CrimeNEWS

രജിസ്ട്രി ബുക്ക് മുന്നില്‍ വച്ചുകൊണ്ട് ഭര്‍ത്താവുമായി സംസാരിച്ചു നില്‍ക്കുന്ന സോനം! ദുരൂഹതയുടെ ആക്കംകൂട്ടി ആ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നവദമ്പതികളെ കാണാതാകുന്നതിന് തൊട്ടുമുന്‍പുള്ള വീഡിയോ; മേഘാലയയിലെ ഹണിമൂണ്‍ ദുരന്തത്തില്‍ കലാശിച്ചതെങ്ങനെ? ഇനിയും ചോദ്യങ്ങള്‍ ബാക്കി

ഷില്ലോങ്: മേഘാലയയിലെ ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ദമ്പതികളെ കാണാതാകുന്നതിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ദുരൂഹതയുടെ ആക്കംകൂട്ടുന്നു. രജിസ്ട്രി ബുക്ക് മുന്നില്‍ വച്ചുകൊണ്ട് ഭര്‍ത്താവുമായി സംസാരിച്ചു നില്‍ക്കുന്ന നവവധുവിന്‍െ്‌റ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിന്നാലെ ഹോംസ്റ്റേയില്‍ ചെക്കിന്‍ ചെയ്ത് കൂളായി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.

മെയ് 23നാണ് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ നവദമ്പതികളെ കാണാതായത്. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് ഉടമയായ രാജ രഘുവംശി(30)യും സോന(24)വും മെയ് 11 നാണ് വിവാഹിതരായത്. മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് 23 ന് ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

Signature-ad

അതിനിടെ, എട്ട് ദിവസത്തെ ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയേയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ തിരച്ചലില്‍ മഴയില്‍ കുതിര്‍ന്ന നവവധുവിന്റെ ഷര്‍ട്ടും നവവരന്റെ അഴുകിയ മൃതദേഹവും കണ്ടെത്തിയിരിന്നു. പാറക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ ഷര്‍ട്ട് കിടന്നിരുന്നത്.

ഭര്‍ത്താവിന്റെ മൃതദേഹത്തിനു സമീപം വടിവാള്‍; ഭാര്യ കാണാമറയത്ത്: ‘മേഘാലയ ഹണിമൂണ്‍’ കേസില്‍ വഴിത്തിരിവ്

യുവാവിന്റെ അഴുകിയ മൃതദേഹത്തിലെ കയ്യില്‍ സ്മാര്‍ട്ട് വാച്ച് കെട്ടിയ നിലയില്‍ തന്നെയാണ് കണ്ടെത്തിയത്. സൊഹ്‌റ മലനിരകള്‍ക്ക് സമീപത്തെ റിയാത് അര്‍ലിയാംഗിലെ പാര്‍ക്കിംഗ് ലോട്ടിന് സമീപത്തെ പാറക്കെട്ടുകള്‍ക്ക് പരിസരത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സോനത്തിനായുള്ള തെരച്ചിലില്‍ രാജാ രഘുവന്‍ശിയുടെ സഹോദരന്‍ വിപിനും സോനത്തിന്റെ സഹോദരന്‍ ഗോവിന്ദും പൊലീസിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കനത്ത മഴയാണ് നിര്‍ണായക മണിക്കൂറിലെ തെരച്ചിലിന് തിരിച്ചടിയേല്‍പ്പിച്ചതെന്നാണ് ഇവര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വാടകയ്ക്ക് എടുത്ത സ്‌കൂട്ടറിലെ ജിപിഎസ് ട്രാക്കറാണ് തെരച്ചില്‍ സംഘത്തെ വെയ് സോഡംഗ് മേഖലയിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട മേഖലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വലത് കയ്യിലെ ടാറ്റൂവാണ് രാജയുടെ മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്.

ദമ്പതികളുടെ ചിത്രങ്ങളും സോനത്തിന്റെ വെള്ള ഷര്‍ട്ടും നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന പെന്‍ട്രാ 40 ഗുളികകളും വിവോ മൊബൈല്‍ ഫോണിന്റെ എല്‍സിഡി സ്‌ക്രീനും രാജയുടെ സ്മാര്‍ട്ട് വാച്ചുമാണ് മൃതദേഹ പരിസരത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. പ്രാദേശികമായി മരം വെട്ടാന്‍ ഉപയോഗിക്കുന്ന ഡാവോ എന്ന പേരില്‍ അറിയപ്പെടുന്ന വാളു കൊണ്ടുള്ള വെട്ടേറ്റും മര്‍ദ്ദനമേറ്റുമാണ് യുവാവ് കൊല്ലപ്പെട്ടിട്ടുള്ളത്.

യുവാവിന്റെ പഴ്‌സ്, സ്വര്‍ണമാല, വജ്ര മോതിരവും കൈ ചെയിനും കാണാതായിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗര്‍ത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാല്‍ തിരച്ചില്‍ വളരെ ദുഷ്‌കരമായിരുന്നു.

 

Back to top button
error: