Crime

  • വീട്ടില്‍ നാടന്‍പാട്ട് റിഹേഴ്സല്‍ നടക്കുന്നതില്‍ തര്‍ക്കം; വീട്ടമ്മയെ കുത്തിക്കൊന്ന രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം

    കൊല്ലം: യുവതിയെ കുത്തിക്കൊന്ന രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി തൊടിയൂര്‍ അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള(പൂങ്കൊടി-42)യെ കുത്തിക്കൊന്ന കേസില്‍ തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് മുണ്ടപ്പള്ളില്‍ വീട്ടില്‍ രവീന്ദ്രനെ(67) ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ഉത്തരവ് നല്‍കിയത്. ശ്യാമളയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയെയും ഗോപികയുടെ നാലുവയസ്സുള്ള മകളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷംവീതം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2023 ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ശ്യാമളയുടെ ആദ്യഭര്‍ത്താവ് ഗോപിനാഥന്‍ മരിച്ചതോടെ പ്രതി ശ്യാമളയുമായി അവരുടെ വീട്ടിലായിരുന്നു താമസം. ഗോപികയും മകളും തൊട്ടടുത്തുള്ള വീട്ടിലും. നാടന്‍പാട്ടുകാരിയായ ഗോപികയുടെ ട്രൂപ്പിലെ അംഗങ്ങള്‍ റിഹേഴ്സലിനായി വീട്ടില്‍ വരുന്നതിനെച്ചൊല്ലി രവീന്ദ്രന്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. സംഭവദിവസം വൈകീട്ട് ഇതിനെച്ചൊല്ലി പ്രതി വഴക്കുണ്ടാക്കുകയും കൊല്ലുമെന്ന് ആക്രോശിച്ച് ഗോപികയെ കുത്താനായി ഓടിക്കുകയും ചെയ്തു. ആക്രമണത്തില്‍നിന്ന് ഗോപികയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശ്യാമളയുടെ കഴുത്തിനും നെഞ്ചിലും കുത്തി.…

    Read More »
  • കൊല്ലത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് കുത്തേറ്റു

    കൊല്ലം: തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. അഞ്ചംഗസംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുജിനും അക്രമിസംഘവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായിരുന്നു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അനന്ദു പൊലീസിന് കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

    Read More »
  • പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയില്‍നിന്നു കടത്തിക്കൊണ്ടുവന്ന് വീണ്ടും പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ: യുവാവ് അറസ്റ്റില്‍

    കൊല്ലം: സിഡബ്ല്യുസിയില്‍ കഴിയുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ആറ്റരികത്ത് പുത്തന്‍വീട്ടില്‍ സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ഒരുവര്‍ഷം മുന്‍പ് ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സനോജ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസി സംരക്ഷണയില്‍ പാര്‍പ്പിച്ചു. ഈ കേസില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ പ്രതി പെണ്‍കുട്ടിയെ സിഡബ്ല്യൂസിയില്‍ നിന്നും കടത്തിക്കൊണ്ടു വന്നാണ്, വീണ്ടും പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ കുളത്തൂപ്പുഴ പോലീസിനു വിവരങ്ങള്‍ കൈമാറി. പീഡനത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരുമാസത്തിനുശേഷം ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍നിന്നാണ് കുളത്തൂപ്പുഴ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മുന്‍പും സമാനമായ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് സനോജെന്ന് കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • ഭാര്യയുടെ മൊബൈലില്‍ കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍; ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കിടത്തിയശേഷം മരത്തടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു, ഭാര്യയും ബന്ധുവായ കാമുകനും അറസ്റ്റില്‍

    ലഖ്‌നൗ: ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂറിലാണ് സംഭവം. ലക്ഷ്മണ്‍ ഖേഡ ഗ്രാമനിവാസിയായ ധര്‍മേന്ദ്ര പാസിയാണ് മരക്കഷ്ണം കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചത്. ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റീനയേയും ധര്‍മ്മേന്ദ്രയുടെ ബന്ധുവായ സതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റീനയും സതീഷും തമ്മിലുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു. മെയ് 11നാണ് റീനയും സതീഷും കൂടി ധര്‍മ്മേന്ദ്രയെ മരക്കഷ്ണത്തിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റീനയും ബന്ധുവായ സതീഷും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നത് ഭര്‍ത്താവ് ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റീനയ്ക്ക് ധര്‍മ്മേന്ദ്ര താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. ദിവസവും മണിക്കൂറുകളോളമാണ് ഇരുവരും ഫോണില് സംസാരിച്ചിരുന്നത്. ഇതിനിടെ കൊല്ലപ്പെടുന്ന ദിവസം റീനയുടെ ഫോണില്‍ സതീഷുമായുള്ള അശ്ലീല ദൃശ്യങ്ങളും ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. ഇതിന് പിന്നാലെയാണ് പ്രതികള്‍…

    Read More »
  • വിശുദ്ധ യോദ്ധാവായി മാറിയ സൈനിക ജനറല്‍: അസിം മുനീറിന്റെ നേതൃത്വത്തില്‍ പാകിസ്താനിലെ തീവ്രവാദം അപകടകരമായ പരിണാമത്തില്‍; നടക്കുന്നത് മൂന്നാം തലമുറ ജിഹാദ്; രാജ്യ നയത്തിന്റെ ഭാഗം; സൈനികരുടെ മതപരമായ ബാധ്യതയാക്കി യുദ്ധത്തെ മാറ്റിയെന്നും ഇന്റലിജന്‍സ്

    ഇസ്ലാമാബാദ്: പാകിസ്താനിലെ ജിഹാദിന്റെ അപകടകരമായ പരിണാമത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ഉയര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങള്‍. പഹല്‍ഗാം ആക്രമണത്തിനുമുമ്പ് പാകിസ്താന്‍ ജനറലും ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷലുമായി നിയമിക്കപ്പെട്ട അസിം മുനീര്‍ നടത്തിയ പ്രസംഗം കൂട്ടക്കൊലയ്ക്കുള്ള പരസ്യമായ ആഹ്വാനമായിരുന്നു. പ്രസംഗം നടത്തി 96 മണിക്കൂറിനുള്ളില്‍ 26 ഹിന്ദുക്കളെയാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. യുദ്ധത്തിനായി ഇസ്ലാമിക വിശ്വാസത്തെ ചൂഷണം ചെയ്യുന്ന, വിശുദ്ധ യോദ്ധാവായി മാറിയ സൈനിക മേധാവിയെ നേരിടുന്നത് ഇന്ത്യയെ സംബന്ധിച്ചു വെല്ലുവിളി നിറഞ്ഞതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ചു ഖുറാനെ ആയുധമാക്കി മൂന്നാംതലമുറ ജിഹാദാണു അസിം മുനീര്‍ നയിക്കുന്നത്. ഒരു രാജ്യത്തിന്റെയാകെ പിന്തുണയോടെ, കശ്മീരിനെ മോചിപ്പിക്കുകയെന്ന നീക്കമാണു നടത്തുന്നത്. ഇതേ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഹാഫിസ് സയീദിന്റെയും മൗലാന മസൂദ് അസ്ഹറിന്റെയും നീക്കങ്ങളുമായി ചേര്‍ന്നു പോകുന്നു. സയീദിനും അസ്ഹറിനും സൈനിക സംഘാടനത്തിന്റെ കരുത്തില്ല. എന്നാല്‍, അധികാരം, മതപരമായ അധികാരം, തീവ്രവാദ പ്രത്യയശാസ്ത്രം എന്നിവ സംയോജിപ്പിച്ചാണു മുനീറിന്റെ നീക്കങ്ങള്‍. സൈന്യത്തെയും മതത്തെയും കൂട്ടിയിണക്കി…

    Read More »
  • സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് തര്‍ക്കം; കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു, തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു

    കണ്ണൂര്‍: പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്ത് ആയുധ നിര്‍മാണത്തിനുള്ള ആല നടത്തുന്നയാളാണു നിതീഷ്. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികള്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ബൈക്കില്‍ എത്തിയവര്‍ മുന്‍പും അവിടെ വന്നിട്ടുണ്ടെന്നും ഇവരെ ശ്രുതിക്കു പരിചയമുണ്ടെന്നുമാണ് വിവരം. ചികിത്സയില്‍ക്കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്തൊല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റും.  …

    Read More »
  • സന്ധ്യയ്ക്ക് മാനസികപ്രയാസമില്ല, ദേഷ്യംവന്നാല്‍ ഒച്ചപ്പാടുണ്ടാക്കും; കുഞ്ഞിനെ ചോദിച്ചപ്പോള്‍ തലകുനിച്ചിരുന്നു, അമ്മയ്ക്ക് ബുദ്ധിവളര്‍ച്ച കുറവെന്ന് കുടുംബം

    എറണാകുളം: മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മ സന്ധ്യയ്ക്ക് പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധിവളര്‍ച്ചയില്ലെന്ന് കുടുംബം. ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സന്ധ്യയുടെ കുടുംബം പറഞ്ഞു. അതേസമയം, സന്ധ്യയ്ക്ക് മറ്റുമാനസികപ്രശ്നങ്ങളില്ലെന്ന് അമ്മ അല്ലി പ്രതികരിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യമനുസരിച്ച് നേരത്തേ അങ്കമാലിയിലെ ആശുപത്രിയില്‍ സന്ധ്യയ്ക്ക് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സന്ധ്യയുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായെന്നും അമ്മ അല്ലി മാധ്യമങ്ങളോടു പറഞ്ഞു. ”12 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. മൂത്തമകന്‍ ആറാംക്ലാസിലാണ്. മരുമകന്‍ ഇവിടേക്ക് വരാറില്ല. മകളും കൊച്ചുമകളും വരാറുണ്ട്. ഇന്നലെ മകള്‍ വന്നപ്പോള്‍ കൊച്ച് കൂടെയുണ്ടായിരുന്നില്ല. കൊച്ച് എവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നുംപറഞ്ഞില്ല. തല കീഴ്പോട്ട് നോക്കി ഇരിക്കുകയായിരുന്നു. മൂന്നുമണിക്ക് മകളെ കാണാനില്ലെന്ന് പറഞ്ഞ് മരുമകന്‍ വിളിച്ചിരുന്നു. പിന്നെ ഓട്ടോക്കാരന്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞത്. അവള്‍ക്ക് ഒരു കൂസലും ഇല്ലായിരുന്നു. കുറേനേരം കഴിഞ്ഞപ്പോള്‍ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ മകളെ കണ്ടില്ലെന്ന് അവള്‍ പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിയട്ടെ…

