LIFEMovie

ജവാന് ചെക്കുമായി വിശാലിന്റെ മാർക്ക് ആന്റണി; വമ്പൻ ഓപ്പണിംഗ് കളക്ഷൻ

ൻ ക്രൗഡ് പുള്ളറൊന്നുമല്ല വിശാൽ. വിശാലിന്റെ മാർക്ക് ആന്റണി പ്രദർശനത്തിനെത്തുമ്പോൾ താരത്തിന്റെ കടുത്ത ആരാധകരും നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാകുക സാധാരണ ഒരു സ്വീകരണമായിരിക്കും. എന്നാൽ പ്രതീക്ഷകളൊക്കെ തെറ്റിക്കുംവിധമാണ് വിശാൽ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബോക്സ് ഓഫീസിലും ആ മാറ്റം വളരെ പ്രകടനമാണ് എന്നാണ് മാർക്ക് ആന്റണിയുടെ ലഭ്യമാകുന്ന കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന എന്നതിനാൽ തമിഴകത്ത് ജവാന് തിരിച്ചടിയാകുമെന്നാണ് വ്യക്തമാകുന്നത്. തമിഴ്‍നാട്ടിൽ മാർക്ക് ആന്റണി 7.9 കോടിയാണ് റിലീസിന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കാർത്തിക് രവിവർമൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. മാർക്ക് ആന്റണി ഹിറ്റുറപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ബോക്സ് ഓഫിസിൽ സുവർണകാലും തിരിച്ച് എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ദളപതി വിജയ്‍ക്ക് പ്രത്യേക നന്ദി പറഞ്ഞായിരുന്നു മാർക്ക് ആന്റണിയുടെ ഇൻട്രോ. കാർത്തിയായിരുന്നു വോയ്‍സ് ഓവർ നൽകിയത്. തമിഴകത്തിന്റെ തലയെന്ന വിശേഷിപ്പിക്കപ്പെടുന്ന അജിത്തിന്റെ സിനിമകളുടെ റെഫറൻസുകളും മാർക്ക് ആന്റണിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തമിഴകത്തെ എല്ലാ മുൻനിര താരങ്ങളുടെ ആരാധകർക്കും ആവേശമാകുകന്ന മാർക്ക് ആന്റണിയിൽ എസ് ജെ സൂര്യയുടെ വേഷവും പ്രശംസിക്കപ്പെടുന്നു.

Signature-ad

മാർക്ക് ആന്റണി ആമസോൺ പ്രൈം വീഡിയോയിൽ ഏകദേശം ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്. സംവിധാനം ആദിക് രവിചന്ദ്രൻ ആണ്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മാർക്ക് ആന്റണി വിശാലിന്റെ വൻ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്. വിശാൽ മാർക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്. സുനിൽ, ഋതു വർമ, അഭിനയ, കെ ശെൽവരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴൽഗൾ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിട്ട മാർക്ക് ആന്റണിയിൽ അന്തരിച്ച നടി സിൽക്ക് സ്‍മിതയുടെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.

Back to top button
error: