Crime
-
മുഖത്തേക്ക് മൂത്രം ഒഴിച്ചു, കൂട്ടബലാത്സംഗം ചെയ്യിച്ചു, ദേഹത്ത് മാരകവൈറസ് കുത്തിവെച്ചു; ബി.ജെ.പി. എംഎല്‍എയ്‌ക്കെതിരേ യുവതിയുടെ പരാതി
ബെംഗളൂരു: ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗര്‍ എം.എല്‍.എ മുനിരത്നയ്ക്കെതിരെ ബിജെപി പ്രവര്‍ത്തക കൂടിയായ നാല്‍പ്പതുകാരിയുടെ പരാതിയെ തുടര്‍ന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുനിരത്ന എംഎല്‍എ, വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2023 ജൂണ്‍ 11-ന് മാതിക്കെരെയിലെ ജെ.പി പാര്‍ക്കിനടുത്തുള്ള മുനിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. വാസന്തയും കമലും ചേര്‍ന്ന് ഒരു എസ്.യു.വിയില്‍ തന്നെ കൂട്ടിക്കൊണ്ടുപോയി എം.എല്‍.എയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ”മുനിരത്ന, വാസന്ത, ചെന്നകേശവ എന്നിവര്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ സഹകരിച്ചില്ലെങ്കില്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മുനിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു,” അവര്‍ പരാതിയില്‍ പറഞ്ഞു. അജ്ഞാതനായ ഒരാള്‍ മുറിയിലേക്ക് വന്ന് മുനിരത്നയ്ക്ക്…
Read More » -
വി.എസിനെയും വെറുതേവിട്ടില്ല! പ്രാണനും കൊണ്ട് അച്ഛന്‍ ബന്ധുവീട്ടില്‍ അഭയം തേടി; അമ്മയെ ചവിട്ടിക്കൊന്ന മണികണ്ഠന്‍ സ്ഥിരം അക്രമി
തിരുവനന്തപുരം: കിടപ്പുരോഗിയായ അമ്മയെ കട്ടിലില്‍ നിന്നു വലിച്ചു നിലത്തിട്ട് ചവിട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ വെമ്പായം തേക്കട ഭൂതത്താന്‍കുഴി പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (46) മദ്യപിച്ച് പതിവായി വീട്ടിലും നാട്ടിലും അക്രമങ്ങള്‍ നടത്തുന്നയാള്‍. അമ്മ ഓമനയമ്മയാണ് (75) കേസുകളില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് മണികണ്ഠനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മകന് മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഓമനയമ്മയാണ് അന്ന് കേസില്‍ നിന്നു രക്ഷപ്പെടുത്തിയത്. സഹോദരി അനിതകുമാരിയുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയമ്മയുടെ കൈകാലുകള്‍ ഒടിഞ്ഞു. ആറുമാസം മുന്‍പ് മണികണ്ഠന്‍ തള്ളിവീഴ്ത്തി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പിതാവ് തങ്കപ്പന്‍പിള്ള ജീവഭയം കൊണ്ട് സഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു താമസം. പണയത്തിലായ ബൈക്ക് തിരിച്ചെടുക്കാന്‍ പണം ആവശ്യപ്പെട്ട് മണികണ്ഠന്‍ ഓമനയമ്മയെ അസഭ്യം പറഞ്ഞാണ് തുടക്കം. തുടര്‍ന്ന് കട്ടിലില്‍ നിന്നു ചവിട്ടി നിലത്തിട്ട് അതിക്രൂരമായി മര്‍ദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അനിതകുമാരി തള്ളി മാറ്റിയെങ്കിലും മണികണ്ഠന്‍ മര്‍ദനം തുടര്‍ന്നു. ബഹളം പതിവായതിനാല്‍…
Read More » -
സ്വര്‍ണം ചോദിച്ചിട്ടു നല്‍കിയില്ല, സഹോദരിയെ മര്‍ദിച്ചു, വീഡിയോയിലൂടെ അമ്മയെയും അപമാനിച്ചു; ‘പച്ചപ്പുര പ്രശ്‌നകുമാറി’നെതിരേ കേസ്
ആലപ്പുഴ: സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദ്ദിച്ച യൂട്യൂബ് വ്‌ലോഗര്‍ക്കെതിരെ കേസടുത്ത് പൊലീസ്. മണ്ണഞ്ചേരി സ്വദേശിയായ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗ്രീന്‍ ഹൗസ് ക്ലീനിംഗ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ‘പച്ചപ്പുര പ്രശ്‌നകുമാര്‍’ എന്നറിയപ്പെടുന്ന രോഹിത്ത്. സഹോദരിയായ റോഷ്നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റോഷ്നിയെ രോഹിത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. റോഷ്‌നിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതിയിലുളളത്. ഇന്നലെ റോഷ്നി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതി നല്‍കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ രോഹിത്ത് സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇയാള്‍ക്കെതിരെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുടുംബ വഴക്കിന് പിന്നാലെ അമ്മയേയും പരാതിക്കാരിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ്…
Read More » -
അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍
എറണാകുളം: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി പീഡനത്തിനിരയായ കേസില്‍ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്റ്റില്‍. ഇന്നലെ രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കിയേക്കും. കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധു പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തില്‍ കണ്ട ചില പാടുകളും മുറിവുകളും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടര്‍ന്ന് ഇക്കാര്യം…
Read More » -
റീലുകളിലൂടെ ‘ഇര’കളെ വലവീശി പിടിക്കും; ചതിക്കപ്പെട്ടുവെന്ന് പലരും അറിഞ്ഞത് സ്പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം; കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസ സുഖവാസം; മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള സുവര്‍ണാവസരം
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്‌ഐ: ഷഫിന്‍ സസ്‌പെന്‍ഷനിലാകുന്നത് രാജ്യത്തുടനീളം റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പല പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായ ചരിത്രമുള്ള പ്രതിയെ. അര്‍ച്ചനാ ഗൗതമും ഭര്‍ത്താവ് രാഹുല്‍ ഗൗതുമുമാണ് തട്ടിപ്പിലെ പ്രധാനികള്‍. വിവേക് എന്ന വ്യക്തിയുമുണ്ട്. സ്വന്തമായി ഓഫീസ് പോലും തുറക്കാതെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ വലയില്‍ വീഴുന്നവരെ ഡല്‍ഹിയിലേയും ഗാസിയാബാദിലേയും എല്ലാം മാളുകളില്‍ വിളിച്ചു വരുത്തി അഭിമുഖം നടത്തും. മുമ്പ് ചിലരെയെല്ലാം എംബിബിഎസ് പഠിപ്പിക്കാന്‍ സ്‌പെയിനില്‍ അയച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ഇവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ ഇത്തരം അവകാശ വാദങ്ങളും അങ്ങനെ പോയവരുടെ ചിത്രവുമുണ്ട്. സ്‌പെയിന്‍ എംബസിയിലുള്ള സ്വാധീനത്തിന് തെളിവായി ചിത്രങ്ങളും സജീവം. സോഷ്യല്‍ മീഡിയാ പരസ്യത്തിലൂടെ ആയതു കൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ കെണിയില്‍ വീഴ്ത്താന്‍ ഇവര്‍ക്കായി. വിവിധ കേസുകളില്‍ അര്‍ച്ചനാ ഗൗതം മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് സൂചനകള്‍. രാഹലും വിവേകും എന്നും കാണാമറയത്താണ്. ഇവരുടെ അഡ്രസു പോലും ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. ഓഫീസില്ലാതെ സോഷ്യല്‍…
Read More » -
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടതും അസഭ്യം പറഞ്ഞതും എഎസ്ഐ പ്രസന്നന്‍; എസ്‌ഐക്ക് പിന്നാലെ സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പേരൂര്‍ക്കട സംഭവത്തില്‍ ദളിത് യുവതിയെ സ്റ്റേഷനില്‍ വെച്ച് അസഭ്യം പറഞ്ഞതും ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ.എസ്.ഐ പ്രസന്നന്‍. േകസില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത് സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവത്തില്‍ കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്‌ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇരുവരെയും കൂടാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി തന്നെ അപമാനിച്ചുവെന്നും ബിന്ദു ആരോപിച്ചിരുന്നു. മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിച്ചു. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍…
Read More » -
മകളെ കൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍! കുറ്റബോധമോ സങ്കടമോ ഇല്ല; സന്ധ്യ സുഖമായി കിടന്നുറങ്ങി
എറണാകുളം: നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭര്‍തൃകുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതല്‍ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തല്‍. അതേസമയം, നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ പൊലീസ് കോടതിയെ സമീപിക്കും.…
Read More » -
ഐബി ഉദ്യോഗസ്ഥയുടെ മരണം; 57 ദിവസം കഴിഞ്ഞിട്ടും സുകാന്ത് എവിടെയെന്ന് കുടുംബം, അന്വേഷണം വേഗത്തിലാക്കണം
പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് അന്വേഷണം വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മരണം ഉണ്ടായി 57 ദിവസം കഴിഞ്ഞിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കിയതാണ്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞു. അതിനിടെ, പ്രതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ്…
Read More » -
മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍: എഎസ്ഐക്കും സസ്പെന്‍ഷന്‍
തിരുവനന്തപുരം: ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഎസ്ഐ പ്രസന്നന്‍ അമിതാധികാര പ്രയോഗം നടത്തിയെന്നും കണ്ടെത്തിയിരുന്നു. ആക്ഷേപത്തില്‍ കന്റാണ്‍മെന്റ് എസിപി വിശദമായ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഏറ്റവും മോശമായ തരത്തില്‍ പെരുമാറിയത് എഎസ്ഐ പ്രസന്നനാണെന്ന് ബിന്ദു ആരോപിച്ചിരുന്നു. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്ഐ പ്രസന്നന്‍ ബിന്ദുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്യായമായി സ്ത്രീയെ സ്റ്റേഷനില്‍ കൊണ്ടു വരികയും, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളെല്ലാം തെറ്റിച്ച് തടങ്കലില്‍ പാര്‍പ്പിച്ച് രാത്രി മുഴുവന്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഈ വീഴ്ചകളുടെ പേരിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചു വരികയാണ്. കൂടാതെ, മാലമോഷണക്കേസില്‍ വീണ്ടും അന്വേഷണം നടത്താനും…
Read More » -
അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേട്രാക്കില്‍ തള്ളിയിട്ട് സ്വര്‍ണമാല കവര്‍ന്നു; പ്രതി കോഴിക്കോട്ടുനിന്ന് പിടിയില്‍
മലപ്പുറം: അങ്ങാടിപ്പുറത്ത് റെയില്‍വേട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. കൊളത്തൂര്‍ വെങ്ങാട് സ്വദേശി വെളുത്തേടത്തുപറമ്പില്‍ വിജീഷ് (36) ആണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. 14ന് വൈകീട്ടായിരുന്നു സംഭവം. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയില്‍വേട്രാക്കിലൂടെ വീട്ടിലേക്കു മടങ്ങുന്ന സമയം പുറകില്‍ വന്ന പ്രതി വശത്തേക്കു തള്ളിയിട്ട് കഴുത്തിലണിഞ്ഞിരുന്ന രണ്ടേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിപ്പോകുകയായിരുന്നു. സ്ത്രീ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടിക്കാനായില്ല. ഒടുവില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍പ്പോയി പറഞ്ഞ് ആളെക്കൂട്ടിയും തിരച്ചില്‍ നടത്തി. എന്നിട്ടും പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിജീഷിനെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ ചോദ്യംചെയ്യാനും മോഷണമുതല്‍ കണ്ടെടുക്കാനും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പോലീസ്…
Read More »