LIFE

  • ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫ് 2 വിന്റെ ടീസര്‍ ലീക്കായെന്ന് സൂചന

    യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചാ വീഷയമാവുകയും ബോക്സ് ഓഫീസില്‍ വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്. വലിയ ക്യാന്‍വാസില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതിന്റെ വാര്‍ത്ത മുന്‍പും എത്തിയിരുന്നു. എന്നാല്‍ കെ.ജി.എഫ് 2 ന്റെ ആദ്യ ടീസര്‍ നാളെ രാവിലെ 10.18 ന് റിലീസ് ചെയ്യാനിരിക്കെ ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ ആശങ്കയോടെയാണ് അണിയറ പ്രവര്‍ത്തര്‍ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ടീസറിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ട്.

    Read More »
  • മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റി’ല്‍ ഭാഗമാകാന്‍ കുട്ടികള്‍ക്ക് അവസരം…

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്ന ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചലച്ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും ,മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും ,സാനിയ ഇയ്യപ്പനും ,ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി ,രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തേടുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരത്തിനു ശബ്ദം നല്‍കുന്നതിനായി കുട്ടികളെയാണ് തേടുന്നത്. ചൈല്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ അന്വേഷിച്ചുകൊണ്ടുള്ള ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ വീഡിയോ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രീസ്റ്റില്‍ കൈതി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ബേബി മോനിക്ക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോണിക്ക്ക്കുവേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഒരു മിടുക്കിക്കുട്ടിയെ…

    Read More »
  • അഹാന കൃഷ്ണയ്ക്ക് കോവിഡ് നെഗറ്റീവ്

    കോവിഡ് നെഗറ്റീവ് ആയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടിയും യൂട്യൂബറും ആയ അഹാന കൃഷ്ണ. 20 ദിവസമാണ് അഹാന ക്വാറന്റൈനിൽ ആയത് . ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കിയെന്ന് അഹാന കുറിക്കുന്നു. കോവിഡ് പകരാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു അഹാന. View this post on Instagram A post shared by Ahaana Krishna (@ahaana_krishna)    കുറച്ചു ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെ കോവിഡ് ചികിത്സക്ക് ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വന്തം വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന “അടി” ആണ് പുതിയ അഹാന ചിത്രം. ദുൽഖർ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് അടി

    Read More »
  • സീരിയൽ താരം ശ്രീലയയ്ക്ക് വിവാഹം – Video

    സീരിയൽ താരം ശ്രീലയ വിവാഹിതയായി. വരൻ റോബിൻ. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംസ്കാരചടങ്ങിൽ സിനിമ-സീരിയൽ രംഗത്തെ പ്രമുഖർ ഭാഗമായി. ഇത് ശ്രീലയയുടെ രണ്ടാം വിവാഹമാണ്. കുവൈത്തിൽ എഞ്ചിനീയറായിരുന്ന നിവിൽ ചാക്കോയായിരുന്നു ശ്രീലയയുടെ ആദ്യ ഭർത്താവ്. പിന്നീട് ഇവർ വേർപിരിഞ്ഞു. മഴവിൽ മനോരമയിലെ “ഭാഗ്യദേവത” എന്ന സീരിയലിലൂടെ പ്രശസ്തയാണ് ശ്രീലയ. “മൂന്നുമണി” എന്ന സീരിയലിലെ കഥാപാത്രവും ശ്രീലയയ്ക്ക് കയ്യടി നേടിക്കൊടുത്തു. നടി ലിസി ജോസിന്റെ മകളാണ് ശ്രീലയ. നടി ശ്രുതി ലക്ഷ്മി ആണ് ശ്രീലയയുടെ സഹോദരി.

    Read More »
  • ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് പൂട്ടും

    വാട്സാപ്പിലെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും മാറുന്നു. ഇത് സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള സന്ദേശം ഇന്നലെ വൈകിട്ട് മുതൽ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. വാട്സ്ആപ്പ് ഉപയോഗനിബന്ധനകൾ, സ്വകാര്യതാനയം എന്നിവ പരിഷ്കരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദേശം. ചാറ്റ് വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി പങ്കു വയ്ക്കാം എന്നതടക്കമുള്ള അപ്ഡേറ്റുകൾ ആണ് വരുന്നത്. അടുത്ത മാസം എട്ടിന് പുതിയ നിബന്ധനകൾ നിലവിൽ വരും. നിബന്ധനകൾ അംഗീകരിച്ചു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ മുന്നോട്ടു പോകാനാവൂ. ഹാർഡ്വെയർ മോഡൽ, ഓപ്പറേറ്റിങ് സിസ്റ്റം,ബാറ്ററി ചാർജ്,സിഗ്നൽ, കണക്ഷൻ, ഭാഷ തുടങ്ങിയ വിവരങ്ങൾ വാട്സപ്പ് പരിശോധിക്കും.

    Read More »
  • ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്

    2012 നടന്ന അപകടത്തെത്തുടർന്ന് ജഗതി ശ്രീകുമാർ പൂർണ്ണമായും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞവർഷം രണ്ടു പരസ്യചിത്രങ്ങളിൽ ജഗതി അഭിനയിച്ചിരുന്നു. ഇപ്പോളിതാ ആരാധകരിൽ ആകാംക്ഷ ഉണർത്തി ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 എന്ന ചിത്രത്തിൽ ജഗതിയുടെ ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച് ആയിരിക്കും കഥാപാത്രം എന്നാണ് സൂചന. സിബിഐ സീരീസുകളിൽ വിക്രം എന്ന സിബിഐ ഓഫിസറെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ നായകൻ മമ്മൂട്ടി തന്നെയാണ്. എസ് എൻ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷമാകും സിബിഐ അഞ്ചിന്റെ ചിത്രീകരണം ആരംഭിക്കുക.

    Read More »
  • ഉറുമ്പ് ചമ്മന്തി കഴിക്കേണ്ടി വരുമോ?-ഡോ. നാരായണൻ എസ് ബി

    രാജ്യത്തിൻറെ ശാസ്ത്ര മുന്നേറ്റകളുടെ മുഖപടമായ ബഹിരാകാശ ഗവേഷണ ഉപകരണങ്ങളും, റോക്കറ്റുകൾ പോലും നാരങ്ങയും, മുളകുമൊക്കെ കെട്ടി, പൂജകളും, ഹോമവും ഒക്കെ നടത്തി വിക്ഷേപിക്കുന്ന നാട്ടിൽ ഇത്തരം വാർത്തകൾ ഉണ്ടാവുന്നതിൽ തെല്ലും അത്ഭുതപ്പെടേണ്ടണ്ടതില്ല. scietific temper എന്നതിനെ കുറിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആദ്യ പ്രധാനമന്ത്രിയിൽ നിന്നും പുരോഗമിച്ചു പിറകോട്ടു വലിക്കുന്നതും പ്രാചീനവുമായ തെറ്റിദ്ധാരണകൾക്ക് പിറകെ പോകുന്ന ഒരു അവസ്ഥയിലേക്കു പതിച്ചിരിക്കുന്നു എന്നതാണ് ഈ കാഴ്ചകൾ പറയുന്നത്. ഇന്ന് ഡിമാൻഡ് ഉറുമ്പ് ചമ്മന്തിക്കും, ഗോ മൂത്രത്തിനുമൊക്കെയാണ്. ക്ലോണിംഗ്‌ എന്ന സാങ്കേതിക വിദ്യയിലൂടെ കിടാരികളെ വികസിപ്പിക്കുന്നു, രാജ്യത്തിൻറെ ക്ഷീര കാർഷിക മേഖലയിൽ വലിയ കോളിളക്കങ്ങൾ കൊണ്ടുവരാൻ കഴിയുന്ന sex sorted semen അഥവാ പെൺ കിടാരികളെ മാത്രം ഉല്പാദിപ്പിക്കാൻ കഴിയുന്ന കൃത്രിമ ബീജാധാന വിദ്യകൾ, ക്ഷീര മേഖലയെയും, പൊതുജന ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ബ്രൂസല്ലോസിസ്, FMD, TUBERCULOSIS പോലുള്ള മഹാമാരികൾക്കെതിരെ നടക്കുന്ന ശാസ്ത്രീയമായ പോരാട്ടങ്ങൾ, ഇത്തരം ശാത്രീയമായ പ്രവൃത്തികളിൽ വലിയ നേട്ടങ്ങൾ നേടി കൊണ്ടിരിക്കുന്നു.…

    Read More »
  • കോവിഡ് കാലത്ത് മൂന്നാറിലെ കോടമഞ്ഞിലേയ്ക്ക് -അബ്ദുൾ റിയാസ്. കെ

    കോവിഡ് കാലം വീട്ടിലിരുപ്പ് കാലമാണല്ലോ.. യാത്രകളൊന്നും തീരെ ഇല്ലായിരുന്നു. കുറെക്കാലത്തിനു ശേഷം ഡിസംബർ അവസാനം ഒരു യാത്ര പോയി. മൂന്നാറിലെ കോടമഞ്ഞിലേക്ക്! തൊട്ടുമുൻപത്തെ ഞായറാഴ്ച അടിമാലി മൂന്നാർ റോഡിൽ മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കാണെന്നൊക്കെ കേട്ടിരുന്നു. പക്ഷേ ഞങ്ങളുടെ യാത്രയിൽ ചുരത്തിലെ റോഡുപണി ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു തടസ്സവും ഉണ്ടായില്ല. ജനത്തിരക്ക് പാടേ ഒഴിഞ്ഞ മൂന്നാർ പട്ടണവും മാട്ടുപ്പെട്ടിയും മറ്റും കൗതുകക്കാഴ്ചയായി. പതിവിലേറെ വരണ്ടുണങ്ങിയ ഭാവം തന്നെ ആയിരുന്നു ചുറ്റിലെ പ്രകൃതിക്കും. അമലും അരുണും (അഖിലും) നടത്തുന്ന ടെന്റ്-സ്റ്റേ ക്യാമ്പ് ആയ ക്ലൗഡ് ഫാമിൽ ഞങ്ങൾ തവളപിടുത്തക്കാരുടെ (അഖിലകേരള പാമ്പുതവള സർവേത്തൊഴിലാളി യൂണിയൻ) ഒരു സമ്മേളനം. ടോപ്സ്റ്റേഷനടുത്ത് യെല്ലപ്പട്ടിയിൽ നിന്ന് ശുഷ്ക്കിച്ച തേയിലച്ചെടികൾക്കിടയിലൂടെ നാലുകിലോമീറ്ററോളം നടത്തവും കുത്തനെ മലകയറ്റവും കഴിഞ്ഞാൽ ക്ലൗഡ് ഫാമിലെത്താം. നല്ല തെളിഞ്ഞ ദിവസങ്ങളിൽ ആ പ്രദേശം അക്ഷരാർഥത്തിൽ മേഘങ്ങളുടെ കൃഷിയിടം തന്നെയാണ്. നമ്മളിരിക്കുന്നതിനു തൊട്ടുതാഴെയായി പഞ്ഞിക്കെട്ടുകൾ കൊണ്ട് പായവിരിച്ചതു പോലെയുള്ള ക്ലൗഡ് ബെഡ് കാണാം. ആ മേഘക്കെട്ടുകൾക്കുള്ളിലൂടെ സൂര്യൻ…

    Read More »
  • മലയാളത്തിലെ ആദ്യത്തെ വിര്‍ച്വല്‍ മ്യൂസിക് ആല്‍ബം ഇതള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു

    https://www.youtube.com/watch?v=LFyrNrN2q2M മനോഹരമായ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ മലയാളം. അക്കൂട്ടത്തിലേക്കിതാ ഒരുപറ്റം ചെറുപ്പക്കാരുടെ വേറിട്ട ചിന്ത കൂടി ഇടം പിടിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ വിര്‍ച്വല്‍ സിനിമ എന്ന ആശയം പൃഥ്വിരാജ് സുകുമാരന്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ കുറച്ച് ചെറുപ്പക്കാര്‍ ഇതേ ആശയത്തെ ഇതള്‍ എന്ന തങ്ങളുടെ മ്യൂസിക് ആല്‍ബത്തില്‍ പരീക്ഷിച്ചിരിക്കുകയാണ്. മനോഹരമായ പാട്ടിന് മികവേകുന്നത് പ്രണയാര്‍ദ്രമായ ദൃശ്യങ്ങളാണ്. നാലുകെട്ടിന് മുന്‍പില്‍ ഒരുമിച്ചിരിക്കുന്ന നായകനും നായികയും, പാടവരമ്പത്തു കൂടി ഓടിപ്പോവുന്ന നായികയുമൊക്കെ മുന്‍പും പല തവണ മലയാളിയുടെ കാഴ്ചയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇതള്‍ വ്യത്യസ്തമാകുന്നത് ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്നത് സ്റ്റുഡിയോയിലെ ഒരു കൊച്ചുമുറിയിലാണെന്നതു കൊണ്ടാണ്. ഇതള്‍ എന്ന ആല്‍ബത്തെ വ്യത്യസ്തമാക്കുന്നതും ഈ പുതിയ ആശയമാണ്. ബീ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബത്തിന്റെ മനോഹരമായ സംഗീതം ഒരുക്കിയിരിക്കുന്നത് ഹരീഷ് ഹാരിസണ്‍ ആണ്. ബ്ലെ്സ്സന്‍ കെ മോ നാണ് ഇതളിന്റെ സംവിധായകന്‍. നിഷ ബേബി എഴുതിയ വരികള്‍ പാടിയിരിക്കുന്നത് ഷാനുവാണ്. ശ്രീരാജ് ഓര്‍മ്മ പകര്‍ത്തിയ ദൃശ്യങ്ങളെ എഡിറ്റ്…

    Read More »
  • “വിത്തിന്‍ സെക്കന്‍ഡ്സ് ” പുനലൂരില്‍

    ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന “വിത്തിന്‍ സെക്കന്‍ഡ്സ് ” പുനലൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ ജോര്‍ജ്ജ്,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത് സരയൂ മോഹൻ. അനു നായര്‍,വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു. ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസെെന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബെെജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യക്കല-റോസ്മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍,അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്,വിഷ്ണു, അസിസ്റ്റന്റ് ഡയറക്ടര്‍-ഷാന്‍,ജയരാജ്, സൗണ്ട് ഡിസെെന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജന്‍ മണക്കാട്,ഷാജി കൊല്ലം, ലോക്കോഷന്‍-കൊല്ലം,പുനലൂര്‍,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല.

    Read More »
Back to top button
error: