LIFE

  • ഷാരൂഖ് സിനിമയിൽ അഭിനയിക്കണം ,വീട്ടുപടിക്കൽ തിരക്കഥയുമായി യുവ സംവിധായകൻറെ കാത്തിരിപ്പ്

    ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരുഖ് ഖാൻ തന്റെ സിനിമയിൽ അഭിനയിക്കാൻ കാൾ ഷീറ്റിൽ ഒപ്പിടുന്നത് വരെ ഷാരൂഖിന്റെ വീട്ടുപടിക്കൽ കാത്തിരിക്കാൻ തിരക്കഥയുമായി യുവ സംവിധായകൻ .ബെംഗളൂരു സ്വദേശിയാണ് മുംബൈയിലെ ഷാരൂഖ് ഖാന്റെ വീടിന് മുന്നിൽ കാത്തിരിപ്പ് തുടരുന്നത് . https://www.facebook.com/humansofbombay/posts/1600876773454627 സീറോ എന്ന സിനിമയ്ക്ക് ശേഷം താൻ ഒരു സിനിമയുടെ കരാറിലും ഒപ്പുവച്ചിട്ടില്ല എന്ന് ഷാരൂഖ് ഖാൻ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടാണ് ബെംഗളൂരു സ്വദേശി ജയന്ത് സീജ് മുംബൈയിലേക്ക് വണ്ടി കയറിയത് . This crazy and probably very stupid! But I've had delusional dreams about working with you @iamsrk Last night after watching @RajeevMasand interview I frantically made this poster all night! pic.twitter.com/dzXSsnSIUa — Jayanth Seege (@JayanthSeege) August 11, 2019 സിനിമയുടെ ഒരു പോസ്റ്റർ ആണ് ജയന്ത് ആദ്യം തയ്യാറാക്കിയത് .അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത്…

    Read More »
  • ചിമ്പു നായകനാകുന്ന ഈശ്വരന്റെ ട്രെയിലറെത്തി

    തമിഴ് സിനിമാ താരം സിലമ്പരസനെ നായകനാക്കി സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരന്‍ സിനിമയുടെ ട്രെയിലറെത്തി. പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും. ഫാമിലി ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിധി അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിലമ്പരസന്റെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയ് നായകനാകുന്ന മാസ്റ്ററിനൊപ്പമാണ് ഈശ്വരന്‍ തീയേറ്ററുകളിലെത്തുക

    Read More »
  • പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

    പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും. പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്…

    Read More »
  • മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു, കോവിഡ് കാലത്തെ ചികിത്സയെ കുറിച്ച് വി എം സുധീരൻ

    വി എം സുധീരന്റെ ഫേസ്ബുക് പോസ്റ്റ്: കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്സിനോടും ടെക്നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കൺസൾട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. എന്റെ ആരോഗ്യപ്രശ്നങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകൾ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്. ഇതിനെല്ലാം പുറമേ രുചിയും മണവും അനുഭവപ്പെടാത്ത ഈ അവസരത്തിൽ…

    Read More »
  • നാറുന്ന ഷർട്ടും ധരിച്ച് മോഹൻലാൽ: സത്യന്‍ അന്തിക്കാട്‌

    മുഷിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഒരു ഷർട്ട് ധരിച്ച് കൊണ്ടാണ് മോഹൻലാൽ ആ വേഷം ചെയ്തു തീർത്തതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു. ശ്രീനിവാസൻ തിരക്കഥ എഴുതി മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക, കെ പി എ സി ലളിത തുടങ്ങിയവർ അഭിനയിച്ച എക്കാലത്തേയും സൂപ്പർ ഹിറ്റായ ‘സൻമനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നത്. പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്ത വരവേ ഗോപാലകൃഷ്ണ പണിക്കരെ ബസ്സിൽനിന്നും തള്ളി താഴെയിടുന്ന ഒരു സീനുണ്ട്. ബസ്സിൽ നിന്നും താഴെ വീണ പണിക്കരെ ഒപ്പമുള്ളവർ മർദ്ദിക്കുന്നു. ഈ സീൻ ചിത്രീകരിച്ചത് എറണാകുളം പനമ്പള്ളി നഗറിൽ വെച്ചാണ്. മോഹൻലാൽ അഭിനയിച്ച ഗോപാലകൃഷ്വണ പണിക്കർ എന്ന കഥാപാത്രം ബസ്സിൽ നിന്നും വീഴുന്നത് ചതുപ്പ് സ്ഥലത്തായിരുന്നു. പശുവിൻ്റെ ചാണകവും, മലിനജലവുമൊക്കെ കെട്ടിക്കിടന്നതിനാൽ ലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഷർട്ടും ചെളിയും ചാണകവും പുരണ്ട് മലിനമായി. ഇതിനു ശേഷമുള്ള സീൻ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനാണ് പ്ലാൻ…

