Movie
-
നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു എന്ന് വാർത്ത, ശുദ്ധ നുണയെന്ന് സുരേഷ് കുമാർ
നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയാണ്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നതായാണ് വാർത്തകൾ വന്നത്. ഇപ്പോൾ അതിൽ പ്രതികരണവുമായി കീർത്തിയുടെ അച്ഛനും നിർമാതാവുമായ ജി സുരേഷ് കുമാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല എന്നാണ് സുരേഷ് കുമാർ പറഞ്ഞത്. ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേർത്ത് നേരത്തെയും വാർത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. കീർത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമായല്ല കീർത്തിയുടെ വിവാഹം വാർത്തകളിൽ നിറയുന്നത്. അതേസമയം, ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം…
Read More » -
‘ജയിലറിൽ തനിക്കു 35 ലക്ഷമല്ല, അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്’: തുറന്നു പറഞ്ഞ് വിനായകൻ
രജനീകാന്തിന്റെ ജയിലറിൽ അഭിനയിച്ചതിന് വിനായകന് 35 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാന വേഷത്തിലെത്തിയ നടന് കുറച്ചു പ്രതിഫലം നൽകിയെന്ന് ആരോപിച്ച് നിർമാതാക്കൾക്കെതിരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ജയിലറിലെ വർമനാകാൻ തനിക്ക് ലഭിച്ചത് 35 ലക്ഷമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ. താൻ ചോദിച്ച പ്രതിഫലം നിർമാതാക്കൾ നൽകി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. ‘എനിക്ക് ലഭിച്ച പ്രതിഫലം, 35 ലക്ഷമല്ല നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്കു തന്നു. സെറ്റിൽ എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്കു ലഭിച്ചു’ വിനായകൻ പറഞ്ഞു. ചിത്രത്തിൽ വർമൻ എന്ന വില്ലൻ റോളിലാണ് താരം എത്തിയത്. ഒരു വർഷത്തോളം ഈ…
Read More » -
ഒരാഴ്ച കൊണ്ട് ജവാൻ ആഗോള ബോക്സ് ഓഫീസിൽ നേടിയത് ? കണക്കുകൾ പുറത്തു
ഇന്ത്യൻ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻറെ ജവാൻ. പഠാൻറെ റെക്കോർഡ് വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാൻ ചിത്രം എന്ന നിലയിൽ സ്വാഭാവികമായും ലഭിച്ച വൻ പ്രീ റിലീസ് ഹൈപ്പിന് പിന്നാലെ സെപ്റ്റംബർ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. എന്നാൽ പഠാന് ലഭിച്ചതുപോലെ പോസിറ്റീവ് അഭിപ്രായങ്ങൾ മാത്രമല്ല ആദ്യ പ്രദർശനങ്ങൾക്കിപ്പുറം ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്രവും നെഗറ്റീവുമായ അഭിപ്രായങ്ങളായിരുന്നു. ദക്ഷിണേന്ത്യൻ പ്രേക്ഷകരിൽ നിന്ന് നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതൽ ഉണ്ടായതെങ്കിൽ ഉത്തരേന്ത്യയിൽ അത്രത്തോളം നെഗറ്റീവ് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല പ്രമുഖ നിരൂപകരും മാധ്യമങ്ങളുമൊക്കെ പോസിറ്റീവ് ആണ് പറഞ്ഞത്. അതേതായാലും ആദ്യദിന കളക്ഷനിൽ റെക്കോർഡ് ഇട്ടു ചിത്രം. നിർമ്മാതാക്കൾ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 129.6 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ആദ്യദിനം നേടിയത്. ഞായർ വരെ നീണ്ട നാല് ദിവസത്തെ എക്സ്റ്റൻഡഡ് വീക്കെൻഡിലും ചിത്രം വൻ കളക്ഷനാണ് നേടിയത്.…
Read More » -
‘ജയിലർ’ പോലുള്ള പാന്‍ ഇന്‍ഡ്യന്‍ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് ശവക്കുഴി തോണ്ടുമോ…?
ദക്ഷിണേന്‍ഡ്യന്‍ വിപണി ലക്ഷ്യമാക്കി ഇറക്കുന്ന പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ മലയാള ചലച്ചിത്ര വേദിയുടെ അടിവേരിളക്കുന്നു എന്ന് പരാതി. ചുരുങ്ങിയത് 50 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ദക്ഷിണേന്‍ഡ്യന്‍ മാര്‍ക്കറ്റിൽ നിന്ന് നൂറുകോടി രൂപ നേടുന്നതിനുള്ള എല്ലാ ചേരുവകളും കലർത്തിയാണ് വിപണിയിൽ ഇറക്കുന്നത്. പഴയ ഡപ്പാംകുത്ത് പടങ്ങള്‍ക്ക് മസാലനിറം നല്‍കി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാക്കി വന്‍ സോഷ്യല്‍ മീഡിയ പുള്ളിങിലൂടെ ഇറക്കുകയാണ് ഇത്തരം പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍. നേരത്തെ കോളിവുഡില്‍ ഇറങ്ങിയിരുന്ന ഇത്തരം സിനിമകളുടെ വിപണിമാര്‍ക്കറ്റിലേക്ക് മോളിവുഡും ഉള്‍പ്പെട്ടതോടെ പണം കൊയ്യണം എങ്കില്‍ ഏറ്റവും കുറഞ്ഞത് പാന്‍ ഇന്‍ഡ്യ സിനിമകള്‍ ഇറക്കണം എന്നായി മാറിയിരിക്കുന്നു. സാധാരണക്കാരായ ആസ്വാദകരില്‍ നിന്നും തീയേറ്റര്‍ റെസ്പോണ്‍സും ആരാധകക്കൂട്ടങ്ങളില്‍ നിന്നും റിവ്യൂവും മുറി വൈദ്യന്‍മാരായ സിനിമാനിരൂപകരില്‍ നിന്നും വാഴ്ത്തിപ്പാട്ടും ഇത്തരം പാന്‍ ഇന്‍ഡ്യന്‍ സിനിമകള്‍ക്കു ഒ.ടി.ടിയിലും തീയേറ്ററുകളിലും ആളെ കൂട്ടുന്നു. എല്ലാവര്‍ക്കും സ്വീകാര്യമായ വിഷയങ്ങള്‍ സ്വീകരിച്ച് അതിലൂന്നിക്കൊണ്ടു സ്ഥിരം ചേരുവകള്‍ സാങ്കേതിക വിദ്യയുടെ വൈദഗ്ധ്യമുപയോഗിച്ച മെയ്ക്ക് ഓവറില്‍…
Read More » -
മകൾക്ക് ഇന്ത്യയെന്ന് പേരിട്ട് സോമൻ; രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകൾക്കൊപ്പമോ സോമൻ?
പേരിൽ കൗതുകമൊളിപ്പിച്ചിരിക്കുകയാണ് സോമന്റെ കൃതാവ്. വിനയ് ഫോർട്ടാണ് സോമനായി എത്തുന്നത്. വിനയ് ഫോർട്ടിന്റെ കൃതാവും ചർച്ചയായിക്കഴിഞ്ഞു, ഇപ്പോൾ സോമന്റെ കൃതാവിന്റെ പ്രമോഷൻ വീഡിയോയാണ് ചർച്ചയാകുന്നത്. ആദ്യം ആലോചിച്ച പേര് ‘ക്രിമുഹി’ എന്താണ് പേര് എന്ന് ചോദ്യം. ഞാൻ ഇന്ത്യ എന്ന് ഉത്തരം. സ്വന്തം പേരിന് രാജ്യത്തിന്റെ പേരാണോ പറയുക എന്ന് മറുചോദ്യം. എന്റെ പേരാണ് ഇന്ത്യ എന്ന് പറയുന്നു പെൺകുട്ടി അധ്യാപകനോട്. ആ പെൺകുട്ടി സോമന്റെ മകളാണ്. ക്രിസ്‍ത്യൻ, മുസ്ലിം, ഹിന്ദു സൂചനകളുമായി മകൾക്ക് ‘ക്രിമുഹി’ എന്ന പേര് ആലോചിച്ചിരുന്നുവെന്ന് സോമന്റെ ഭാര്യ വ്യക്തമാക്കുന്നു. പിന്നീട് മതമേ വേണ്ടെന്നു തീരുമാനിച്ചുവെന്നും പറയുന്നു സോമൻ. രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകൾക്കൊപ്പമോ സോമൻ? അടുത്തിടെ രാജ്യത്തിന്റെ പേരുമാറ്റ ചർച്ചകളും വളരെ വ്യാപകമായി അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാരതം എന്ന് പേരുമാറ്റാൻ ആലോചിക്കുന്നുവെന്നാണ് പ്രചാരണം നടന്നത്. ജി 20 ഉച്ചകോടിയിൽ ഭാരതമെന്ന് സർക്കാർ നെയിംബോർഡുകളിൽ ഉപയോഗിച്ചതാണ് ചർച്ചകൾക്കിടയാക്കിയത്. എന്നാൽ ആ ചർച്ചകൾക്കു മുന്നേയുള്ള സിനിമയാണ് സോമന്റെ കൃതാവ്…
Read More » -
യുകെ റിലീസില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് വിതരണക്കാർ
വിജയ് ആരാധകർ ലിയോയുടെ ചുറ്റുമാണ്. ലിയോ വമ്പൻ റിലീസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തിനകത്തും പുറത്തും അങ്ങനെ തന്നെ. യുകെയിൽ ലിയോയുടെ റിലീസ് സംബന്ധിച്ചുള്ള വാർത്ത പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അഹിംസ എന്റർടെയ്‍ൻമെന്റ്സ്. നോ കട്ട് ലിയോ യുകെയിലെ വിതരണം അഹിംസ എന്റർടെയ്‍ൻമെന്റ്‍സാണ്. യുകെ റിലീസിൽ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അഹിംസ എന്റർടെയ്ൻമെന്റ്സ്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതാണ്. റോ ഫോമിൽ ലിയാ ആസ്വദിക്കാൻ ചിത്രം കാണുന്നവർക്ക് അവകാശമുണ്ട്. കൂടുതൽ പേരിലേക്ക് ലിയോ എത്തിയതിനു ശേഷം ’12എ’ പതിപ്പിലേക്ക് മാറുമെന്നുമാണ് അഹിംസാ എന്റർടെയ്‍ൻമെന്റ്‍സ് അറിയിച്ചിട്ടുണ്ട്. റോ ഫോം എന്ന് പറയുമ്പോൾ ചിത്രത്തിൽ ബ്ലർ ചെയ്യുകയോ സെൻസർ ചെയ്യുകയോ മ്യൂട്ടാക്കുകയോ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്. Out of respect for Lokesh Kanagaraj’s vision, we’re committing to NO CUTS for #LEO‘s UK release. Every frame is essential, and audiences deserve to experience…
Read More » -
ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടി ആർസിഎക്സ്; ദൃശ്യ’ത്തെയും ‘ഭീഷ്‍മ’യെയും മറികടന്നു
വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തിയറ്ററുകളിലെത്തുന്ന ചില ചിത്രങ്ങള്‍ അപ്രതീക്ഷിത വിജയങ്ങള്‍ ആവാറുണ്ട്. സമീപകാല മലയാള സിനിമയില്‍ ശബ്ദഘോഷങ്ങളില്ലാതെവന്ന് ഹിറ്റ് അടിച്ച് പോയ ചിത്രങ്ങള്‍ പലതുണ്ട്. ആ നിരയിലെ പുതിയ എന്‍ട്രിയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്സ്. ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ ഒരേ രീതിയില്‍ പോസിറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. പോസിറ്റീവ് അഭിപ്രായം നേടുന്ന ചിത്രം വളരെ വേഗത്തില്‍ തിയറ്ററുകളില്‍ നിറയ്ക്കുന്ന സമീപകാല ട്രെന്‍ഡിന്‍റെ പുതിയ ഉദാഹരണമായി ആര്‍ഡിഎക്സ് മാറുന്നതാണ് പിന്നാലെ ദൃശ്യമായത്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന്…
Read More » -
ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മിപ്രിയ
കൊച്ചി: ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ബിജെ പിയുടെ പ്രചരണത്തിന് പോയിട്ടുണ്ട്, ആര്‍എസ്എസ് പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന ആമുഖത്തോടെയാണ് ആഗസ്റ്റ് 27നുണ്ടായ ദുരനുഭവം എന്ന നിലയില്‍ ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പരിപാടിയുടെ നോട്ടീസ് അടക്കം പങ്കുവച്ചാണ് ലക്ഷ്മിപ്രിയയുടെ പോസ്റ്റ്. ലക്ഷ്മി പ്രിയയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോൺടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വചസ്പതി കൂടി…
Read More » -
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍; ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി ഷാരൂഖിന്‍റെ ജവാന്‍
മുംബൈ: ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി മൂന്നാം നാള്‍ ഷാരൂഖിന്‍റെ ജവാന്‍. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് ചിത്രത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയെന്നാണ് റെഡ് ചില്ലീസ് അറിയിക്കുന്നത്. മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ്. ഇതോടെ ചിത്രം മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആദ്യദിനത്തില്‍ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക മുകളിലായിരുന്നു കളക്ഷന്‍. എന്നാല്‍ കളക്ഷന്‍ ചെറിയ തോതില്‍ താഴോട്ട് പോയതില്‍ ആശങ്ക വേണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയത്. അത് ശരിവയ്ക്കുന്ന പ്രകടനമാണ് വാരന്ത്യത്തിന്‍റെ തുടക്കമായ ശനിയാഴ്ച ഉണ്ടായത്. 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്. ഞായറാഴ്ച ഇതിനകം ബുക്കിംഗ് ആപ്പ് കണക്കുകള്‍ പ്രകാരം റെക്കോഡ് കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ ഹിന്ദി മേഖലയിലാണ് വന്‍ കളക്ഷന്‍…
Read More » -
സണ്ണി ഡിയോള്‍ പ്രതിഫലം 50 കോടിയായി ഉയര്‍ത്തിയോ, സണ്ണി ഡിയോള്‍ തന്നെ പറയുന്നു…
മുംബൈ: ഗദർ 2 റിലീസായി ഒരു മാസത്തോട് അടുക്കുകയാണ്. സണ്ണി ഡിയോൾ ചിത്രം പ്രേക്ഷകരെ ഇപ്പോഴും തീയറ്ററിലേക്ക് എത്തിക്കുന്നുണ്ട്. 22 വർഷം മുന്‍പ് ഇറങ്ങിയ ഗദറിന്‍റെ രണ്ടാം ഭാഗം സണ്ണി ഡിയോളിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. സണ്ണി ഡിയോളിന്റെ മികച്ച ഒരു തിരിച്ചുവരവ് ആണെന്ന് നിരൂപകരും അഭിപ്രായപ്പെടുന്നത്. അതേ സമയം ‘ഗദര്‍ 2’ ഇതുവരെ 510 കോടി നേടിയെന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗംഭീര തിരിച്ചുവരവില്‍ തന്‍റെ പ്രതിഫലം സണ്ണി ഡിയോള്‍ കുത്തനെ ഉയര്‍ത്തിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ടു കോടിക്ക് അടുത്താണ് ഗദര്‍ 2വില്‍ സണ്ണി പ്രതിഫലം വാങ്ങിയതെങ്കില്‍ ഇനിയങ്ങോട്ട് അത് 50 കോടിയായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഒരു ഹിന്ദി ടോക്ക് ഷോയില്‍ ഈ റിപ്പോര്‍ട്ടിനോട് സണ്ണി ഡിയോള്‍ തന്നെ പ്രതികരിച്ചു. പ്രതിഫലം വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ടിവി പരിപാടിയിലാണ് സണ്ണി ഡിയോള്‍ പ്രതികരിച്ചത്. ഗദര്‍ 2 വലിയ വിജയമായപ്പോള്‍…
Read More »