    Read More »
  • വാരിയെല്ലൊടിഞ്ഞു; പോലീസ് വിട്ടയച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയാരോപിച്ച് കുടുംബം

    പത്തനംതിട്ട: പോലീസ് വിട്ടയച്ച ആളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കോയിപ്രം സ്വദേശി സുരേഷിന്റെ(43) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂരല്‍ കൊണ്ട് അടിച്ചുവെന്ന് കരുതുന്ന പാടുകളും ശരീരത്തിലുണ്ടതായാണ് റിപ്പോര്‍ട്ട്. പോലീസ് വിട്ടയച്ചതിന്റെ ആറാം ദിവസമാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് മാര്‍ച്ച് 19-ാം തീയതിയാണ് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയക്കുകയും ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിന്റെ ഭാഗമായി സുരേഷിനെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യം കോയിപ്രം സിഐ വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷം, 22ാം തീയതി, സുരേഷിന്റെ വീട്ടില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 20-ാം തീയതി വൈകുന്നേരം വീട്ടില്‍ മൂന്നുപേര്‍ എത്തുകയും വാഹനത്തില്‍ സുരേഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സുരേഷിന്റെ മാതാവ് പറയുന്നത്. യൂണിഫോമിലുണ്ടായിരുന്നവരാണ് വീട്ടിലെത്തിയതെന്നാണ് അമ്മ പറയുന്നത്.…

    Read More »
  • ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യം, യുവാവിനെ കൊന്ന് വനത്തില്‍ തള്ളി; കീഴടങ്ങാനെത്തിയപ്പോള്‍ അറസ്റ്റില്‍

    കൊല്ലം: യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ തള്ളിയ സംഭവത്തില്‍ ഒന്നാംപ്രതിയും അറസ്റ്റില്‍. കറവൂര്‍ തൊടീക്കണ്ടം അനില്‍ഭവനില്‍ അനില്‍കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പുനലൂര്‍ കോടതിയില്‍ കീഴടങ്ങാനായി അഭിഭാഷകനുമൊത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിലെ രണ്ടാംപ്രതി കറവൂര്‍ ചണ്ണയ്ക്കാമണ്‍ കിഴക്കേക്കരവീട്ടില്‍ ഷാജഹാനെ (റഹ്‌മാന്‍ ഷാജി) നേരത്തേ പിടികൂടിയിരുന്നു. പിറവന്തൂര്‍ തൊടീക്കണ്ടം ഓലപ്പാറ പുത്തന്‍വീട്ടില്‍ രജി(ഓമനക്കുട്ടന്‍-36)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. കൊല്ലപ്പെട്ട രജി, അനില്‍കുമാറിന്റെ ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 10-ന് രാത്രി വാഴത്തോട്ടത്തില്‍ കാവലിനായി പോയ രജിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് ജീര്‍ണിച്ച മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

    Read More »
  • ബജ്‌റംഗ് ദള്‍ നേതാവിന്റെ കൊലപാതകം; പ്രതി നൗഷാദിനെ ജയിലിനുള്ളില്‍ അപായപ്പെടുത്താന്‍ ശ്രമം

    ബെംഗളൂരു: മംഗലാപുരത്ത് ബജ്‌റംഗ് ദള്‍ നേതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ജയിലില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം. മംഗലാപുരം സബ് ജയിലില്‍ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ചോട്ടെ നൗഷാദ് എന്ന ഇയാള്‍ ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ സഹായവും ചെയ്തു നല്‍കിയത് നൗഷാദാണ്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൈസൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സബ് ജയിലിലേക്ക് എത്തിച്ചത്. ഇതിനിടെ ചിലര്‍ നൗഷാദിനെ കല്ലെറിയാന്‍ ആരംഭിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ജയിലധികൃതര്‍ ഉടന്‍ തന്നെ ഇടപെട്ടു. നൗഷാദിന് പരിക്കുകകളില്ല. മെയ് ഒന്നിനാണ് ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസില്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി. മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു…

    Read More »
Back to top button
error: