Movie

  • എ.എസ്.ഐ ജോർജ് മാർട്ടിനായി മമ്മൂട്ടി തകർത്താടുന്ന ‘കണ്ണൂർ സ്‌ക്വാഡ്’ സെപ്റ്റംബർ 28ന് എത്തും

    മമ്മൂട്ടി കമ്പനിയുടെ 4-മത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി എ.എസ്.ഐ ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ സാമ്യതകളില്ലാത്ത പോലീസ് വേഷത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നുറപ്പാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണിഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്.…

    Read More »
  • തൃഷയെ വിവാഹം കഴിക്കുന്ന മലയാള സിനിമാ നിർമാതാവ് ആര് ..? അഭ്യൂഹങ്ങൾ അനവധി

       തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ട നായികയാണ് തൃഷ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. 40ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷയുടെ വിവാഹവാർത്തകളാണ്. മലയാള നിർമാതാവുമായി താരം വിവാഹത്തിനൊരുങ്ങുന്നു എന്നാണ് ദേശിയ മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ നിർമാതാവിന്റെ പേരോ വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തേക്കുറിച്ചുള്ള പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ് പ്രിയ നടിയുടെ വിവാഹവാർത്ത. വ്യവസായിയുമായ വരുണ്‍ മണിയനുമായി 2015ല്‍ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുകൂട്ടരും വിവാ​ഹത്തിൽ നിന്നും പിന്മാറി. വിവാഹശേഷം തൃഷ അഭിനയം നിർത്തണമെന്ന് വരുൺ ആഗ്രഹിച്ചിരുന്നു എന്നും  നടൻ ധനുഷുമായുള്ള ബന്ധവും പ്രശ്നങ്ങൾക്ക് കാരണമായി എന്നെല്ലാമാണ് അക്കാലത്ത് തൃഷയുടെ വിവാ​ഹം മുടങ്ങാനുള്ള കാരണമായി…

    Read More »
  • ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയില്‍ നാളെയെത്തില്ല; പുതിയ റിലീസ് തീയ്യതി ഇങ്ങനെ…

    ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷന്‍ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്തംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കിംഗ് ഓഫ് കൊത്തിയുടെ ഒടിടി സ്ട്രീമിംഗ് നാളെയായിരിക്കില്ല മറിച്ച് സെപ്തംബര്‍ 28 നോ 29 നോ ആയിരിക്കുമെന്ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്. അഭിലാഷ് എന്‍ ചന്ദ്രനായിരുന്നു തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്‌മാനുമാണ് സംഗീതം ഒരുക്കിയത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത നിര്‍മിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. കരൈക്കുടിയായിരുന്നു പ്രധാന ലൊക്കേഷന്‍. കൊത്ത രാജേന്ദ്രന്‍ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു…

    Read More »
  • മമ്മൂട്ടി കരയുന്നതു കാണുമ്പോള്‍ കരച്ചില്‍ വരുമെന്ന് നടി ഭാവന

    മമ്മൂട്ടി കരയുന്നത് കാണുമ്പോൾ സങ്കടം വരും എന്ന് നടി ഭാവന. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണ്. ചിലർ കരയുമ്പോൾ നമുക്ക് അത് സിനിമയാണ് എന്ന് നമുക്ക് ബോധ്യമുണ്ടാകും. എന്നാൽ ചിലരുടെ കരച്ചിൽ കാണുമ്പോൾ സിനിമയാണ് എന്നത് മറന്നുപോകുമെന്നും ഭാവന ബിഹൈൻഡ്‍വുഡ്‍സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഭാവനയുടെ വാക്കുകൾ എനിക്ക് എന്നെ ജഡ്‍ജ് ചെയ്യാനാകില്ല. ഞാൻ ജീവിതത്തിൽ കരയുന്നതു പോലെയാകും സിനിമയിലും കരയുക. എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്പോൾ ഭയങ്കര കരച്ചിൽ വരും. ചിലർ കരയുമ്പോൾ നമുക്ക് പ്രേത്യേകമൊന്നും തോന്നുകയും ചെയ്യില്ല. ചിലർ കരയുമ്പോൾ നമുക്കും വിഷമമാകും. ഇനി ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകൾ ഉണ്ട്. കാരണം ഭയങ്കര സങ്കടം വരും. അഭിനേതാക്കളുടെ കഴിവാണത്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോൾ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്. അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയിൽ ഉള്ളയാളായതിനാൽ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും വിഷമമുണ്ടാകുമ്പോൾ അവരുടെ കഴിവാണ്. ഭാവന…

    Read More »
  • മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ നാഗചൈതന്യയുടെ നായികയായി തെന്നിന്ത്യയുടെ സ്വന്തം സായ് പല്ലവി

    തെന്നിന്ത്യയൊട്ടാകെ പ്രിയങ്കരിയായ സായ് പല്ലവിയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ കേരളത്തിന്റെ പ്രിയം നേടിയ സായ് പല്ലവി ഇപ്പോള്‍ മറ്റ് തെന്നിന്ത്യൻ ഭാഷകളിലാണ് സജീവം. സായ് പല്ലവി നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗചൈതന്യയുടെ നായികയായി സായ് പല്ലവി വീണ്ടുമൊരു ചിത്രത്തില്‍ എത്തുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്നത്. കീര്‍ത്തി സുരേഷിനെയായിരുന്നു നാഗചൈതന്യയുടെ പുതിയ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സംവിധായകൻ ചന്ദൂ മൊണ്ടേടി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പെര്‍ഫോമൻസിന് പ്രധാന്യമുള്ള ഒരു വേഷമാണ് സായ് പല്ലവിക്ക് ലഭിച്ചിരിക്കുന്നതും. ശിവകാര്‍ത്തികേയൻ നായകനായുള്ള എസ്‍കെ 21 സിനിമയിലും സായ് പല്ലവിയാണ് നായിക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. വേറിട്ട ലുക്കിലായിരിക്കും ഒരു യുദ്ധ സിനിമയായി ഒരുക്കുന്ന എസ്‍കെ 21ല്‍ ശിവകാര്‍ത്തികേയൻ എത്തുക. കശ്‍മീരും ഒരു ലൊക്കേഷനാകുന്ന ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസന്റെ രാജ്‍ കമലാണ്. ബോളിവുഡിലും…

    Read More »
  • ജയിലര്‍ പിന്നാലെ തീയറ്ററുകളിൽ തരംഗമായി വിഷാലിന്റെ മാർക്ക് ആന്റണി; ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ ഇങ്ങനെ ….

    വല്ലപ്പോഴും സംഭവിക്കുന്ന ഒരു വിജയം കൊണ്ട് ഒരു ചലച്ചിത്ര വ്യവസായത്തിന് മുന്നോട്ട് പോകാനാവില്ല. അതിന് തുടരെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കണം. ഇന്ത്യയിലെ മറ്റേത് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളേക്കാളും ഇപ്പോള്‍ അത് സംഭവിച്ചുകൊണ്ടിരിക്കുന്നത് കോളിവുഡിലാണ്. ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിലാണ് തമിഴില്‍ നിന്ന് സമീപകാലത്ത് വിജയചിത്രങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജയിലര്‍ ആയിരുന്നു ഏറ്റവുമൊടുവില്‍ തരംഗം സൃഷ്ടിച്ചത്. ജയിലര്‍ ഒടിടിയില്‍ എത്തിയതിന് പിന്നാലെ മറ്റൊരു ചിത്രവും തമിഴില്‍ നിന്ന് വിജയം നേടുകയാണ്. വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്‍റണിയാണ് ചിത്രം. സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ജയിലറിന് ശേഷം പോസിറ്റീവ് അഭിപ്രായം നേടുന്ന തമിഴ് ചിത്രമാണ്. കഥയിലും അവതരണത്തിലുമൊക്കെ വൈവിധ്യം കൊണ്ടുവന്നിരിക്കുന്ന ചിത്രം തമിഴ്നാട്ടിലെ സിനിമാപ്രേമികളുടെ ഇപ്പോഴത്തെ ചോയ്സ് നമ്പര്‍ 1 ആണ്. മികച്ച ഓപണിംഗ് നേടിയിരുന്ന ചിത്രത്തിന്‍റെ ആദ്യ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാവ്. വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷവും…

    Read More »
  • ഹണി റോസിന്റെ ‘റേച്ചല്‍’ ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചൽ’ പിടിച്ചുപറ്റിയിരുന്നു. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലിംകുമാർ, രാധിക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ – ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ – പ്രിയദർശിനി പി എം,…

    Read More »
  • വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല; ജയിലറിന്റെ സക്സസ് പരിപാടിയിൽ വിനായകനെ പുകഴ്‍ത്തി രജനികാന്ത്

    സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേരാണ് ‘വർമൻ’. ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ വിനായകൻ ആണ് വർമനായി എത്തി കസറിയത്. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകൻ തന്നെ ആയിരുന്നു. വർമനായുള്ള വിനായകന്റെ പെർഫോമൻസ് ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്ന് പറയുകയാണ് രജനികാന്ത്. ജയിലറിന്റെ സക്സസ് പരിപാടിയിൽ ആയിരുന്നു വിനായകനെ പുകഴ്‍ത്തി രജനികാന്ത് സംസാരിച്ചത്. കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. “ഷോലെയിലെ ​ഗബ്ബാൻ സിം​ഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്”, എന്നാണ് രജനികാന്ത് പറഞ്ഞത്.

    Read More »
  • ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് മോഹൻലാൽ, മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തീയേറ്ററില്‍ എത്തും

      മലയാള സിനിമാപ്രേമികള്‍ മുഴുവൻ  ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ജനുവരി 25ന് തീയേറ്ററില്‍ എത്തും. മോഹന്‍ലാല്‍ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത് ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. ജൂണ്‍ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

    Read More »
  • രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി: മോഹൻലാലിന്റെ ബുർജ് ഖലീഫയിലെ ഫ്ളാറ്റിൽ ലാലിനെ കാണാൻ എത്തി അജിത്

    തമിഴിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരമാണ് അജിത്. കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം.    മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചത്. മോഹൻലാലിന്റെ വീട്ടിലെത്തിയ അജിത്ത് ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. സിനിമയേക്കുറിച്ചും കുടുംബത്തേക്കുറിച്ചുമുള്ള വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇരുവരും ഒന്നിച്ചുള്ള സിനിമ വരണമെന്നാണ് ആരാധകർ കുറിക്കുന്നത്.  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരാ’ണ് മോഹൻലാലിന്റെ പുതിയ ചിത്രം. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. കൂടാതെ ‘വൃഷഭ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം തുനിവ് ആണ് അജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ‘വിടാ മുയര്‍ച്ചി’യാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം.

    Read More »
Back to top button
error: