Movie
-
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി: മോഹൻലാലിന്റെ ബുർജ് ഖലീഫയിലെ ഫ്ളാറ്റിൽ ലാലിനെ കാണാൻ എത്തി അജിത്
തമിഴിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരമാണ് അജിത്. കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചത്. മോഹൻലാലിന്റെ വീട്ടിലെത്തിയ അജിത്ത് ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. സിനിമയേക്കുറിച്ചും കുടുംബത്തേക്കുറിച്ചുമുള്ള വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇരുവരും ഒന്നിച്ചുള്ള സിനിമ വരണമെന്നാണ് ആരാധകർ കുറിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരാ’ണ് മോഹൻലാലിന്റെ പുതിയ ചിത്രം. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കൂടാതെ ‘വൃഷഭ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം തുനിവ് ആണ് അജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ‘വിടാ മുയര്‍ച്ചി’യാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം.
Read More » -
ആയിരം കോടിയിലേക്ക് കുതിച്ച് ജവാന്‍; ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ബോക്‌സ് ഓഫീസില്‍ പുതിയ വിജയഗാഥ രചിക്കുകയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിലെത്തിയ ജവാന്‍. റിലീസ് ചെയ്ത് പത്ത് ദിവസമായ അവസരത്തില്‍ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ചിത്രം ബോക്‌സ് ഓഫീസില്‍ ആയിരം കോടി എന്ന് കടക്കും എന്നുമാത്രമാണ് ആരാധകര്‍ക്ക് ഇനി അറിയാനുള്ളത്. ഈ മാസം ഏഴിനാണ് ജവാന്‍ തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 797.50 കോടി രൂപയാണ് നേടിയതെന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം നേടിയത്. ചിത്രം ഈയാഴ്ചതന്നെ ആയിരംകോടി കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനില്‍ 1000 കോടി എന്ന മാന്ത്രികസംഖ്യയിലെത്തിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ഉത്തരേന്ത്യയില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നേരത്തേ പൈറസി വെബ്‌സൈറ്റുകളില്‍ ചോര്‍ന്നിരുന്നു. എങ്കിലും തിയേറ്ററുകളില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ജവാന്‍. നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ്…
Read More » -
ആരാണ് ധ്യാനിന്റെ യമുന? യമുനയുടെ മുഖം ഉള്‍ക്കൊള്ളിച്ച് പോസ്റ്റര്‍ പുറത്തു
നദികളിൽ സുന്ദരി യമുനയുടെ പേരിൽ സിനിമയുടെ കൗതുകം ഒളിച്ചിരിപ്പുണ്ട്. അതിനാൽ യമുനയുടെ മുഖം കാട്ടാതെയുള്ള ഫോട്ടോകളായിരുന്നു പോസ്റ്ററുകളിൽ ഉപയോഗിച്ചിരുന്നത്. ഇന്നലെയാണ് യമുനയുടെയും മുഖം ഉൾക്കൊള്ളിച്ച് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തി സിനിമയിൽ ഇഷ്‍ടം കൂടിയ പ്രഗ്യാ നാഗ്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹരിയാനക്കാരിയാണ് നടി പ്രഗ്യാ നാഗ്ര. കശ്‍മീരി കുടുംബത്തിൽ ജനിച്ച പ്രഗ്യാ സിനിമയിലേക്ക് എത്തുന്നത് മോഡലിംഗിലൂടെയാണ്. ദില്ലിയിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് മോഡലിംഗിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തോളം കൊമേഴ്‍സ്യലുകളിലാണ് പ്രഗ്യ ഭാഗമായത്. മോഡലായി ശ്രദ്ധയാകർഷിച്ച പ്രഗ്യാ പിന്നീട് സിനിമയിലേക്കും തിരിയുകയായിരുന്നു. ചെന്നെയിൽ അച്ഛൻ ആർമിയിൽ പ്രവർത്തിക്കവേ താരം തമിഴിലെ വരലരു മുഖ്യം എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മലയാളി പെൺകുട്ടിയായിട്ടായിരുന്നു തമിഴകത്തെ വേഷം. മലയാളത്തിലെത്തിയപ്പോൾ കന്നഡ പെൺകുട്ടിയുടെ വേഷത്തിലാണ് സിനിമയിൽ എന്ന ഒരു യാദൃശ്ചികതയുമുണ്ട്. കഥാപാത്രത്തിന് അത്രത്തോളം യോജിച്ച ഒരു താരമാണ് പ്രഗ്യാ നാഗ്ര എന്ന പ്രേക്ഷകരും സമ്മതിക്കുന്നു. വളരെ രസകരമായിട്ടാണ് യമുനയെ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷയറിയാത്ത നാട്ടിൽ…
Read More » -
പൊലിഷെട്ടി ഹിറ്റ്, അനുഷ്‍ക ഷെട്ടി പൊളിച്ചു! അനുഷ്‍കയ്ക്ക് വമ്പൻ ഓഫറുമായി ചിരഞ്‍ജീവി; അടുത്ത ചിത്രത്തിൽ ചിരഞ്‍ജീവിയുടെ നായികയോ ?
നടി അനുഷ്‍ക ഷെട്ടി വളരെയധികം സിനിമകൾ ചെയ്യുന്ന ഒരാളല്ല. ശ്രദ്ധാപൂർവമാണ് അനുഷ്‍ക ഷെട്ടിയുടെ നീക്കങ്ങൾ. മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടിയെന്ന സിനിമയാണ് അടുത്തിടെ അനുഷ്‍ക ഷെട്ടിയുടേതായി പ്രദർശനത്തിനെത്തിയതും ഹിറ്റായതും. ഇപ്പോഴിതാ ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രത്തിൽ അനുഷ്‍ക ഷെട്ടിയെ നായികയായി പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ബിംബിസാര ഒരുക്കിയ മല്ലിഡി വസിഷ്‍ഠയുടെ സംവിധാനത്തിലാണ് അനുഷ്‍ക ഷെട്ടി ചിരഞ്‍ജീവിയുടെ നായികയാകുക എന്നാണ് റിപ്പോർട്ട്. അനുഷ്‍കയ്‍ക്ക് ലഭിക്കുന്ന വമ്പൻ ഓഫറെന്ന തരത്തിൽ ടോളിവുഡ് ഡോട് കോം ആണ് ചിരഞ്‍ജീവിയുടെ പുതിയ ചിത്രത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. അപൂർവ കോമിനേഷനാകും ചിരഞ്‍ജീവിയുടെയും അനുഷ്‍കയുടെയും സിനിമ എന്നുമാണ് റിപ്പോർട്ട്. തടി കുറയ്‍ക്കാൻ കഠിന പരിശ്രമത്തിലാണ് താരം എന്നുമാണ് റിപ്പോർട്ട്. നടൻ ചിരഞ്‍ജീവി അനുഷ്‍ക ഷെട്ടിയുടെ ചിത്രം റിലീസിന് മുന്നേ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വളരെ ഇഷ്‍ടമായെന്നും ക്ലീൻ ഫൺ സിനിമയാണ് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അറിയിച്ചിരുന്നു ചിരഞ്‍ജീവി. നവീൻ പൊലിഷെട്ടി നായകനായെത്തിയ പുതിയ ചിത്രം സെപ്‍തംബർ ഏഴിനാണ്…
Read More » -
ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയിലേക്ക്; ഹോട്ട്സ്റ്റാറിൽ 22ന് എത്തും
മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തിൽ നായകനായെത്തിയത് ദുൽഖർ സൽമാൻ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഓണം റിലീസുകളിൽ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കുറുപ്പിന് ശേഷമെത്തുന്ന ദുൽഖറിൻറെ മലയാളം തിയറ്റർ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയർത്തിയ ഘടകമായിരുന്നു. എന്നാൽ റിലീസ് ദിനത്തിൽ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. ബോധപൂർവ്വമായ ഡീഗ്രേഡിംഗ് ആണ് ചിത്രത്തിന് നേരെ ഉണ്ടാവുന്നതെന്ന് അണിയറക്കാർ ആരോപണം ഉയർത്തിയിരുന്നു. അതേസമയം ചിത്രത്തിൻറെ ഒടിടി റിലീസ് സെപ്റ്റംബർ 22ന് നടക്കുമെന്ന് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും ഇന്ത്യ ടൈംസിൻറെ റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം…
Read More » -
ഞങ്ങൾ ഒരു ക്ലാസിലാണ് പഠിച്ചത്, വളരെ നാണക്കാരനായിരുന്ന ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ അത്ഭുതമായിരുന്നുവെന്ന് നടി ദേവി ചന്ദന
ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. സീരിയലുകളിൽ ഇപ്പോഴും ദേവി ചന്ദന വളരെ സജീവമാണ്. നർത്തകിയെന്ന നിലയിലും പേരെടുത്ത നടി സിനിമകളിലും മികച്ച വേഷങ്ങളിൽ എത്തി. പ്രേക്ഷകരുടെ പ്രിയ നടൻ ഫഹദും താനും ക്ലാസ്‍മേറ്റ്‍സാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൈൽസ്റ്റോൺ മേക്കേഴ്‍സിന് നൽകിയ അഭിമുഖത്തിൽ ദേവി ചന്ദന. ഫഹദും ഞാനും ഒരു ക്ലാസിൽ തന്നെയാണ് പഠിച്ചത്. ഞങ്ങൾ മൂന്നാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചത്. വളരെ നാണക്കാരനായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു പിന്നീട് ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ. ഫാസിൽ സാറിന്റെ ഒരു സിനിമയിൽ താൻ വേഷമിട്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. അപ്പോൾ ഫഹദ് താഴെ വരും. ക്ലാസ്‍മേറ്റാണെങ്കിലും ഒരു ഹായ് മാത്രമേ പറയുകയുള്ളൂ ഫഹദ് എന്നും നടി ദേവി ചന്ദന വെളിപ്പെടുത്തി. വളരെ സയലന്റും ഷൈയും ആയിരുന്നു. ഓൺസ്ക്രീനിൽ ഫഹദ് ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ അഭിമാനം തോന്നി. നമ്മുടെയൊപ്പം പഠിച്ച് ഒരാൾ ഉയരത്തിലെത്തിയത് തനിക്കും അഭിമാനമാണ് എന്ന് ദേവി ചന്ദന…
Read More » -
ലാലേട്ടൻ ആരാധകരില്‍ മാത്രമല്ല, സിനിമാപ്രേമികളില്‍ ഒട്ടാകെ കാത്തിരിപ്പ് ഉയര്‍ത്തിയ ‘വാലിബന്‍’ അപ്ഡേറ്റ് നാളെ
മോഹൻലാൽ ആരാധകരിൽ മാത്രമല്ല, സിനിമാപ്രേമികളിൽ ഒട്ടാകെ കാത്തിരിപ്പ് ഉയർത്തിയിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിലെ പുതുതലമുറ സംവിധായകരിൽ സ്വന്തം കൈയൊപ്പുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകനായി മോഹൻലാൽ ആദ്യമായി എത്തുന്നു എന്നതാണ് ചിത്രത്തിൻറെ പ്രധാന യുഎസ്പി. പ്രഖ്യാപന സമയം മുതൽ പുതിയ അപ്ഡേറ്റുകൾക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന വാലിബൻറെ പ്രധാന ലൊക്കേഷൻ രാജസ്ഥാൻ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂൺ രണ്ടാം വാരം ആയിരുന്നു. സിനിമയുടെ റിലീസ് തീയതിയുൾപ്പെടെയുള്ള കാര്യങ്ങളൊന്നും ഇനിയും അറിയിച്ചിട്ടില്ല. അതേസമയം ചിത്രം സംബന്ധിച്ചുള്ള ഒരു അപ്ഡേറ്റ് നാളെ പുറത്തെത്തും. സ്വന്തം വാട്സ്ആപ് ചാനലിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നമ്മൾ എന്തെങ്കിലും സംസാരിച്ചിട്ട് കുറേ ആവുന്നു. നാളെ വൈകിട്ട് 5 ന് അത് ആയാലോ?”, എന്നായിരുന്നു മോഹൻലാലിൻറെ വാക്കുകൾ. വാലിബൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാൾ നാളെയാണ്. ആയതിനാൽത്തന്നെ…
Read More » -
വിശാല്‍ നായകനായ മാര്‍ക്ക് ആന്‍റണി ബോക്സോഫീസില്‍ കുതിപ്പ് തുടരുന്നു; ആദ്യദിനം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്നും 8.35 കോടി, രണ്ടാം ദിനമോ ?
ചെന്നൈ: വൻ സ്വീകരണമാണ് വിശാൽ നായകനായ മാർക്ക് ആൻറണി ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച മൌത്ത് പബ്ലിസിറ്റി ഒന്നാം ദിനത്തിൽ ബോക്സ് ഓഫീസിലും പ്രകടനമായിരുന്നു. ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും 8.35 കോടി നേടി. വിശാലിൻറെ സിനിമ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അതേ സമയം രണ്ടാം ദിനത്തിൽ ചിത്രം 9 കോടിക്ക് അടുത്ത് കളക്ഷൻ ഇന്ത്യൻ ബോക്സോഫീസിൽ നിന്നും നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ ചിത്രത്തിൻറെ മൊത്തം കളക്ഷൻ 17.3 കോടിയായിരിക്കുകയാണ്. അതേ സമയം മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം ഞായറാഴ്ചയും മികച്ച പ്രകടനം നടത്തിയേക്കും എന്നാണ് വിലയിരുത്തൽ. sacnilk.com ൻറെ കണക്കുകൾ പ്രകാരമാണിത്. അതേ സമയം ഈ തുകയിൽ കൂടിയേക്കാം അവസാന കണക്കിൽ എന്നും വിവരമുണ്ട്. അതേ സമയം അതേ സമയം എസ്ജെ സൂര്യയുടെ പെർഫോമൻസ് വൻ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ആൻറണി എന്ന നായകനായി വിശാൽ ഉണ്ടെങ്കിലും പലയിടത്തും എസ്ജെ സൂര്യ…
Read More » -
മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന വള്ളിച്ചെരുപ്പ് 22ന് തീയേറ്ററുകളിൽ
തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമായിരുന്നു റീൽ. റീലിൽ നായകവേഷം അവതരിപ്പിച്ചത് മലയാളിയായ ബിജോയ് കണ്ണൂരായിരുന്നു. ഉദയരാജ് എന്ന പേരിലായിരുന്നു ബിജോയ് റീലിൽ അഭിനയിച്ചത്. ചിത്രം ഹിറ്റായതോടെ ബിജോയ് തമിഴിൽ പോപ്പുലറായി. അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22ന് തീയേറ്ററുകളിലെത്തുന്നു. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ് നായികയെ അവതരിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ, ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ബാനർ – ശ്രീമുരുകാ മൂവി മേക്കേഴ്സ് , തിരക്കഥ, സംവിധാനം – ശ്രീഭാരതി , നിർമ്മാണം – സുരേഷ് സി എൻ , ഛായാഗ്രഹണം…
Read More » -
ജവാന് ചെക്കുമായി വിശാലിന്റെ മാർക്ക് ആന്റണി; വമ്പൻ ഓപ്പണിംഗ് കളക്ഷൻ
വൻ ക്രൗഡ് പുള്ളറൊന്നുമല്ല വിശാൽ. വിശാലിന്റെ മാർക്ക് ആന്റണി പ്രദർശനത്തിനെത്തുമ്പോൾ താരത്തിന്റെ കടുത്ത ആരാധകരും നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാകുക സാധാരണ ഒരു സ്വീകരണമായിരിക്കും. എന്നാൽ പ്രതീക്ഷകളൊക്കെ തെറ്റിക്കുംവിധമാണ് വിശാൽ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബോക്സ് ഓഫീസിലും ആ മാറ്റം വളരെ പ്രകടനമാണ് എന്നാണ് മാർക്ക് ആന്റണിയുടെ ലഭ്യമാകുന്ന കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന എന്നതിനാൽ തമിഴകത്ത് ജവാന് തിരിച്ചടിയാകുമെന്നാണ് വ്യക്തമാകുന്നത്. തമിഴ്‍നാട്ടിൽ മാർക്ക് ആന്റണി 7.9 കോടിയാണ് റിലീസിന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കാർത്തിക് രവിവർമൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. മാർക്ക് ആന്റണി ഹിറ്റുറപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ബോക്സ് ഓഫിസിൽ സുവർണകാലും തിരിച്ച് എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദളപതി വിജയ്‍ക്ക് പ്രത്യേക നന്ദി പറഞ്ഞായിരുന്നു മാർക്ക് ആന്റണിയുടെ ഇൻട്രോ. കാർത്തിയായിരുന്നു വോയ്‍സ് ഓവർ നൽകിയത്. തമിഴകത്തിന്റെ തലയെന്ന വിശേഷിപ്പിക്കപ്പെടുന്ന അജിത്തിന്റെ സിനിമകളുടെ റെഫറൻസുകളും മാർക്ക് ആന്റണിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തമിഴകത്തെ എല്ലാ മുൻനിര താരങ്ങളുടെ ആരാധകർക്കും…
Read More »