LIFENEWS

കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും, നയം വ്യക്തമാക്കി മുഖ്യമന്ത്രി

കൊവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ജനങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട കേരളത്തിലെ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുക. ആർക്കും പണം കൊടുക്കേണ്ടി വരില്ല.എന്നാൽ എത്ര കോവിഡ് വാക്സിൻ ആണ് കിട്ടുക എന്നത് ഇപ്പോൾ വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആൾക്കൂട്ടം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് താൻ പൊതുവേദികളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓൺലൈനായി താൻ ജനങ്ങളുമായി സംവദിക്കുന്നുണ്ട്.താൻ ജനങ്ങളിൽ നിന്നോ ജനങ്ങൾ തന്നിൽ നിന്നോ അകന്നു പോയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button