” വംദെെ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

” സൺ ഓഫ് അലിബാബാ നാൽപ്പത്തൊന്നാമൻ” എന്ന ചിത്രത്തിനു ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ” വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യതു.

ഫിലിം ഫോർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഹോറർ,ഡ്രാമ ചിത്രമായ “വംദെെ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 12-12-2020 ന് ഉച്ചക്ക് 12-12 ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രൊളറായ ബാദുഷ തൻ്റെ ഫെയ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റിലീസ് ചെയ്യതത്. ഒപ്പം, സംവിധായകരായ അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് (വൺ) ഒമർ ലുലു എന്നിവരും പ്രശസ്ത താരങ്ങളായ ആൻസൻ പോൾ , നമിതാ പ്രമോദ് ,ഹരീഷ് കണാരൻ , ധർമ്മജൻ , ഗിന്നസ് പക്രു , ബിനീഷ് ബാസ്റ്റിൻ , വിനോദ് കോവൂർ, ഷാജു നവോദയ,ബാലാജി ശർമ്മ , ശ്രീജിത്ത് രവി , ജുനൈദ് ശൈഖ്,സംവിധായകന്‍ ടോം ഇമ്മട്ടി തുടങ്ങിയവരും തങ്ങളുടെ ഫേസ് ബുക്ക് പേജീലൂടെ പ്രകാശനം ചെയ്തു.

പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ ചിത്രത്തിൻ്റെ ഗാനരചന എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിര്‍വ്വഹിക്കുന്നു.സഹസംവിധാനം-ഫൈറൂസ് കമറുദ്ധീന്‍.

Leave a Reply

Your email address will not be published. Required fields are marked *