“നായാട്ട് “; പുതിയ പോസ്റ്റര്‍ പുറത്ത്‌

കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ്,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ” നായാട്ട് ” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി.

ഗോള്‍ഡ്‌ കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് കമ്പനി,ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ജോസഫ് ഫെയിം ഷാഹി കബീല്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റിംങ്-
മഹേഷ് നാരായണന്‍. ലെെന്‍ പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറസനീഷ്,
സൗണ്ട്-അജയന്‍ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷറഫ്,സ്റ്റില്‍സ്-അനൂപ് ചാക്കോ,പരസ്യക്കല-ഓള്‍ഡ് മോങ്കസ്.

Leave a Reply

Your email address will not be published. Required fields are marked *