LIFENEWS

കേന്ദ്ര സർക്കാരിന് ഡിസംബർ 19 വരെ അന്ത്യശാസനം നൽകി കർഷകർ, നിയമം പിൻവലിച്ചില്ലെങ്കിൽ സ്ത്രീകളും സമരത്തിന്, നിരാഹാര സമരവും ഉണ്ടാകും

ഡിസംബർ 19 നകം വിവാദ 3 കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കർഷകർ നിരാഹര സത്യാഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപനം. കർഷക സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്.ഗുരു തേജ് ബഹാദൂർ രക്തസാക്ഷിമണ്ഡപത്തിൽ ആയിരിക്കും സത്യാഗ്രഹം.

ഡിസംബർ 14ന് സിങ്കു അതിർത്തിയിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം 5 മണി വരെ കർഷക സംഘടനാ നേതാക്കൾ എല്ലാവരും നിരാഹാരം അനുഷ്ഠിക്കുമെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണ്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ല- കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.

അടുത്തഘട്ടത്തിൽ സ്ത്രീകൾ സമരത്തിൽ വ്യാപകമായി പങ്കെടുക്കുമെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്നുള്ള കർഷകർ ദൽഹിയിലേക്ക് പുറപ്പെട്ടതിനാൽ ഡൽഹി- ജയ്പൂർ ഹൈവേ തടസ്സപ്പെടുമെന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.

Back to top button
error: