LIFETRENDING

അഹാന കൃഷ്ണയ്ക്ക് കോവിഡ് നെഗറ്റീവ്

കോവിഡ് നെഗറ്റീവ് ആയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടിയും യൂട്യൂബറും ആയ അഹാന കൃഷ്ണ. 20 ദിവസമാണ് അഹാന ക്വാറന്റൈനിൽ ആയത് . ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കിയെന്ന് അഹാന കുറിക്കുന്നു. കോവിഡ് പകരാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു അഹാന.

  

കുറച്ചു ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെ കോവിഡ് ചികിത്സക്ക് ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വന്തം വീട്ടിലാണ് താരം ഇപ്പോൾ ഉള്ളത്.

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന “അടി” ആണ് പുതിയ അഹാന ചിത്രം. ദുൽഖർ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് അടി

Back to top button
error: