LIFEMovie

ഞങ്ങൾ ഒരു ക്ലാസിലാണ് പഠിച്ചത്, വളരെ നാണക്കാരനായിരുന്ന ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ അത്ഭുതമായിരുന്നുവെന്ന് നടി ദേവി ചന്ദന

ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. സീരിയലുകളിൽ ഇപ്പോഴും ദേവി ചന്ദന വളരെ സജീവമാണ്. നർത്തകിയെന്ന നിലയിലും പേരെടുത്ത നടി സിനിമകളിലും മികച്ച വേഷങ്ങളിൽ എത്തി. പ്രേക്ഷകരുടെ പ്രിയ നടൻ ഫഹദും താനും ക്ലാസ്‍മേറ്റ്‍സാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൈൽസ്റ്റോൺ മേക്കേഴ്‍സിന് നൽകിയ അഭിമുഖത്തിൽ ദേവി ചന്ദന.

ഫഹദും ഞാനും ഒരു ക്ലാസിൽ തന്നെയാണ് പഠിച്ചത്. ഞങ്ങൾ മൂന്നാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചത്. വളരെ നാണക്കാരനായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു പിന്നീട് ഫഹദ് സിനിമയിൽ എത്തിയെന്ന് കേട്ടപ്പോൾ. ഫാസിൽ സാറിന്റെ ഒരു സിനിമയിൽ താൻ വേഷമിട്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. അപ്പോൾ ഫഹദ് താഴെ വരും. ക്ലാസ്‍മേറ്റാണെങ്കിലും ഒരു ഹായ് മാത്രമേ പറയുകയുള്ളൂ ഫഹദ് എന്നും നടി ദേവി ചന്ദന വെളിപ്പെടുത്തി.

വളരെ സയലന്റും ഷൈയും ആയിരുന്നു. ഓൺസ്ക്രീനിൽ ഫഹദ് ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ അഭിമാനം തോന്നി. നമ്മുടെയൊപ്പം പഠിച്ച് ഒരാൾ ഉയരത്തിലെത്തിയത് തനിക്കും അഭിമാനമാണ് എന്ന് ദേവി ചന്ദന വ്യക്തമാക്കി. പിന്നീട് ഫഹദിനെ കണ്ടിരുന്നു എന്നും പറയുന്നു ദേവി ചന്ദന.

നടിയുടെ ഭർത്താവ് കിഷോർ വർമയും വീഡിയോ അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു. ഗായകനാണ് കിഷോർ വർമ. വളരെ കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കുന്നു ദേവി ചന്ദനയും കിഷോർ വർമയും. ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന നടിയായി അരങ്ങേറിയത്. കണ്ണുക്കുൾ നിലവ്, ഭർത്താവുദ്യോഗം, രാക്ഷസ രാജാവ്, നരിമാൻ, ചതുരംഗം, കസ്‍തൂരിമാൻ, മിസ്റ്റർ ബ്രഹ്‍മചാരി, വേഷം തുടങ്ങിയ സിനിമകളിലും ദേവി ചന്ദന മികച്ച വേഷങ്ങൾ ചെയ്‍തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: