Crime
-
വിവാഹവാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭം അലസിപ്പിച്ചു, പിന്നാലെ ഭീഷണിയും: സിനിമ റിലീസിന്റെ തലേന്ന് ഹാസ്യതാരം അറസ്റ്റില്‍
ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ കന്നഡ ഹാസ്യതാരം മദേനൂര്‍ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 കാരിയായ നടി നല്‍കിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് അറസ്റ്റ്. പൊലീസില്‍ യുവതി പരാതി നല്‍കിയതിനു പിന്നാലെ മനു ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഹാസന്‍ ജില്ലയിലെ സ്വന്തം നാടായ മദേനൂരില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു’ സീസണ്‍ 2 ലെ പ്രകടനത്തിലൂടെയാണ് മനു അറിയപ്പെട്ടു തുടങ്ങിയത്. മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ 2025 മേയ് വരെയുള്ള സമയങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. 2022 നവംബര്‍…
Read More » -
പേമെന്റിന് സ്വന്തം ക്യുആര്‍ കോഡ്; ടയര്‍ ഷോപ്പില്‍നിന്ന് ജീവനക്കാരി തട്ടിയത് 11 ലക്ഷം!
ഇടുക്കി: കട്ടപ്പന നഗരത്തിലെ ടയര്‍ ഷോപ്പില്‍നിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. അമ്പലക്കവല വെളളൂക്കര ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. ടയറുകടയില്‍നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് പണം സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാസില്‍ ടയേഴ്‌സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ക്യുആര്‍ കോഡ് നല്‍കി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക വര്‍ഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകണ്ടെത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്.
Read More » -
അഭിനയിക്കാന്‍ 2 കോടി; രാത്രി പാര്‍ട്ടിക്ക് 35 ലക്ഷം; നാഷണല്‍ ക്രഷ് കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; റെയ്ഡില്‍ പിടിയിലായ മദ്യ വില്‍പന കമ്പനിയുടെ വ്യക്തികള്‍ പേരു വെളിപ്പെടുത്തിയെന്ന് സൂചന
കൊച്ചി: ഡ്രാഗണ്‍, ഒരു ജാതി ജാതകം, പത്തൊമ്പതാം നൂറ്റാണ്ട്, തുടങ്ങിയ സിനിമകളിലെ നായികയും നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍. തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉണ്ടെന്നാണ് വിവരം. ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവരം. തമിഴ്നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്. 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്.…
Read More » -
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നിര്‍മാതാക്കള്‍ക്ക് കോടതിയില്‍ തിരിച്ചടി; 40 കോടിയുടെ അര്‍ഹത; മുടക്കിയ ഏഴുകോടി പോലും തിരിച്ചു നല്‍കാതെ പറ്റിച്ചു; നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്ക് എതിരേ അന്വേഷണം തുടരാമെന്നും കോടതി
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്. 2022 നവംബര്‍ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക്…
Read More » -
സ്വര്‍ണക്കടത്ത് കേസ്: കപില്‍ സിബലിന് 15.50 ലക്ഷം ഫീസ് അനുവദിച്ച് സംസ്ഥാനം; വസ്തുതകള്‍ അടിസ്ഥാനമാക്കണം; മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുതെന്നും കോടതിയില്‍ ആവശ്യം
തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 2024 നവംബര്‍ 19ന് സുപ്രീംകോടതിയില്‍ വാദത്തിന് എത്തിയതിനാണ് 15.50 ലക്ഷം മേയ് 15ന് അനുവദിച്ചത്. ഓരോ സിറ്റിങ്ങിനും ഇത്രയും തുകയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഹാജരായതിനു 2022 ഒക്ടോബറിലും 2024 നവംബറിലും 15.50 ലക്ഷം രൂപ വീതം കപില്‍ സിബലിനു നല്‍കിയിരുന്നു. ഈ കേസില്‍ മാത്രം 46.5 ലക്ഷം രൂപ ഇതുവരെ കപില്‍ സിബലിനു സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Vs പി.എസ്.സരിത്തും മറ്റുള്ളവരും എന്ന TP (Crl) 449/2022 എന്ന കേസില്‍ ഹാജരായതിനാണ് ഫീസ് ഇനത്തില്‍ 15.50 ലക്ഷം അനുവദിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിയമ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.…
Read More » -
ഒന്നര വര്‍ഷം ക്രൂര പീഡനം; മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിച്ചു: പിതൃസഹോദരന്‍ ലൈംഗിക വൈകൃതത്തിനടിമ
എറണാകുളം: അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പിതാവിന്റെ സഹോദരനില്‍നിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി. മരിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശാസ്ത്രീയ തെളിവുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക. സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തില്‍ പീഡിപ്പിച്ചതിന് ബിഎന്‍എസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുക. അമ്മ നല്‍കിയ നിര്‍ണായക വിവരമാണു പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയില്‍നിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ അമ്മ വൈകിട്ട് ആറരയോടെയാണ് ചാലക്കുടിപ്പുഴയിലേക്ക് കുട്ടിയെ എറിയുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 2.20ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന സംശയം എറണാകുളം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി…
Read More » -
യുഎസില്‍ ജൂത മ്യൂസിയത്തിന് പുറത്ത് വെടിവെപ്പ്; ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ജൂത മ്യൂസിയത്തിന് പുറത്തുവെച്ചായിരുന്നു അക്രമണം. മ്യൂസിയത്തില്‍നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഫ്രീ പലസ്തീന്‍’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ട് പങ്കാളികളാണ് കൊല്ലപ്പെട്ടതെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ യെച്ചീല്‍ ലീറ്റര്‍ പറഞ്ഞു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9.5 ഓടെയാണ് എഫ്ബിഐ വാഷിങ്ടണ്‍ ഫീല്‍ഡ് ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ചിക്കാഗോ സ്വദേശി റോഡ്രിഗസ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
Read More » -
വയോധികന്റെ കാല്‍ തല്ലിയൊടിച്ചു; ക്രൂരത സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്, ‘മുടിയാനായ പുത്രന്‍’ പിടിയില്‍
കണ്ണൂര്‍: എഴുപത്താറുകാരനായ അച്ഛന്റെ കാല്‍ അടിച്ചുതകര്‍ത്ത മകനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കളത്ത് അമ്പുവിന്റെ പരാതിയില്‍ മകന്‍ കെ.വി. അനൂപിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്പുവിന്റെ ഭാര്യ കുടുംബശ്രീ യോഗത്തിന് പോയിരിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു അച്ഛനോട് മകന്റെ അതിക്രമം. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കടവരാന്തയില്‍ അമ്പുവിനെ തടഞ്ഞുനിര്‍ത്തി മരത്തടി കൊണ്ട് ഇടതുകാലിന് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കാലിന്റെ മുട്ടിനുതാഴെ എല്ല് പൊട്ടി ഗുരുതരാവസ്ഥയിലാണ് അമ്പു. ഇദ്ദേഹം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ക്കഴിയുന്ന അമ്പുവില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ് പോലീസ് മകനെതിരേ കേസെടുത്തത്. കുടുംബസ്വത്ത് വീതംവെക്കുന്നതുസംബന്ധിച്ച പ്രശ്നമാണ് സംഭവത്തിന് കാരണമായി പറയുന്നത്. അറസ്റ്റ് ചെയ്ത അനൂപിനെ കോടതി റിമാന്‍ഡ്ചെയ്തു.
Read More » -
പീഡനവിവരം മൂന്നരവയസുകാരിയുടെ അമ്മ അറിഞ്ഞു, പ്രതിയെ യുവതി അടിച്ചു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
എറണാകുളം: കൊല്ലപ്പെട്ട മൂന്നരവയസുകാരി പീഡന വിവരം അമ്മയോട് പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ദേഷ്യത്തോടെ ചോദിച്ച് തല്ലിയെന്നും പ്രതി പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി പീഡന വിവരം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. എന്നാല്‍, മകള്‍ പീഡനത്തിനിരയായ വിവരം യുവതി ആരെയെങ്കിലും അറിയിച്ചിരുന്നോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. മരിക്കുന്നതിന് തലേദിവസവും കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. അടുത്ത ബന്ധുവായതിനാല്‍ത്തന്നെ ആരും സംശയിച്ചുമില്ല. ഒന്നരവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അമ്മയുടെ മൊഴി തന്നെയാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞയുടന്‍ തന്നെ കുട്ടി പീഡനത്തിനിരയായ വിവരം ഡോക്ടര്‍ റൂറല്‍ എസ് പിയെ അറിയിച്ചിരുന്നു. അദ്ദേഹം ഉടന്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു. ‘ഒരാളെയായിരുന്നു കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ടത്’ എന്ന് യുവതി പറഞ്ഞിരുന്നു. പ്രിയം എന്ന വാക്ക് ഇഴകീറി പരിശോധിച്ചതോടെ പൊലീസിന് കാര്യങ്ങളില്‍ ഏകദേശം വ്യക്തത കിട്ടി. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ മൂന്ന് പേരെ…
Read More » -
കൊടുവള്ളി കിഡ്‌നാപ്പിങ് കേസ്: യുവാവിനെ കൊണ്ടോട്ടിയില്‍നിന്ന് കണ്ടെത്തി, ഓപ്പറേഷന് പിന്നില്‍ സാമ്പത്തിക തര്‍ക്കം
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ അന്നൂസ് റോഷനെ (21) മലപ്പുറം കൊണ്ടോട്ടിയില്‍നിന്നാണ് കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. അന്നൂസ് റോഷനുമായി പിതാവ് ഫോണില്‍ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ്റ്റാന്റില്‍നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് യുവാവിനെ സംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിക്കുകയും പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്. യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടന്‍ യുവാവുമായി കൊടുവളളിയില്‍ എത്തും. പ്രതികള്‍ ഒളിവിലായതിനാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംഅറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അന്നൂസ് റോഷനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്പി സുശീര്‍ കുമാറിന്റെ…
Read More »