LIFETRENDING

അമ്മയാകാന്‍ താല്‍പ്പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥ

മ്മയാവുക എന്നതാണ് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്ന് നമ്മുടെ ചുറ്റുപാടുകളില്‍ എപ്പോഴെങ്കിലും മുഴങ്ങി കേട്ടിട്ടുണ്ടാവും. വിവാഹം, കുടുംബം, കുട്ടികള്‍ ഇതൊക്കെയാണ് ഒരു പെണ്ണിന്റെ ജീവിതമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും 2020 ന്റെ അവസാനത്തിലും ഉണ്ടെന്നുളളത് നഗ്നമായ സത്യമാണ്. പക്ഷേ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ അവളുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍.? ഇന്നത്തെ യുവതലമുറയോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഉത്തരം അല്ല എന്ന് തന്നെയായിരിക്കും.

ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹം പോലും സെക്കന്ററിയാണ്. സ്വന്തമായി ഒരു നിലയിലെത്തുക എന്നതാണ് അവരുടെ ജീവിതലക്ഷ്യം. ഇതുതന്നെയാണ് സാറയുടെയും ആഗ്രഹം.

Signature-ad

ആരാണ് സാറാ..?

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ നായികയാണ് സാറാസ്. സ്വന്തമായി സ്വപ്‌നങ്ങളുള്ള അമ്മയാകാന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടി. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരോട് സംവിധായകന്‍ ധൈര്യമായി പറയുന്നത് ഈ സാറയെ നിങ്ങള്‍ ഇ്ഷ്ടപ്പെടുമെന്നാണ്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച സംവിധായകനാണ് ജൂഡ്. അതുകൊണ്ട് തന്നെ സാറാസിലും ജൂഡ് ഒരുക്കി വെച്ചിരിക്കുന്ന സര്‍പ്രൈസുകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ സാറാസായി പ്രത്യക്ഷപ്പെടുന്നത് അന്ന ബെന്‍ ആണ്. ചിത്രത്തിലെ നായകനായി എത്തുന്നത് സണ്ണി വെയ്‌നാണ്.

നവാഗതനായ അക്ഷയ് ഹാരിഷിന്റെ തിരക്കഥയിലാണ് ജൂഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോവിഡ് കാലത്തും വലിയ ക്യാന്‍വസിലും 38 ഓളം ലൊക്കേഷനുകളിലുമായിട്ടാണ് സാറാസ് അണിയിച്ചൊരുക്കിയത്. ഷോപ്പിംഗ് മാള്‍, മാര്‍ക്കറ്റ്, തീയേറ്റര്‍, കപ്പല്‍, മെട്രോ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലെല്ലാം സാറാസ് ചിത്രീകരിച്ചിട്ടുണ്ട്. പലയിടങ്ങളിലും 100 ലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും അഭിനയിപ്പിച്ചിട്ടുണ്ട് എന്ന വെല്ലുവിളിയും സംവിധായകന്‍ ഏറ്റെടുത്തിട്ടുണ്ട്.

കോവിഡ് കാലത്ത് സമൂഹമാധ്യമത്തില്‍ ജൂഡ് കഥകള്‍ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നു. വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഈ പോസ്റ്റിന് മറുപടിയായി ആയിരത്തില്‍പ്പരം കഥകളാണ് സംവിധായകന് ലഭിച്ചത്. അതില്‍ നിന്നും ഏറ്റവും മികച്ച ഏഴ് കഥകള്‍ തിരഞ്ഞെടുക്കുകയും തിരക്കഥയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അതിലൊന്ന് സാറായുടെ തിരക്കഥാകൃത്തായ അക്ഷയ് ഹാരിഷിന്റേതായിരുന്നു. പക്ഷേ അന്ന് പ്ലാന്‍ ചെയ്ത സിനിമ വലിയ ക്യാന്‍വാസിലുള്ളതും ബഡ്ജറ്റ് ഏറെ ആവശ്യമുള്ളത് ആയതിനാലും തല്‍ക്കാലത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പകരം മറ്റൊരു കഥയെക്കുറിച്ച് ആലോചി്ച്ച് തുടങ്ങിയപ്പോഴാണ് അക്ഷയ് അമ്മയാകാന്‍ താല്‍പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥയുടെ തന്തു സംവിധായകനോട് പറയുന്നത്.

ത്രെഡ് ഇഷ്ടപ്പെട്ട ജൂഡ് തിരക്കഥയാക്കിക്കോളാന്‍ പറഞ്ഞതിന് ശേഷമാണ് അക്ഷയ് സാറയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ ഈ കഥ സിനിമയാക്കണോയെന്ന് ജൂഡിന്റെ ഭാര്യ ചോദിച്ചിരുന്നു. അമ്മയാകാന്‍ താല്‍പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന സംശയമുണ്ടായിരുന്നു. പിന്നീട് പൂര്‍ത്തിയാക്കിയ തിരക്കഥ വായിച്ച ശേഷമാണ് ജൂഡിന്റെ ഭാര്യ തന്റെ നിലപാട് മാറ്റിയത്. ഈ കാലഘട്ടത്തില്‍ വിവാഹം കഴിക്കണോ, കുട്ടികള്‍ വേണോ എന്നുള്ളതൊക്കെ ഒരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും ചിത്രം ശക്തമായ നിലപാട് മുന്നോട്ട് വെക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

Back to top button
error: