LIFENEWS

കുമാരിയുടെ ജീവനെടുത്തത് കുടുംബത്തോടുള്ള സ്നേഹവും ഫ്ലാറ്റ് ഉടമയുടെ ശാഠ്യവും, ബുറേവി ആഞ്ഞടിച്ചപ്പോൾ ഉടൻ വീട്ടിൽ എത്തണമെന്ന് കാഴ്ച പരിമിതനായ ഭർത്താവ്, വീട്ടിൽ പോകണമെങ്കിൽ അഡ്വാൻസ് വാങ്ങിയ 10,000 രൂപ തിരിച്ചു തരണമെന്ന് ഫ്ളാറ്റ് ഉടമ, ഒടുവിൽ കുമാരി ആറാം നിലയിൽ നിന്ന് സാരിയിൽ തൂങ്ങി താഴെ ഇറങ്ങാൻ തീരുമാനിച്ചു

ഭിഭാഷകനായ ഇൻതിയാസ് അഹമ്മദിന്റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരി ആയിരുന്നു തമിഴ്‌നാട്ടുകാരി കുമാരിയെന്ന 55 കാരി. ഫ്ലാറ്റ് ഉടമയിൽ നിന്ന് കുമാരി പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. ആയിടയ്ക്കാണ് തമിഴ്നാട്ടിൽ ബുറേവിആഞ്ഞടിച്ചത്. കാഴ്ചയ്ക്ക് പരിമിതിയുള്ള ഭർത്താവ് ഉടൻ വീട്ടിലെത്താൻ കുമാരിയോട് ആവശ്യപ്പെട്ടു.

Signature-ad

നാട്ടിൽ പോകാൻ അനുവാദം തരണമെന്ന് വീട്ടുടമയോട് കുമാരി അഭ്യർത്ഥിച്ചു. എന്നാൽ അഡ്വാൻസ് വാങ്ങിയ 10,000 രൂപ തന്നിട്ട് നാട്ടിൽ പോയാൽ മതി എന്നായിരുന്നു ഫ്ലാറ്റ് ഉടമയുടെ നിലപാട്. ഇതോടെയാണ് രാത്രി ആറാം നിലയുടെ മുകളിൽ നിന്ന് സാരിയിൽ തൂങ്ങി താഴേക്കിറങ്ങാൻ കുമാരി പദ്ധതിയിട്ടത്.

ഭർത്താവിന്റെ അടുത്ത് എത്തുകയായിരുന്നു ലക്ഷ്യം. താൻ ഉടനെ മരിക്കാൻ പോവുകയാണ് എന്ന നിലയിലായിരുന്നു കുമാരിയുടെ ഭർത്താവ് ഫോണിലൂടെ അറിയിച്ചത്.അങ്ങനെയാണ് സാഹസത്തിന് മുതിരാൻ കുമാരി തയ്യാറെടുത്തത്.

വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ചു നൽകാതെ പോകാൻ പറ്റില്ലെന്ന് ഫ്ലാറ്റ് ഉടമ പറഞ്ഞതായി ഭർത്താവ് സേലം സ്വദേശി ശ്രീനിവാസ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കുമാരിയെ തടഞ്ഞു വെച്ചിട്ടില്ല എന്നാണ് ഇൻതിയാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്.

പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാൽ കുമാരിയുടെ മൊഴി പോലീസ് എടുക്കാൻ കഴിഞ്ഞിട്ടില്ല. മരണമൊഴി ഇല്ലാത്ത പശ്ചാത്തലത്തിൽ കേസ് ദുർബലമാകാൻ ആണ് സാധ്യത. ബന്ധുക്കൾ മൊഴി മാറ്റിയാൽ കേസ് അതീവ ദുർബലമാകും.

ഫ്ലാറ്റിൽ നിന്ന് സാരിയിൽ തൂങ്ങി ഊർന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് എറണാകുളം നോർത്ത് എസിപി ലാൽജി പറയുന്നത്. എഫ് ഐ ആറിൽ ആദ്യം ഫ്ലാറ്റുടമയുടെ പേര് പരാമർശിക്കാത്തതിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്നും ലാൽജി വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് കുമാരിയെ ചോരയിൽ കുളിച്ച നിലയിൽ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ കണ്ടെത്തുന്നത്. ആറാം നിലയിൽ നിന്ന് ഊർന്നിറങ്ങിന്നതിനിടയിൽ താഴെ വീണതാണെന്ന് കരുതുന്നു. കുമാരിയെ എറണാംകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കുറച്ച് കാലമായി കുമാരി ഇൻതിയാസിന്റെ വീട്ടിൽ ജോലി ചെയ്യുന്നു. കോവിഡ് കാലത്ത് നാട്ടിൽ പോയ കുമാരി 11 ദിവസങ്ങൾക്കു മുമ്പാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. കുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ മൊഴി പ്രകാരമാണ് കേസ്.

Back to top button
error: