LIFE
-
തദ്ദേശഭരണ തെരഞ്ഞെടുപ്പിനുശേഷം മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി യുഡിഎഫിലേക്ക്
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു ശേഷം മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി യുഡിഎഫിലേക്ക് എന്നു സൂചന. പാർട്ടി ഒന്നാകെ വരാൻ തയ്യാറായില്ലെങ്കിൽ മാണി സി കാപ്പൻ തന്നോട് അടുത്തുനിൽക്കുന്നവരുമായി യുഡിഎഫിൽ ചേക്കേറും എന്നാണ് വിവരം. പാലാ സീറ്റ് എൽഡിഎഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി. ഇതിന്റെ പ്രതിഫലനം എന്നോണം എൽഡിഎഫിനെതിരെ പരാതിയുമായി മാണി സി കാപ്പൻ പരസ്യമായി രംഗത്തുവന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻസിപിക്ക് എൽഡിഎഫിൽ കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉണ്ട്. അറിയിക്കേണ്ടവരെ അറിയിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പിൽ 9 പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലഭിച്ച ലീഡ് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ ഇത്തവണ രണ്ടു സീറ്റ് മാത്രമാണ് എൻസിപിക്ക് നൽകിയത്. കടുത്ത അവഗണനയാണ് ഇതെന്നും മാണി സി കാപ്പൻ പറഞ്ഞു. എൻസിപി…
Read More » -
ഫിലിം കംപാനിയന്‍ അവാര്‍ഡ് “തുറമുഖം ” പോസ്റ്ററിനും….
ഫിലിം കംപാനിയന്‍ തിരഞ്ഞെടുത്ത 2020 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമാ പോസ്റ്ററുകളില്‍ അഞ്ചാം സ്ഥാനം തുറമുഖത്തിന്റേതാണ്. പോസ്റ്ററിലെ അതിശയകരമായ ഗ്രാഫിക്സ് നോവല്‍ ശെെലി ചിത്രീകരണവും വിശാലമായ ക്യാന്‍വാസും പോസ്റ്ററിന് ഇതിഹാസ സമാനമായ അളവുകോല്‍ നല്കി എന്നാണ് ഫിലിംകംപാനിയന്‍ അഭിപ്രായപ്പെട്ടത്. തുറമുഖത്തിന്റേതായി പുറത്തു വന്ന എല്ലാ പോസ്റ്ററുകളിലും ആ ഐതിഹാസിക സമര പ്രക്ഷുബ്ധ ചരിത്രത്തിന്റെ തീവ്രത പ്രകടമായിരുന്നു…ആ കാലഘട്ടത്തിന്റെ കെെയ്യൊപ്പ് പതിഞ്ഞ,അന്നത്തെ പോരാട്ട വീര്യത്തിന്റെ ഗന്ധം വമിക്കുന്ന പോസ്റ്റര്‍ വര്‍ക്കുകള്‍. പടത്തിന്റെ ഗുണമേന്മ പോസ്റ്ററില്‍ നിന്നു തന്നെ തിരിച്ചറിയാന്‍ സാധിക്കും വിധത്തിലാണ് പ്രശസ്ത പോസ്റ്റര്‍ ഡിസെെനേഴ്സായ ഓള്‍ഡ് മോങ്കസ് തുറമുഖത്തിന്റെ പോസ്റ്റര്‍ ഒരുക്കിട്ടുള്ളത്. നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് “തുറമുഖം” ജോജു ജോര്‍ജ്ജ്,ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി,നിമിഷ സജയന്‍,പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരം എഴുതുന്നു.
Read More » -
‘എരിഡ’ പുതിയ പോസ്റ്റര്‍ വീണ്ടും…
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ നാലാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എസ്.ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’. വൈ. വി. രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
Read More » -
വിഘ്‌നേഷ് ശിവനും നയന്‍താരയും ഒന്നിക്കുന്നു കൂട്ടത്തില്‍ വിജയ് സേതുപതിയും സാമന്തയും
നാനും റൗഡി താന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി നയന്‍താര സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതുവാക്കുള്ള രണ്ട് കാതല്‍ ചിത്രീകരണം ആരംഭിച്ചു. 2020 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചിത്രം കോവിഡ് വന്നതോടെ നീണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ സംവിധായകന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. നാനും റൗഡി താന്‍ പോലെ കാതുവാക്കുള്ള രണ്ട് കാതലും ഒരു റൊമാന്റിക് കോമഡി എന്റര്‍ടൈനറായിട്ടായിരിക്കും ഒരുക്കുകയെന്ന് സംവിധായകന്‍ പറഞ്ഞു. കുഞ്ചാക്കോ ബോബനേയും നയന്‍താരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിച്ച് കൊണ്ടിരുന്നത്. നിഴലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും താരം വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ എത്തിച്ചേരുക.
Read More » -
ബ്രഹ്മാണ്ട ചിത്രവുമായി സംവിധായകന്‍ വിനയനെത്തുന്നു
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ സംവിധായകന്‍ വിനയന്‍ പുതിയ ചിത്രവുമായി എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ വലിയൊരു താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്‍പത് താരങ്ങളുടെ പേര് അണിയറ പ്രവര്‍ത്തകരാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന നടന്റെ പേര് സസ്‌പെന്‍സായി മറച്ച് വെച്ചിരിക്കുന്നതിന് പിന്നിലും കാരണമുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നയാളെപ്പറ്റി പ്രേക്ഷകര്‍ അറിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് സംവിധായകനും സംഘവും. മലയാളത്തിലെ ഒരു യുവതാരമാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നതെന്നും സൂചനകളുണ്ട്. ചിത്രത്തിലെ വേലായുധപ്പണിക്കരെന്ന കേന്ദ്ര കഥാപാത്രത്തെ ആരായിരിക്കും വെള്ളിത്തിരയില്‍ അവതരിപ്പിക്കുക ന്നെ ആകാംക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകര്‍. തല്‍ക്കാലം ഈ കാത്തിരിപ്പ് ഇങ്ങനെ തുടരട്ടെയെന്നും അതിനൊരു സുഖമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,…
Read More » -
ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര ഒന്നിക്കുന്ന “അനുരാധ Crime No.59/2019” ഒരുങ്ങുന്നു
ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുരാധ Crime No.59/2019’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള അന്വേഷണത്തിൽ മാതാപിതാക്കളിൽ നിന്ന് സുരക്ഷിതമായ അടിത്തറയില്ലാത്ത ഒരു സ്ത്രീയുടെ ജീവിതവുമാണ് ചിത്രത്തിലൂടെ പറയുന്നത്. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ,…
Read More » -
പൃഥ്വിരാജിന്റെ ‘കുരുതി’ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങള്‍ വൈറല്‍
പൃഥ്വിരാജിനെ നായകനാക്കി മനുവാര്യര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മല്ലിക സുകുമാരന്‍ വിളക്ക് കൊളുത്തിയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. ‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്ററിലെ ‘കുരുതി’- ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! എന്ന ടാഗ് ലൈന്‍ ഇതിനോകം തന്നെ ശ്രദ്ധ നേടിയിരുന്നു. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. പൃഥ്വിരാജിനെ കൂടാതെ റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍…
Read More » -
സ്വർണക്കടത്ത് കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേക്ക് തിരിയുന്നു, സ്വപ്ന യുടെയും സരിത്തിന്റെയും മൊഴികളിൽ നാല് മന്ത്രിമാരും
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി എസ് സരിതിന്റെയും മൊഴിയുമായി ബന്ധപ്പെട്ട അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്ന് രാഷ്ട്രീയ നേതാക്കളിലേയ്ക്ക് തിരിയുന്നു. മൊഴികളിൽ 4 മന്ത്രിമാരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടെന്നാണ് സൂചന. മന്ത്രിമാരും ഇവരും തമ്മിലുള്ള അടുപ്പവും ഇടപാടുകളും മൊഴികളിൽ വിശദമാക്കുന്നു എന്നാണ് വിവരം. സ്വപ്നയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. അപ്പോൾ സ്വപ്നയും സരിതും നൽകിയ മൊഴികൾ ആണ് കസ്റ്റംസ് രഹസ്യ രേഖയായി കോടതിയിൽ നൽകിയത്. ഈ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചു. മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും മൊഴികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
Read More » -
തൂപ്പുകാരിക്ക് പോലീസുകാർ സല്യൂട്ട് അടിക്കുന്നത് കണ്ട് ഞെട്ടി ആളുകൾ ,അതിനു പിന്നിൽ ഒരു കഥയുണ്ട്
പോലീസുദ്യോഗസ്ഥർ സാധാരണ മേലുദ്യോഗസ്ഥരെ ആണ് സല്യൂട്ട് അടിക്കുക .എന്നാൽ വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർ ഒരു തൂപ്പുകാരിയെ സല്യൂട്ട്അടിക്കുന്ന ചിത്രം കണ്ട് ഏവരും ആദ്യം ഒന്ന് അമ്പരന്നു . ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ആണ് വരാന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർ ആയ രാധയ്ക്ക് സല്യൂട്ട് നൽകിയത് .കഴിഞ്ഞ 31 ന് ആയിരുന്നു രാധ വിരമിക്കുന്നത് .നാൽപ്പത് വയസിൽ ജോലിയ്ക്ക് കയറി 30 വർഷത്തെ ആത്മാർത്ഥ സേവനത്തിനായിരുന്നു പൊലീസിൻെറ സല്യൂട്ട്. സാധാരണ ഒരു യാത്രയയപ്പ് ആയിരുന്നു രാധ മനസ്സിൽ പ്രതീക്ഷിച്ചത് .പതിവ് പോലെ രാധ ജോലിക്കെത്തി .ഉച്ചയോടെ ജോലി പൂർത്തിയാക്കി മടങ്ങുമ്പോൾ ആണ് പോലീസുകാർ നിരന്നു നിന്ന് രാധയ്ക്ക് സല്യൂട്ട് നൽകിയത് .സല്യൂട്ട് സ്വീകരിച്ച രാധ തിരിച്ചും സല്യൂട്ട് നൽകി.കൈയടിയോടെയാണ് ഈ ചിത്രം വരവേൽക്കപ്പെടുന്നത് .
Read More » -
ധനുഷിന്റെ ‘കര്‍ണന്‍’ പൂര്‍ത്തിയായി
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍’ ചിത്രീകരണം പൂര്‍ത്തിയായി. ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ‘കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായി.. ഈ ചിത്രം എനിക്ക് നല്‍കിയ മാരി സെല്‍വരാജിന് നന്ദി. എന്റെ സഹപ്രവര്‍ത്തകരോടും മറ്റ് ടെക്‌നീഷ്യന്‍മാരോടും ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സ്‌പെഷ്യല്‍ സ്‌പെഷ്യല്‍ സിനിമയ്ക്കായി മികച്ച സംഗീതം ഒരുക്കിയ സന്തോഷ് നാരായണന് പ്രത്യേകം നന്ദി’. ധനുഷ് ട്വീറ്റ് ചെയ്തു. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രവുമായ കര്‍ണനില്‍ മലയാളി താരം രജിഷ വിജയനാണ് നായികയായെത്തുന്നത്. രജിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കര്‍ണന്‍. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവര്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇവരെ കൂടാതെ നടന്‍ ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. #karnan shoot completed. Thank you Mari selvaraj for giving me this. Thank you…
Read More »