Breaking NewsKeralaLead NewsNEWS

എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും, തങ്ങളുടെ ആഘോഷം ആശുപത്രിയിൽ- അഖിൽ മാരാർ!! 40,000 കടന്ന് ഉമ തോമസ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആശുപത്രിയിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ രം​ഗത്ത്. എല്ലാവരും വോട്ടെണ്ണൽ വീട്ടിൽ ആഘോഷിക്കുമ്പോൾ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖിൽ പറഞ്ഞു. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അഖിൽ ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോർട്ട്. ‘എല്ലാവരും തിരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഞങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കയാണ്’- അഖിൽ മാരാർ വീഡിയോയിൽ പറഞ്ഞു.

അതേസമയം തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി റെക്കോർഡ് ഭൂരിപക്ഷത്തിൽ മുന്നോട്ടുകുതിക്കുകയാണ്. ഉമ തോമസിന്റെ ഭൂരിപക്ഷം 41000 കടന്നു. അഡ്വ. പുഷ്പദാസ്- 15,638, ഉമ തോമസ്- 56843, അഖിൽ മാരാർ 15,638 എന്നിങ്ങനെയാണ് ലീഡ് നില. അതേസമയം റെക്കോർഡ് ഭൂരിപക്ഷത്തിനു ജയിക്കുമെന്ന് സ്വയം പറഞ്ഞിരുന്ന അഖിൽ മാരാർ കഴിഞ്ഞ ദിവസം ഉമ തോമസിനു വേണ്ടി കോടികൾ ചെലവഴിച്ചെന്ന ആരോപണം ഉന്നയിച്ചിരുന്നു. 20-20 ക്ക് പ്രചരണത്തിനു വേണ്ട സമയം കിട്ടിയില്ല എന്നും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: