Movie

രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി: മോഹൻലാലിന്റെ ബുർജ് ഖലീഫയിലെ ഫ്ളാറ്റിൽ ലാലിനെ കാണാൻ എത്തി അജിത്

തമിഴിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരമാണ് അജിത്. കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം.

   മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചത്. മോഹൻലാലിന്റെ വീട്ടിലെത്തിയ അജിത്ത് ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. സിനിമയേക്കുറിച്ചും കുടുംബത്തേക്കുറിച്ചുമുള്ള വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇരുവരും ഒന്നിച്ചുള്ള സിനിമ വരണമെന്നാണ് ആരാധകർ കുറിക്കുന്നത്.

 ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരാ’ണ് മോഹൻലാലിന്റെ പുതിയ ചിത്രം. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. കൂടാതെ ‘വൃഷഭ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം തുനിവ് ആണ് അജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ‘വിടാ മുയര്‍ച്ചി’യാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം.

Back to top button
error: