രതി ജീവനൊടുക്കി
ചെന്നൈ: കൃഷ്ണഗിരി ജില്ലയില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. എലി വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ഇയാള്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19ന് അറസ്റ്റിലാവുന്നതിനു തൊട്ടു മുന്പ് ഇയാള്‍ വിഷം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരിന്നു. ശിവരാമന്‍ ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിരവധി പേരെ പീഡിപ്പിച്ചുവെന്നാണ് കേസ്. വ്യാജ എന്‍സിസി ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതിലൊരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.
Read More » -
പ്രതി രതിവൈകൃതത്തിനും അശ്ലീല വീഡിയോകള്‍ക്കും അടിമ; കുറ്റകൃത്യത്തില്‍ പശ്ചാത്താപവുമില്ലെന്ന് സിബിഐ
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി സഞ്ജയ് റോയ് മനോവൈകൃതമുള്ള ആളും അശ്ലീല വീഡിയോകള്‍ക്ക് അടിമയുമാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍. മൃഗങ്ങളേപ്പോലുള്ള പെരുമാറ്റമുള്ള ഇയാള്‍ ചോദ്യംചെയ്യലില്‍ ഒരു ഘട്ടത്തില്‍പോലും താന്‍ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചിട്ടില്ലെന്നും കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നടന്നകാര്യങ്ങള്‍ പൂര്‍ണമായും സഞ്ജയ് റോയ് അന്വേഷണ ഉഗ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു. ഒരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണില്‍നിന്ന് നിരവധി അശ്ലീല വീഡിയോകളും സിബിഐ കേസ് ഏറ്റെടുക്കുംമുമ്പ് കൊല്‍ക്കത്ത പോലീസ് കണ്ടെടുത്തിയിരുന്നു. പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതിന് ശാസ്ത്രീയവും സാങ്കേതികവുമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിയോടെ റോയിയെ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ഡിന് സമീപം സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെ നാലുമണിക്ക് അദ്ദേഹം വീണ്ടും അതേ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്…
Read More » -
സംവിധായകന്‍ കതകില്‍ മുട്ടി, മുറി തുറക്കാത്ത വിരോധംമൂലം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി, പ്രതിഫലം നല്‍കിയില്ല; പരാതിയുമായി നടി
കൊച്ചി: സിനിമാ സംവിധായകന്‍ കതകില്‍ മുട്ടിയെന്ന വെളിപ്പെടുത്തലുമായി നടി. 2006 ല്‍ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നായികനടി ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച് നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി. ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു. മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു. ആരാണ് തന്റെ മുറിയുടെ വാതിലില്‍ മുട്ടുന്നതെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചു. ചിത്രത്തിന്റെ സംവിധായകനാണ് വാതിലില്‍ മുട്ടിയതെന്നാണ് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും അറിയിച്ചതെന്നും നടി പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന, ചിത്രത്തില്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ഫ്ലാറ്റിലേക്ക് മാറിയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പുറമെ, താന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ സിനിമയില്‍ പുതുമുഖമായതിനാല്‍,…
Read More » -
സ്വാമി തട്ടിപ്പാണേജീ! കോടികളുമായി ‘സ്വാമി’ മുങ്ങി; പണം പോയവരില്‍ വ്യവസായിയും റിട്ട. എസ്.ഐയും
കൊച്ചി: വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ സൗപര്‍ണിക വിജേന്ദ്ര പുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂര്‍ വെങ്ങോല ഗ്രീന്‍ലാന്‍ഡ് വില്ല നമ്പര്‍ 64-ല്‍ രാഹുല്‍ ആദിത്യ എന്നിവര്‍ക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ഹാന്‍സ് എന്ന വ്യവസായിയില്‍നിന്ന് 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 98 കോടിയുടെ വായ്പ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി ഇത്രയും തുക തട്ടിച്ചു എന്നാണ് പരാതി. ഇതേ സ്വാമി കൊല്ലം ചവറയില്‍ ഒരു റിട്ട. എസ്.ഐ.യില്‍നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിലും പോലീസ് കേസുണ്ട്. ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആശ്രമത്തില്‍ പോലീസ് എത്തിയെങ്കിലും സ്വാമി മുങ്ങിയിരുന്നു. സ്വാമി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Read More » -
മൂവാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; വെടിവയ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്
എറണാകുളം: വീട്ടില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കിഷോര്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നവീനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കിഷോര്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ലൈസന്‍സുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിക്കുകയും നവീനെ ആശുപത്രിയിലാക്കുകയും ചെയ്തത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
നടിയെ വിളിച്ചുവരുത്തി മോശമായി പെരുമാറി, പിതാവ് മുറി തള്ളിത്തുറന്നു; കോളറില്‍ പിടിച്ചുയര്‍ത്തിയപ്പോള്‍ സംവിധായകന്‍ പറഞ്ഞത് ഒറ്റക്കാര്യം…
നടി ആക്രമിക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖം. സംവിധായകന്‍ പഴയ ആളും. നായിക നടിക്കൊപ്പം സെറ്റില്‍ വരുന്നത് പിതാവാണ്. അത്യാവശ്യം സമ്പത്തുള്ള വീട്ടിലെ കുട്ടിയാണ് നായിക. പെണ്‍കുട്ടികളോട് പ്രത്യേക ‘കരുതലു’ള്ള ആളാണ് സംവിധായകന്‍. അഭിനയത്തിനിടെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ചാടിത്തുള്ളി ബഹളം വയ്ക്കാറില്ല. ഉച്ചത്തില്‍ സംസാരിക്കുന്നതു തന്നെ കുറവ്. ഷൂട്ടിംഗ് തീരാറായി വരുന്നു… ഒരു വൈകിട്ട് സംവിധായകന്‍ നായിക നടിയെ മുറിയിലേക്ക് വിളിപ്പിച്ചു. സംസാരത്തിനിടയില്‍, ഈ പടം ഹിറ്റാകുമെന്നും നടിക്ക് അവസരങ്ങള്‍ വന്നു നിറയുമെന്നും അദ്ദേഹം പറഞ്ഞു. നടിയാകട്ടെ, ഇതുകേട്ട് സന്തോഷിച്ചു നിന്നു. പിന്നീട് സംഭാഷണത്തിലെ വിഷയം മാറി. തന്റെ ഇംഗീതം പതിയെ സൂചിപ്പിച്ചു. അയാളുടെ കൈകള്‍ അവളിലേക്ക് നീണ്ടു… അടുത്ത സീന്‍ നടി പുറത്തേക്ക് ഓടുന്നതാണ്. കാര്യം വള്ളിപുള്ളി വിടാതെ അച്ഛനോടു പറഞ്ഞു. സാമാന്യം ഉയരമുള്ള ആ പിതാവ് സംവിധായന്റെ മുറി തള്ളിത്തുറന്നങ്ങ് എത്തി. സംവിധായകനെ കോളറില്‍ പിടിച്ചുയര്‍ത്തി. ‘കട്ട്…കട്ട്…’എന്നൊന്നും പറയാതെ ‘നാറ്റിക്കരുതേ’ എന്ന് അപേക്ഷിക്കാന്‍…
Read More »