    Read More »
  • പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ, ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും

    പുതുവർഷത്തിൽ നടൻ റഹ്‌മാന്‌ തമിഴിലും തെലുങ്കിലും തിരക്കിൻ്റെ നാളുകൾ .തമിഴിൽ മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത് . ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന’സീട്ടിമാർ ‘ എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ ‘ പൊന്നിയിൻ സെൽവ ‘ നിൽ ജോയിൻ ചെയ്‌തു. തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌ ,കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ പരിശീലിച്ചിരുന്നുവത്രെ . അഹമ്മദിൻറെ സംവിധാനത്തിൽ റഹ്മാൻ ,’ ജയം ‘ രവി , അർജ്ജുൻ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ’ ജന…

    Read More »
  • ദുരന്ത മുഖത്ത് മത്സ്യ തൊഴിലാളികൾക്ക് ഡ്രോണുമായെത്തി രക്ഷകൻ ആയ ദേവാങ്ക് ആ കഥ പറയുന്നു

    19കാരനായ ദേവാങ്ക് രക്ഷകനായത് 4 മത്സ്യത്തൊഴിലാളികളുടെ ജീവന്. തൃശൂർ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ ദേവാങ്ക് കണ്ടെത്തിയത് തന്റെ ഡ്രോണിന്റെ സഹായത്തോടെ. ജനുവരി അഞ്ചിനാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പുലർച്ചെ കടലിൽ വച്ച് മത്സ്യത്തൊഴിലാളികളുടെ ബോട്ട് മുങ്ങുക ആയിരന്നു. രക്ഷാപ്രവർത്തകർക്ക് ബോട്ടോ മത്സ്യത്തൊഴിലാളികളെയോ കണ്ടെത്താനായില്ല. ബംഗളുരുവിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന ദേവാങ്ക് ആ സമയത്താണ് സ്ഥലത്ത് എത്തുന്നത്. മത്സ്യ തൊഴിലാളികൾക്കൊപ്പം ഡ്രോണുമായി ദേവാങ്ക് കടലിൽ പോയി. തീരത്ത് നിന്ന് 11 നോട്ടിക്കൽ അകലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുമ്പോൾ ദേവാങ്ക് സുരക്ഷാ ബോട്ടിൽ ഉണ്ടായിരുന്നു. ആദ്യം ഒരാളെയാണ് കണ്ടെത്തിയത്. കൈകൾ ഉയർത്തി മത്സ്യത്തൊഴിലാളി സഹായത്തിനായി കേഴുകയായിരുന്നു. ഡ്രോണിന്റെ തന്നെ സഹായത്തോടെ മറ്റുള്ളവരെയും കണ്ടെത്തി. ദേവാങ്കും ഡ്രോണും സോഷ്യൽ ഇപ്പോൾ മീഡിയയിൽ വൈറൽ ആണ്.

    Read More »
  • പരിയേറും പെരുമാള്‍ നായിക ആനന്ദി വിവാഹിതയായി

    തമിഴ് സിനിമാ താരം ആനന്ദി വിവാഹിതയായി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെുരമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിനസ്സുകാരനായ സോക്രട്ടീസ് ആണ് ആനന്ദിയെ വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബസ് സ്‌റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആനന്ദിയുടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലേതാണ്. പിന്നീട് തമിഴ് സിനിമകളിലെ തിരക്കേറിയ നായികയായി ആനന്ദി മാറുകയായിരുന്നു. ചണ്ടി വീരന്‍, കടവുള്‍ ഇറുക്കാന്‍ കമാറേ, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക് തുടങ്ങിയവ ചിത്രങ്ങളിലൂം ആനന്ദി അഭിനയിച്ചു. ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം ചിത്രങ്ങള്‍ ആനന്ദിയുടേതായി പുറത്ത് വരാനുണ്ട്.

    Read More »
  • ഇച്ചാക്കയെ കാണാന്‍ പ്രീയപ്പെട്ട ലാലെത്തി

    മലയാള സിനിമയുടെ മുഖമാണ് മോഹനന്‍ലാലും മമ്മുട്ടിയും. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ അടയാളപ്പെടുത്തുന്നതില്‍ ഇരുവരും വഹിച്ച പങ്ക് ചെറുതല്ല. ഫാന്‍സുകാര്‍ക്കിടയില്‍ താരങ്ങളുടെ പേരില്‍ ചേരിപ്പോര് സജീവമാണങ്കിലും മമ്മുട്ടിയും മോഹന്‍ലാലും അന്നും ഇന്നും സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നത്. മോഹന്‍ലാല്‍ പങ്ക് വെച്ച ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇച്ചാക്കയ്‌ക്കൊപ്പം എന്ന തലക്കെട്ടോടെ നല്‍കിയിരികുന്ന ഫോട്ടോയ്ക്ക് കമന്റായി ഒരുപാട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടേയും വര്‍ഷങ്ങളായുള്ള സൗഹൃദത്തെപ്പറ്റിയും കമന്റുകളില്‍ സൂചിപ്പിക്കുന്നുണ്ട്. മമ്മുട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ കാണുമ്പോള്‍ ഈ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരു സിനിമ ഒരുങ്ങാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നുവരുമുണ്ട്. ലാലേട്ടന്റെ സന്ദര്‍ശനത്തിന് പിന്നിലെ കാരണമെന്തായിരിക്കുമെന്നും ഓണ്‍ലൈനില്‍ തകൃതിയായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

    Read More »
  • ഡ്രൈവർമാർ ജാഗ്രത, അപകടകാരികളായ ഡ്രൈവർമാരും വാഹനങ്ങളും ഇനി കരിമ്പട്ടികയിൽ

    സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന ഡ്രൈവർമാരുടെ പേര് കരിമ്പട്ടികയിൽ പെടുത്താൻ സോഫ്റ്റ്‌വെയർ. സ്ഥിരമായി അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ വിവരങ്ങളും കരിമ്പട്ടികയിലേക്ക് മാറും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറിലേക്ക് ആണ് പേര് വിവരങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുക. ആദ്യഘട്ടത്തിൽ വിവരശേഖരണം മാത്രമാണ് നടത്തുക. എന്നാൽ കുഴപ്പക്കാർക്കെതിരെ ഭാവിയിൽ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. അപകടത്തിന്റെ പൂർണവിവരങ്ങൾ ഈ സോഫ്റ്റ്‌വെയർ സംഭരിക്കും.വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് വിതരണ സോഫ്റ്റ്‌വെയറുകൾ,ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയ്ക്ക് ഈ വിവരം കൈമാറും. മാർച്ചോടെ ആണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ എത്തുക. നിലവിൽ ആറ് സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. ഇങ്ങനെ വരുമ്പോൾ രാജ്യത്ത് എവിടെ അപകടം നടന്നാലും കേന്ദ്രീകൃത സംവിധാനത്തിലൂടെ വാഹനങ്ങൾ ഏതൊക്കെ സ്ഥലത്ത് വെച്ച് അപകടത്തിൽപ്പെട്ടു എന്ന് പെട്ടെന്ന് മനസ്സിലാക്കാം. നിയമലംഘനങ്ങളും ഈ സോഫ്റ്റ്‌വെയർ രേഖപ്പെടുത്തുന്നുണ്ട്. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിംഗ്,വാഹനം ഓടിക്കുമ്പോൾ ഉള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾക്ക്…

    Read More »
Back to top button
error: