LIFEMovie

ആരാണ് ധ്യാനിന്റെ യമുന? യമുനയുടെ മുഖം ഉള്‍ക്കൊള്ളിച്ച് പോസ്റ്റര്‍ പുറത്തു

ദികളിൽ സുന്ദരി യമുനയുടെ പേരിൽ സിനിമയുടെ കൗതുകം ഒളിച്ചിരിപ്പുണ്ട്. അതിനാൽ യമുനയുടെ മുഖം കാട്ടാതെയുള്ള ഫോട്ടോകളായിരുന്നു പോസ്റ്ററുകളിൽ ഉപയോഗിച്ചിരുന്നത്. ഇന്നലെയാണ് യമുനയുടെയും മുഖം ഉൾക്കൊള്ളിച്ച് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തി സിനിമയിൽ ഇഷ്‍ടം കൂടിയ പ്രഗ്യാ നാഗ്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഹരിയാനക്കാരിയാണ് നടി പ്രഗ്യാ നാഗ്ര. കശ്‍മീരി കുടുംബത്തിൽ ജനിച്ച പ്രഗ്യാ സിനിമയിലേക്ക് എത്തുന്നത് മോഡലിംഗിലൂടെയാണ്. ദില്ലിയിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് മോഡലിംഗിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തോളം കൊമേഴ്‍സ്യലുകളിലാണ് പ്രഗ്യ ഭാഗമായത്. മോഡലായി ശ്രദ്ധയാകർഷിച്ച പ്രഗ്യാ പിന്നീട് സിനിമയിലേക്കും തിരിയുകയായിരുന്നു. ചെന്നെയിൽ അച്ഛൻ ആർമിയിൽ പ്രവർത്തിക്കവേ താരം തമിഴിലെ വരലരു മുഖ്യം എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മലയാളി പെൺകുട്ടിയായിട്ടായിരുന്നു തമിഴകത്തെ വേഷം.

മലയാളത്തിലെത്തിയപ്പോൾ കന്നഡ പെൺകുട്ടിയുടെ വേഷത്തിലാണ് സിനിമയിൽ എന്ന ഒരു യാദൃശ്ചികതയുമുണ്ട്. കഥാപാത്രത്തിന് അത്രത്തോളം യോജിച്ച ഒരു താരമാണ് പ്രഗ്യാ നാഗ്ര എന്ന പ്രേക്ഷകരും സമ്മതിക്കുന്നു. വളരെ രസകരമായിട്ടാണ് യമുനയെ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷയറിയാത്ത നാട്ടിൽ എത്തുമ്പോഴും പ്രശ്‍നങ്ങളെല്ലാം താരം തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

നദികളിൽ സുന്ദരി യമുന സംവിധാനം ചെയ്‍തിരിക്കുന്നത് വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്നാണ്. കണ്ണനായി ധ്യാൻ ശ്രീനിവാസൻ വേഷമിട്ടു. ധ്യാനിന്റെ കോമഡി ആകർഷകമാകുന്നുവെന്നാണ് അഭിപ്രായങ്ങൾ. അജു വർഗീസ്, കലാഭവൻ ഷാജോൺ, സുധീഷ്, സോഹൻ സീനുലാൽ, നിർമൽ പാലാഴി, അനീഷ് ഗോപാൽ, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ്, ഭാനുമതി പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, വിസ്‍മയ, രാജേഷ് അഴീക്കോടൻ എന്നിവരും ധ്യാൻ ശ്രീനിവാസനൊപ്പം നദികളിൽ സുന്ദരി യമുനയിൽ വേഷമിടുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: