LIFE
-
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇന്ന് രാവിലെ എട്ടു മുതൽ അറിയാം. കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്പെഷ്യൽ തപാൽ വോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തല കേന്ദ്രത്തിൽ ആവും ഉണ്ടാവുക. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളിലാണ് നടക്കുക. പരമാവധി എട്ടു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് ഒരുക്കുന്നത്. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിൽ ഒരേ മേശയിൽ എണ്ണും. പോസ്റ്റൽ വോട്ടുകൾ എണ്ണുക റിട്ടേണിംഗ് ഓഫീസറുടെ ടേബിളിൽ ആയിരിക്കും. അതിനുശേഷം കൺട്രോൾ യൂണിറ്റുകൾ കൗണ്ടിങ് ടേബിളിൽ എത്തിക്കും. വാർഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളുടെയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമഫലം തയ്യാറാക്കും.
Read More » -
വി ജെ ചിത്രയുടെ മരണത്തിന് കാരണം ഹേമന്തിന്റെ സംശയ രോഗവും
പ്രശസ്ത സീരിയൽ താരം വി ജെ ചിത്രയുടെ മരണത്തിന് കാരണം പ്രതിശ്രുത വരൻ ഹേമന്തിന്റെ സംശയ രോഗവും.ഒപ്പം അഭിനയിക്കുന്നവരെ ചൊല്ലി ഹേമന്ത് ചിത്രയോട് വഴക്കിട്ടിരുന്നു. അഭിനയം നിർത്തണമെന്ന് ഹേമന്ത് ആവശ്യപ്പെട്ടിരുന്നു. ചിത്രയുടെ ആത്മഹത്യ ഉണ്ടായ ദിവസവും വഴക്കുണ്ടായിരുന്നു. “തൂങ്ങിച്ചാകൂ “എന്ന് പറഞ്ഞാണ് അന്ന് ഹേമന്ത് പുറത്തേക്ക് ഇറങ്ങിയത്.ഇക്കാര്യം ഹേമന്ത് പോലീസിനോട് സമ്മതിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഹേമന്തിനെ അറസ്റ്റ് ചെയ്തത്.ഇയാളെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read More » -
എസ് വി പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിർദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഈ ആവശ്യമുന്നയിച്ച് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഡിജിപിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തെത്തുടർന്നാണ് ഈ ഉത്തരവ്.
Read More » -
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയില്‍ മലയാളി നടനും
സംഭവബഹുലമായ 2020 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തില്‍ സംഭവിച്ച കാര്യങ്ങളുടെ കണക്കെടുക്കുക പതിവാണല്ലോ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് പോയ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയെപ്പറ്റിയാണ്. പട്ടികയില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലും കീര്‍ത്തി സുരേഷും ഇടം പിടിച്ചിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. മലയാളത്തില്‍ നിന്നും ഒരു താരം ഈ പട്ടികയില്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ്. 2020 ല്‍ ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്ത താരം തെലുങ്ക് നടനായ മഹേഷ് ബാബുവാണ്. മഹേഷ് ബാബുവിന് പിന്നാലെ പവന്‍ കല്യാണ്‍, വിജയ്, ജൂനിയര്‍ എന്‍.ടി.ആര്‍, തരക്, സൂര്യ, അല്ലു അര്‍ജുന്‍, റാം ചരണ്‍, ധനുഷ് എന്നിവരാണ് പിന്‍നിരയിലുള്ളത്. ഏറ്റവംു കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത നടി മലയാളിയായ കീര്‍ത്തി സുരേഷാണ്. കാജല്‍ അഗര്‍വാ, സാമന്ത, രശ്മിക, പൂജ ഹെഗ്‌ഡേ, തപ്‌സി പന്നു, തമന്ന തുടങ്ങിയവരാണ് ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട മറ്റ് സൗത്ത് ഇന്ത്യന്‍ നടിമാര്‍.
Read More » -
ടൊവിനോയായി വിക്രാന്ത്; ഫോറന്‍സിക് ബോളിവുഡിലേക്ക്
ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഫോറന്‍സിക്. കോവിഡിന് മുമ്പ് പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ തിയേറ്ററുകളില്‍ വിജയകരമായിരുന്നു ചിത്രം. മംമ്ത മോഹന്‍ദാസ് ആയിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രം ബോൡവുഡിലേക്ക് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്. ഫോറന്‍സിക്കില്‍ മംമാതാ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്ര ആരാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആയ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നായിരുന്നു ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ പോലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്. ഇവരെക്കൂടാതൈ സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു
Read More » -
ഹൃത്വിക് റോഷനെ പരിഹസിച്ച് കങ്കണ
കങ്കണയുമായി ബന്ധപ്പെട്ട ഹൃത്വികിന്റെ കേസ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെ ഹൃത്വിക് റോഷനെ പരിഹസിച്ചു കങ്കണ റണാവത്ത്. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയത്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നാരോപിച്ചു കങ്കണ കങ്കണ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൃത്വക് പോലീസിനെ സമീപിച്ചത്. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൃത്വിക് പോലീസിനെ സമീപിച്ചത്. കങ്കണ നല്‍കിയ പരാതിയില്‍ ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് ആ കേസില്‍ നടപടി എടുത്തില്ല. ഹൃത്വിക് അയച്ചു എന്ന് പറയപ്പെടുന്ന മെയിലുകള്‍ ഹാജരാക്കാന്‍ കങ്കണയ്ക്ക് കഴിഞ്ഞിരുന്നില്ല. ഹൃത്വികിന്റെ കേസ് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രതികരണവുമായി കങ്കണ രംഗത്തെത്തിയത്. ‘ഹൃത്വികിന്റെ കദനകഥ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഞങ്ങള്‍ ബന്ധം പിരിഞ്ഞതിന് ശേഷം ഹൃത്വിക് ഇപ്പോഴും അതില്‍ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തില്‍…
Read More » -
ലാല്‍ ജോസ്, ഇക്ബാല്‍ കുറ്റിപ്പുറം ടീം വീണ്ടും…
സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ദുബായില്‍ ആരംഭിച്ചു. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍,വിതരണം-എല്‍ ജെ ഫിലിംസ്.
Read More » -
പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂർത്തി അന്തരിച്ചു
ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു .കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി.സ്വാതി തിരുനാൾ ,വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍,രാജശില്പി, വചനം,ഒളിയമ്പുകള്‍,പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987-ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.
Read More » -
”ഹാഷ്ടാഗ് അവൾക്കൊപ്പം” ആദ്യ ഗാനം റിലീസ്
ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് ” ഹാഷ്ടാഗ് അവള്‍ക്കൊപ്പം “. എ.യു.ശ്രീജിത്ത് കൃഷ്ണ രചന സംവിധാനം നിർവഹിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ” എന്ന ചിത്രത്തിലെ എ.യു.ശ്രീജിത്ത് കൃഷ്ണ തന്നെ രചിച്ച് ലേഖ നായര്‍ ആലപിച്ച ‘നിഴലായ് നിന്റെ മിഴിയിൽ..’ എന്ന് തുടങ്ങുന്ന ലിറിക്കൽ മോഷൻ ഗാനമാണ് ഗുഡ് വില്‍ എന്റര്‍ടെെയ്മെന്റി ന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പ്രശസ്ത ചലച്ചിത്രതാരം സുരേഷ്‌ഗോപി റിലീസ് ചെയ്തത്. അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജി ഷോഫൈൻ, സജിൻ വർഗീസ്, ഹരിദാസ്, ഷീൻ കിരൺ, വിപിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരിസ്റ്റോസുരേഷ് ആദ്യമായി ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. കന്നട താരം ബൃന്ദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലുടനീളം ബൃന്ദ കൃഷ്ണയുടെ സംഭാഷണങ്ങൾ കന്നട ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു യാത്രയിലെ ത്രില്ലും സസ്പെൻസും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന “ഹാഷ്ടാഗ് അവൾക്കൊപ്പം” എന്ന ചിത്രത്തിൽ…
Read More » -
വിജയുടെ മാസ്റ്റർ തമിഴ്നാടിനൊപ്പം കേരളത്തിലും
ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും ,കൈദി സംവിധായകൻ ലോകേഷ് കനകരാ ജുമ്മ ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ്. കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്ന ഈ സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് നിത്യവും അഭ്യുഹങ്ങകളും കിംവദന്തികളും പ്രചരിച്ചു വരികയാണ്. ഈ സന്ദർഭത്തിൽ ഔദ്യോദിഗമായ വിശദീകരണവുമായി എത്തിയിരിക്കുന്നു നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്‌സ്. ചിത്രം ഓ ടി ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നത് കൊണ്ട് മാസ്റ്റർ തിയ്യറ്ററുകളിലെ റിലീസ് ചെയ്യുകയുള്ളൂ എന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ വ്യക്തമാക്കുന്നു . വിജയ്‌യും സിനിമ തിയ്യറ്ററിലേ റിലീസ് ചെയ്യാവു എന്ന ഉറച്ച നിലപാടിലാണത്രെ . ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിശദീകരണം നൽകിയ നിർമ്മാതാവ് , ട്രാവൻകൂർ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിംസിനും കൊച്ചിൻ മലബാർ ഏരിയയുടെ വിതരണ അവകാശം ഫോർച്യൂൺ സിനിമാസിനുമാണെന്നും…
Read More »