Breaking NewsKeralaLead NewsNEWS

കേരള ചരിത്രത്തിലാദ്യമായി വിമത കൊടുങ്കാറ്റിൽ പയ്യന്നൂരിൽ ഇടതുകോട്ട പിളർന്നു, ഇടുമാറി വലതുപിടിച്ച വി കുഞ്ഞികൃഷ്ണന് 7487 വോട്ടിന്റെ അട്ടിമറി വിജയം

മുഖ്യമന്ത്രി പിണറായി വിജയന‌ക്കം വിജയിച്ചുകയറിയ മണ്ഡലം, കേരള ചരിത്രത്തിലിന്നുവരെ ഇടതിനെ കൈ വിടാത്ത മണ്ഡലം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഐ മധുസൂദനൻ 50000 അടുത്ത ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം ഒടുവിൽ വി കുഞ്ഞികൃഷ്ണനെന്ന കൊടുങ്കാറ്റിൽ കടപുഴകി വീണു. വി കുഞ്ഞികൃഷ്ണന് 7487 വോട്ടിന്റെ അട്ടിമറി വിജയം..

ചില പോരാട്ടങ്ങൾ വിജയത്തിനു വേണ്ടിയുള്ളതല്ലായെന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങൾ ആ പോരാട്ടത്തിനൊപ്പം ചേർന്നു. കേരള രാഷ്ട്രീയ ചരിത്രമെടുത്തു നോക്കിയാൽ കേരളത്തിൽ എവിടെ ഇടതു കോട്ടകൾക്ക് ഇളക്കം സംഭവിച്ചാലും ഇളകാത്ത ഇടതു കോട്ടയായിരുന്ന പയ്യന്നൂരിലെ ജനതയും മാറി ചിന്തിക്കുന്നു. പാർട്ടിയുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് വിമതനായി മത്സര രം​ഗത്തിറങ്ങിയ കുഞ്ഞികൃഷ്ണനന് 76,640 വോട്ടു നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ടിഐ മധുസൂദനന് 69153 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർഥി എപി ​ഗം​ഗാധരൻ 84432 വോട്ടുകൾ നേടി.

Signature-ad

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: