Breaking NewsKeralaLead NewsNEWS
പയ്യന്നൂരും മാറുന്നു… കേരളം കുലുങ്ങിയിട്ടും കുലുങ്ങാത്ത പയ്യന്നൂർ ചരിത്രത്തിൽ ആദ്യമായി ചുവടുമാറ്റം, വി കുഞ്ഞികൃഷ്ണന് ലീഡ് പിടിക്കുന്നു…

ചില പോരാട്ടങ്ങൾ വിജയത്തിനു വേണ്ടിയുള്ളതല്ലായെന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങൾ ആ പോരാട്ടത്തിനൊപ്പം ചേരുന്നു. കേരള രാഷ്ട്രീയ ചരിത്രമെടുത്തു നോക്കിയാൽ കേരളത്തിൽ എവിടെ ഇടതു കോട്ടകൾക്ക് ഇളക്കം സംഭവിച്ചാലും ഇളകാത്ത ഇടതു കോട്ടയായിരുന്ന പയ്യന്നൂരിലെ ജനതയും മാറി ചിന്തിക്കുന്നു.
പാർട്ടിയുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് വിമതനായി മത്സര രംഗത്തിറങ്ങിയ കുഞ്ഞികൃഷ്ണന് ഇടതു കോട്ടയിലടക്കം ലീഡ്. ഇനി എണ്ണാനുള്ള ചെറുപുഴ പോലുള്ള പഞ്ചായത്തുകൾ യുഡിഎഫ് അനുകൂല പഞ്ചായത്തുകളായതിനാൽ ലീഡ് ഉയരുമെന്ന കാര്യം ഉറപ്പ്. വി കുഞ്ഞികൃഷ്ണന് 43639 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനന് 42763 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.





