LIFE

  • തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറക്കും

    കൊച്ചി: ഒരാഴ്‍ചത്തെ ശുചീകരണത്തിന് ശേഷം തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാര്‍ജ് വര്‍ധന ഇപ്പോള്‍ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു. ഇന്നു മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ തീരുമാനം അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

    Read More »
  • അന്തിക്കാട്ട് നിന്നൊരു സംവിധായകന്‍ കൂടി: പാച്ചും അത്ഭുത വിളക്കുമായി അഖില്‍ സത്യന്‍

    മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട 10 ചിത്രമെടുത്താല്‍ അതിലൊന്ന് സത്യന്‍ അന്തിക്കാടിന്റെയാവും. അച്ചനും പിന്നാലെ മകനായ അനൂപ് സത്യന്‍ കഴിഞ്ഞ വര്‍ഷം സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സുരേഷ് ഗോപിയേയും ദുല്‍ഖര്‍ സല്‍മാനേയും കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന ചിത്രം വാണിജ്യപരമായും വലിയ വിജയമാവുകും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അനൂപിന് പിന്നാലെ സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു മകനായ അഖില്‍ സത്യനും തന്റെ ആദ്യ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്. ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. 2021 ല്‍ ചിത്രം തീയേറ്ററിലെത്തുമെന്നാണ് പുറത്ത് വരുന്ന…

    Read More »
  • ഓർമകളുടെ പൂക്കാലം വരവായി -പ്രവീൺ ഇറവങ്കര

    അനിൽ.. ഇത് ഞാൻ ആണ് പ്രവീൺ ഇറവങ്കര.നിന്നെ ഓർക്കുമ്പോൾ ഒരു ഇഷ്ടിക ചൂടാടോ എനിക്ക് ഓർമ്മ വരുന്നത്.അന്ന് നീ ടി കെ എം മെമ്മോറിയൽ കോളേജിൽ പഠിക്കുന്ന കാലം.ഞാൻ പന്തളം എൻ എസ് എസിലും. തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ്.ഞങ്ങൾ നിന്റെ കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയ ക്വട്ടേഷനുമായി വന്നതാണ്.ഞങ്ങളുടെ ഗാങ്ങിനെ ഒരു സംഘം “ചോര വീണ ചെങ്കൊടി “ക്കാർ ഓടിക്കുമ്പോൾ നിന്നെ ഞാനന്ന് കണ്ടു.കാരണം ഇഷ്ടിക എടുത്ത് എന്റെ നടുവിൽ എറിഞ്ഞത് നീയായിരുന്നല്ലോ! ആ താടിക്കാരനെ ഞാൻ മറന്നിരുന്നില്ല.പിന്നെ നിന്നെ കണ്ടത് പൂണെ ഹോസ്റ്റലിൽ വച്ചായിരുന്നു.കണക്കു തീർക്കാൻ വന്നോ എന്ന് ആ പാതിരാത്രി ഞാൻ കരുതി.പക്ഷെ നീ കെട്ടിപ്പിടിച്ചു വിതുമ്പുകയായിരുന്നു.അന്നാദ്യമായി “അളിയാ “എന്ന് നീ വിളിച്ചു. നിനക്കെന്നും കവിതയുടെ മണമായിരുന്നെടോ.നീ പാടിയ കവിതകൾ… നമ്മൾ ഒരുമിച്ചപ്പോൾ ആയിരുന്നു നിന്റെ ആദ്യ സിനിമാ ഗാനം.. പൂർത്തിയാവാതെ പോയ സിനിമ. അനിൽ നീയെറിഞ്ഞ ആ ഇഷ്ടികയുടെ ആഘാതം പണ്ടെനിക്ക് വേദന ആയിരുന്നു.ഇന്നിപ്പോൾ മധുര നൊമ്പരവും.ഋതുക്കൾ തോറും അതെന്നെ…

    Read More »
  • അനിൽ പനച്ചൂരാൻ യാത്രയായി -എം.കെ.ബിജു മുഹമ്മദ്

    ഇടവമാസ പെരുമഴ പെയ്താതാരാവിൽ തെരുവിന്ന് കൂട്ടായിരുന്ന പെൺകുട്ടിയുടെ ഹൃദയ വ്യഥകൾ പാടിയ അനിൽ പനച്ചൂരാൻ്റെ ഭൗതിക ശരീരം നൂറുകണക്കിന്നു ജനസഞ്ചയത്തെ സാക്ഷിയാക്കി പെരുമഴ നിർത്താതെ പെയ്ത ധനുമാസ സന്ധ്യയിൽ ചിതയിലേക്ക് … കായംകുളത്തെ, ഗോവിന്ദ മുട്ടത്തെ കുടുംബ വീടിൻ്റെ വളപ്പിലാണ് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ക്കരച്ചടങ്ങു നടന്നത്. അനിൽ പനച്ചൂരാൻ എന്ന കവിയുടെ വളർച്ച പഥങ്ങളിൽ തണൽ ആയി നിന്നത് ഓണാട്ടുകര എന്ന നാട്ടുപ്രദേശവും നാട്ടുകാരുമായിരുന്നു. കരുനാഗപ്പള്ളിയിലും കവിക്ക് ഒരു വീടുണ്ടായിരുന്നു. നഗരസഭ പത്തൊൻപതാം ഡിവിഷനിൽ കേശവപുരത്ത്, പള്ളിക്ക’ലാറിൻ്റെ തീരത്ത് 35 സെൻ്റ് ഭൂമിയിലുള്ള ഈ വീടിനെ കവി ഏറെ സനേഹിച്ചു. ഈ വീട്ടിലിരുന്ന് പ്രശസ്തമായ ഒട്ടേറെ കവിതകൾ രചിച്ചിട്ടുണ്ട്. കായലും, തെങ്ങും തോപ്പും, കായൽക്കാറ്റും കവിയുടെ ഭാവനക്ക് ചിറക് വിടർത്തി. അതുകൊണ്ട് തന്നെ ഒഴിവ് കിട്ടുന്ന നേരങ്ങളിൽ അദ്ദേഹം ഇവിടെ ഓടിയെത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഈ നാട്ടുകാരിൽ മുതിർന്നവരെ പനച്ചൂരാൻ അക്കച്ചിയെന്നും, ചേട്ടൻ എന്നുമാണ് സംബോധന ചെയ്തിരുന്നത്.രണ്ട് ദിവസങ്ങൾക്ക് മുമ്പും…

    Read More »
  • 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി

    അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ കോഴിക്കോട് സ്വദേശി എൻ.വി അബ്ദുൽസലാമിന് 40 കോടി രൂപ സമ്മാനം ലഭിച്ചു. 2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇപ്പോൾ ആണ് കണ്ടു പിടിക്കാൻ സാധിച്ചത്

    Read More »
  • ഷാരുഖ് ഖാന് ശേഷം ആ നേട്ടം മലയാളിയായ ജുമാനാ ഖാന്

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്‌ ഖലീഫയിൽ പ്രശസ്തരായ പലരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഇന്ത്യയിൽ നിന്ന് ഷാരുഖ് ഖാന്റെ ചിത്രമാണ് അവസാനമായി ബുർജ്‌ ഖലീഫയുടെ വാളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇപ്പോൾ ഇതാ ഒരു മലയാളിയുടെ ചിത്രം ഒരു മലയാളിയുടെ ചിത്രം കൂടി ഇവിടെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ദുബായിലെ പ്രമുഖ ഇൻഫ്ലുൻസറും, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന, ഒമർ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ഇരിക്കുന്ന ‘പെഹ്‌ലാ പ്യാർ’ എന്ന ഹിന്ദി ആൽബത്തിലെ നായിക കൂടിയായ ജുമാന ഖാന്റെ ചിത്രമാണ് ബുർജിൽ പ്രദർശിപ്പിച്ചത്.! ആദ്യമായാണ് ഒരു മലയാളിയുടെ ചിത്രം ഇവിടെ വരുന്നത്‌. ജനുവരി രണ്ടാം വാരത്തിൽ ‘പെഹ്‌ലാ പ്യാർ’ റിലീസ്‌ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ബോളിവുഡിലെ പുതിയ സെൻസേഷൻ, T-seriesന്റെ Vaaste ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത്. ജുമാനയുടെ ഭർത്താവ് കൂടിയായ അജ്മൽ ഖാനാണ്‌ ആൽബത്തിലെ നായകനായി അഭിനയിക്കുന്നത്. വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ്…

    Read More »
  • അഹാനയെ കാണാന്‍ രാത്രിയില്‍ മതില്‍ ചാടി കടന്ന ആരാധകന്‍…

    സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാവാറുളള ഒരു കുടുംബമാണ് ചലച്ചിതതാരം കൃഷ്ണകുമാറിന്റേത്. വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ എന്തും വെട്ടിതുറന്ന് പറയുന്നതാവണം ഇവരെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. സോഷ്യല്‍ മീഡിയയിലെ വ്‌ളോഗുകളിലൂടെയാണ് ഈ കുടുംബത്തെ ആരാധകര്‍ അടുത്തറിഞ്ഞത്. മകളും നടിയുമായ അഹാന കൃഷ്ണകുമാറും എപ്പോഴും വാര്‍ത്തകളിലെ താരമാകാറുണ്ട്. ഇപ്പോഴിതാ അഹാനയെ കാണാന്‍ വീട്ടിലെത്തിയ ആരാധകന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കൃഷ്ണകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിന് മുമ്പിലെത്തിയ യുവാവ് ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. എന്തിനാണ് ഗേറ്റ് തുറക്കുന്നതെന്ന് നടന്‍ കൃഷ്ണകുമാര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ ഗേറ്റിനു മുകളിലൂടെ ചാടിക്കടന്നു. ഈ ദൃശ്യങ്ങള്‍ കൃഷ്ണകുമാറും പെണ്‍മക്കളും മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമവും നടത്തി. എന്നാല്‍ മുന്‍ വശത്തെ വാതില്‍ അടഞ്ഞു കിടന്നതു കൊണ്ട് മാത്രം അകത്തേക്ക് കയറാനും മറ്റ് നാശ നഷ്ടം ഉണ്ടാക്കാനുമായില്ല. കൃഷ്ണകുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.   അതേസമയം,…

    Read More »
  • കൊച്ചിയുടെ ഭാവിയെപ്പറ്റി മേയറോട് ജയസൂര്യ പറഞ്ഞത്‌

    വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജയസൂര്യ. സമൂഹത്തോട് പ്രതിബദ്ധതയുളള താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താരം കൊച്ചിമേയറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മേയര്‍ അഡ്വ. അനില്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. നഗരത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ജയസൂര്യയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നുവെന്നും ഇത്രയും സ്‌നേഹത്തോടെ പെരുമാറുന്ന നടീനടന്മാരുണ്ടോ എന്ന ചോദ്യമുയര്‍ത്താന്‍ അദ്ദേഹവുമായുളള കൂടിക്കആഴ്ച കാരണമായെന്നും മേയര്‍ തന്റെ കുറിപ്പിലൂടെ പറയുന്നു. മേയറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌ എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് കണ്ടത്. എന്തിനാണദ്ദേഹം എന്നെ…

    Read More »
  • ബോബി ചെമ്മണ്ണൂർ മികച്ച ബിസിനസ് മാൻ- ജസ്‌ലാ മടശ്ശേരി

    പലപ്പോഴും പല സുഹൃത്തുക്കളും ബോബി ചെമ്മണ്ണൂരിനെ ട്രോളുന്നതും അപമാനിക്കുന്നത് കേള്‍ക്കുമ്പോളും ഞാനവരോട് പറയും അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ലെന്ന്… 2 വര്‍ഷം കുത്തിയിരുന്ന് ഞാന്‍ പുസ്തകത്തില്‍ പഠിച്ച MBA യുടെ പ്രാക്ടിക്കല്‍ വിഷ്യല്‍ study ആണ് ബോബി ചെമ്മണ്ണൂരിലൂടെ ഞാന്‍ അറിഞ്ഞത്… ഓരോ ബിസിനസ് കാരനും തന്‍റെ ബ്രാന്‍റ് നെയിം ആളുകളുടെ ഉള്ളിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്നമെടുക്കുന്നു..അതിന് വേണ്ടിയുള്ള പരസ്യങ്ങളും ചിത്രങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും കോടികള്‍ മുടക്കി ചെയ്യുന്നു..എന്നിട്ട് പോലും പേരറിയുന്ന പലരുടെയും ലോഗോ പോലും നമ്മുടെ മനസ്സിലില്ല..അതാരുടെ ബ്രാന്‍റ് ആണ് ഹാര്‍ഡ് വര്‍ക്കാണ് എന്ന് പോലും നമുക്കറിയില്ല.. എന്നാല്‍ ഏറ്റവും മികച്ച എന്നാല്‍ വ്യത്യസ്ഥമായ മാര്‍ക്കറ്റിങ് & പ്രമോഷന്‍ രീതിയിലൂടെ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്ന ബ്രാന്‍റ് നെയിം ആണ് boby യും ചെമ്മണ്ണൂരും. സാധാരണക്കാരന് സ്വപ്നം കാണാന് മാത്രം കഴിയുന്ന പല സൗഭാഗ്യങ്ങളും നല്‍കിയത് ബോബി തന്നെയാണ്….മറഡോണയും ബോബിയുടെ കാര്‍ കലക്ഷനുമടക്കം സാധാരണക്കാരന്‍റെ സ്നേഹമായി. അത് ബ്രാന്‍റിന്‍റെ ട്രസ്റ്റും ലോയല്‍റ്റിയും…

    Read More »
  • സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടം,അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

    കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക- സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Read More »
Back to top button
error: