LIFE

  • ഫാസില്‍ കുടുംബത്തില്‍ നിന്നും പുതിയ ചിത്രം പ്രഖ്യാപിച്ചു

    മലയാളത്തിലെ ഫീനീക്‌സ് പക്ഷിയെന്ന് നമുക്ക് ഫഹദ് ഫാസിലിനെ വിശേഷിപ്പിക്കാം. ആദ്യ വരവില്‍ അമ്പേ പരാജയപ്പെട്ട് എല്ലാവരുടേയും കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരം നിശബ്ദനായി മലയാള സിനിമയില്‍ നിന്നും പിന്‍വാങ്ങി. അച്ചനായ ഫാസിലിന് പോലും മകന്റെ കരിയറില്‍ അയാളെ ചുവടുറപ്പിച്ച് നിര്‍ത്താന്‍ സാധിച്ചില്ല. കൈയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രത്തിന്റെ പരാജയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ ഫഹദ് ഫാസില്‍ തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചത് അത്ഭുതങ്ങളായിരുന്നു. അഭിനയിക്കാന്‍ അറിയില്ല എന്ന പറഞ്ഞവരെക്കൊണ്ട് തന്നെ അയാള്‍ തന്നെയൊരു നടനായി അംഗീകരിപ്പിച്ചു. തന്റെ സിനിമയ്ക്ക് വേണ്ടി മലയാളികളെ കാത്തിരിപ്പിക്കുന്ന, ഓരോ സിനിമയും ഓരോ അത്ഭുതമാക്കി മാറ്റുന്ന ഫഹദ് ഫാസില്‍ ഇപ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരവില്‍ താരത്തിനൊപ്പം അച്ചനും സംവിധായകനുമായ ഫാസിലും കൂടെയുണ്ടെന്ന പ്രത്യേകതയുമുണ്ട്. ‘മലയന്‍കുഞ്ഞ്’ എന്ന് പേരിട്ടിരിക്കുന്ന ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സജിമോനാണ്. അച്ചനായ ഫാസിലാണ് ചിത്രം അരങ്ങിലെത്തിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം സുഷിന്‍ ശ്യാമുമാണ് നിര്‍വ്വഹിക്കുന്നത്.…

    Read More »
  • അമ്മയാകാന്‍ താല്‍പ്പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥ

    അമ്മയാവുക എന്നതാണ് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്ന് നമ്മുടെ ചുറ്റുപാടുകളില്‍ എപ്പോഴെങ്കിലും മുഴങ്ങി കേട്ടിട്ടുണ്ടാവും. വിവാഹം, കുടുംബം, കുട്ടികള്‍ ഇതൊക്കെയാണ് ഒരു പെണ്ണിന്റെ ജീവിതമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും 2020 ന്റെ അവസാനത്തിലും ഉണ്ടെന്നുളളത് നഗ്നമായ സത്യമാണ്. പക്ഷേ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ അവളുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍.? ഇന്നത്തെ യുവതലമുറയോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഉത്തരം അല്ല എന്ന് തന്നെയായിരിക്കും. ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹം പോലും സെക്കന്ററിയാണ്. സ്വന്തമായി ഒരു നിലയിലെത്തുക എന്നതാണ് അവരുടെ ജീവിതലക്ഷ്യം. ഇതുതന്നെയാണ് സാറയുടെയും ആഗ്രഹം. ആരാണ് സാറാ..? ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായികയാണ് സാറാസ്. സ്വന്തമായി സ്വപ്‌നങ്ങളുള്ള അമ്മയാകാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരോട് സംവിധായകന്‍ ധൈര്യമായി പറയുന്നത് ഈ സാറയെ നിങ്ങള്‍ ഇ്ഷ്ടപ്പെടുമെന്നാണ്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച സംവിധായകനാണ് ജൂഡ്. അതുകൊണ്ട് തന്നെ സാറാസിലും ജൂഡ് ഒരുക്കി വെച്ചിരിക്കുന്ന…

    Read More »
  • മിക്കവാറും ബലാത്സംഗക്കേസുകൾ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷമുള്ള പരാതിയാണ്, ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷയെ പിന്തുണച്ച് മുഖ്യമന്ത്രിയും

    ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരൺ മയി നായക് ഒരു വലിയ വിവാദത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മിക്കവാറും ബലാത്സംഗക്കേസുകൾ ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷമുള്ള പരാതി ആണെന്നാണ് കിരൺ മയി നായക് പറഞ്ഞത്. വനിതാ കമ്മീഷൻ അധ്യക്ഷയെ പിന്തുണച്ച് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രംഗത്തെത്തി. അനുഭവത്തിന്റെയും കണക്കുകളുടെയും അടിസ്ഥാനത്തിലായിരിക്കും വനിതാ കമ്മീഷൻ അധ്യക്ഷ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്ന് ഭൂപേഷ് ഭാഗൽ പറഞ്ഞു. “മിക്കവാറും കേസുകളിൽ പെൺകുട്ടികൾ ഉഭയസമ്മതത്തോടെ ബന്ധം ആരംഭിക്കും. ഒരുമിച്ചു കഴിയും. ബന്ധം പൊളിയുമ്പോൾ ബലാത്സംഗ കേസുമായി രംഗത്തു വരും.”കിരൺ മയി നായക് വെള്ളിയാഴ്ച പറഞ്ഞു.” വിവാഹിതനായ ഒരു പുരുഷൻ ബന്ധത്തിന് പ്രേരിപ്പിക്കുമ്പോൾ അയാൾ നുണ പറയുകയാണോ എന്നുള്ള കാര്യം പെൺകുട്ടി കൃത്യമായിത്തന്നെ ഉറപ്പാക്കണം”കിരൺ മയി നായക് കൂട്ടിച്ചേർത്തു. പ്രണയബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ പെൺകുട്ടികൾ ശ്രദ്ധ പുലർത്തണമെന്നും കിരൺ മയി നായക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിനിമ കണക്ക് പ്രണയങ്ങൾ കുടുംബജീവിതത്തിന്റെ ഭദ്രതയെ തകർക്കുമെന്നുംകിരൺ മയി നായക് പറയുന്നു. ”…

    Read More »
  • കുമാരിയുടെ ജീവനെടുത്തത് കുടുംബത്തോടുള്ള സ്നേഹവും ഫ്ലാറ്റ് ഉടമയുടെ ശാഠ്യവും, ബുറേവി ആഞ്ഞടിച്ചപ്പോൾ ഉടൻ വീട്ടിൽ എത്തണമെന്ന് കാഴ്ച പരിമിതനായ ഭർത്താവ്, വീട്ടിൽ പോകണമെങ്കിൽ അഡ്വാൻസ് വാങ്ങിയ 10,000 രൂപ തിരിച്ചു തരണമെന്ന് ഫ്ളാറ്റ് ഉടമ, ഒടുവിൽ കുമാരി ആറാം നിലയിൽ നിന്ന് സാരിയിൽ തൂങ്ങി താഴെ ഇറങ്ങാൻ തീരുമാനിച്ചു

    അഭിഭാഷകനായ ഇൻതിയാസ് അഹമ്മദിന്റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരി ആയിരുന്നു തമിഴ്‌നാട്ടുകാരി കുമാരിയെന്ന 55 കാരി. ഫ്ലാറ്റ് ഉടമയിൽ നിന്ന് കുമാരി പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. ആയിടയ്ക്കാണ് തമിഴ്നാട്ടിൽ ബുറേവിആഞ്ഞടിച്ചത്. കാഴ്ചയ്ക്ക് പരിമിതിയുള്ള ഭർത്താവ് ഉടൻ വീട്ടിലെത്താൻ കുമാരിയോട് ആവശ്യപ്പെട്ടു. നാട്ടിൽ പോകാൻ അനുവാദം തരണമെന്ന് വീട്ടുടമയോട് കുമാരി അഭ്യർത്ഥിച്ചു. എന്നാൽ അഡ്വാൻസ് വാങ്ങിയ 10,000 രൂപ തന്നിട്ട് നാട്ടിൽ പോയാൽ മതി എന്നായിരുന്നു ഫ്ലാറ്റ് ഉടമയുടെ നിലപാട്. ഇതോടെയാണ് രാത്രി ആറാം നിലയുടെ മുകളിൽ നിന്ന് സാരിയിൽ തൂങ്ങി താഴേക്കിറങ്ങാൻ കുമാരി പദ്ധതിയിട്ടത്. ഭർത്താവിന്റെ അടുത്ത് എത്തുകയായിരുന്നു ലക്ഷ്യം. താൻ ഉടനെ മരിക്കാൻ പോവുകയാണ് എന്ന നിലയിലായിരുന്നു കുമാരിയുടെ ഭർത്താവ് ഫോണിലൂടെ അറിയിച്ചത്.അങ്ങനെയാണ് സാഹസത്തിന് മുതിരാൻ കുമാരി തയ്യാറെടുത്തത്. വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ചു നൽകാതെ പോകാൻ പറ്റില്ലെന്ന് ഫ്ലാറ്റ് ഉടമ പറഞ്ഞതായി ഭർത്താവ് സേലം സ്വദേശി ശ്രീനിവാസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കുമാരിയെ തടഞ്ഞു വെച്ചിട്ടില്ല…

    Read More »
  • ” വംദെെ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

    ” സൺ ഓഫ് അലിബാബാ നാൽപ്പത്തൊന്നാമൻ” എന്ന ചിത്രത്തിനു ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ” വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യതു. ഫിലിം ഫോർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഹോറർ,ഡ്രാമ ചിത്രമായ “വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 12-12-2020 ന് ഉച്ചക്ക് 12-12 ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രൊളറായ ബാദുഷ തൻ്റെ ഫെയ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റിലീസ് ചെയ്യതത്. ഒപ്പം, സംവിധായകരായ അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് (വൺ) ഒമർ ലുലു എന്നിവരും പ്രശസ്ത താരങ്ങളായ ആൻസൻ പോൾ , നമിതാ പ്രമോദ് ,ഹരീഷ് കണാരൻ , ധർമ്മജൻ , ഗിന്നസ് പക്രു , ബിനീഷ് ബാസ്റ്റിൻ , വിനോദ് കോവൂർ, ഷാജു നവോദയ,ബാലാജി ശർമ്മ , ശ്രീജിത്ത് രവി , ജുനൈദ് ശൈഖ്,സംവിധായകന്‍ ടോം ഇമ്മട്ടി തുടങ്ങിയവരും തങ്ങളുടെ ഫേസ് ബുക്ക് പേജീലൂടെ…

    Read More »
  • “നായാട്ട് “; പുതിയ പോസ്റ്റര്‍ പുറത്ത്‌

    കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ്,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ” നായാട്ട് ” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ഗോള്‍ഡ്‌ കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് കമ്പനി,ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ജോസഫ് ഫെയിം ഷാഹി കബീല്‍ തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റിംങ്- മഹേഷ് നാരായണന്‍. ലെെന്‍ പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറസനീഷ്, സൗണ്ട്-അജയന്‍ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷറഫ്,സ്റ്റില്‍സ്-അനൂപ് ചാക്കോ,പരസ്യക്കല-ഓള്‍ഡ് മോങ്കസ്.

    Read More »
  • സുരാജ് വെഞ്ഞാറമ്മൂടിന്റെ ” റോയ് “

    ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന “റോയ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെന്‍-എം. ബാവ, മേക്കപ്പ്-അമല്‍…

    Read More »
  • കുമ്പളങ്ങി നൈറ്റ്സിലെ നടി സുമനസ്സുകളുടെ കരുണതേടുന്നു

    പ്രശസ്ത മലയാളി നടി അംബികാ റാവു ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. 2017 മുതൽ കിഡ്നി തകരാറ് മൂലം ചികിത്സയിലാണ് അംബികാ റാവു. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് വേണം. ” ഡയാലിസിസ് എന്നെ വല്ലാതെ ആരോഗ്യപരമായി ബാധിക്കുന്നു. ജോലി ചെയ്യാൻ പോകാൻ വയ്യ. കോവിഡ്ക്കാലം ആയതിനാൽ സാഹചര്യവും അനുവദിക്കുന്നില്ല. ചികിത്സയുമായി മുന്നോട്ടുപോകണമെങ്കിൽ പണം വേണം. “അംബികാ റാവു പറയുന്നു. മൂന്നുമാസം മുമ്പ് അംബികയുടെ സഹോദരൻ അജിത്ത് വാര്യർക്ക്‌ സ്ട്രോക്ക് വന്നത് മൂലം തളർന്നു കിടപ്പാണ്. ഒരു മാസം അറുപതിനായിരം രൂപയുടെ ചികിത്സ ചെലവാണ് വരുന്നത്. കുമ്പളങ്ങി നൈറ്റ്സ്, മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. വെള്ളിനക്ഷത്രം, തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പേപ്പർ, രാജമാണിക്യം എന്നീ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.

    Read More »
  • കേന്ദ്ര സർക്കാരിന് ഡിസംബർ 19 വരെ അന്ത്യശാസനം നൽകി കർഷകർ, നിയമം പിൻവലിച്ചില്ലെങ്കിൽ സ്ത്രീകളും സമരത്തിന്, നിരാഹാര സമരവും ഉണ്ടാകും

    ഡിസംബർ 19 നകം വിവാദ 3 കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കർഷകർ നിരാഹര സത്യാഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപനം. കർഷക സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്.ഗുരു തേജ് ബഹാദൂർ രക്തസാക്ഷിമണ്ഡപത്തിൽ ആയിരിക്കും സത്യാഗ്രഹം. ഡിസംബർ 14ന് സിങ്കു അതിർത്തിയിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം 5 മണി വരെ കർഷക സംഘടനാ നേതാക്കൾ എല്ലാവരും നിരാഹാരം അനുഷ്ഠിക്കുമെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണ്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ല- കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. അടുത്തഘട്ടത്തിൽ സ്ത്രീകൾ സമരത്തിൽ വ്യാപകമായി പങ്കെടുക്കുമെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്നുള്ള കർഷകർ ദൽഹിയിലേക്ക് പുറപ്പെട്ടതിനാൽ ഡൽഹി- ജയ്പൂർ ഹൈവേ തടസ്സപ്പെടുമെന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.

    Read More »
  • കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും, നയം വ്യക്തമാക്കി മുഖ്യമന്ത്രി

    കൊവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ജനങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട കേരളത്തിലെ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുക. ആർക്കും പണം കൊടുക്കേണ്ടി വരില്ല.എന്നാൽ എത്ര കോവിഡ് വാക്സിൻ ആണ് കിട്ടുക എന്നത് ഇപ്പോൾ വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൾക്കൂട്ടം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് താൻ പൊതുവേദികളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓൺലൈനായി താൻ ജനങ്ങളുമായി സംവദിക്കുന്നുണ്ട്.താൻ ജനങ്ങളിൽ നിന്നോ ജനങ്ങൾ തന്നിൽ നിന്നോ അകന്നു പോയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

    Read More »
Back to top button
error: