
കൊച്ചി: ഭാര്യയുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഇയാള്‍ക്കെതിരെ എഴുകോണ്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്.
വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെയാണ് റിജോ അവരുടെ വിവാഹശേഷവും പിന്തുടര്ന്ന് ശല്യപ്പെടുത്തിയിരുന്നത്.
പലപ്പോഴായി യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിക്കായി ഗള്‍ഫിലേക്ക് പോയ റിജോ അവിടെ നിന്നുകൊണ്ട് നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും നഗ്ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
ഗള്‍ഫില്‍നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് എഴുകോണ്‍ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






