LIFETRENDING

ബ്രഹ്‌മാണ്ഡ ചിത്രം കെ.ജി.എഫ് 2 വിന്റെ ടീസര്‍ ലീക്കായെന്ന് സൂചന

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചാ വീഷയമാവുകയും ബോക്സ് ഓഫീസില്‍ വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്.

വലിയ ക്യാന്‍വാസില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതിന്റെ വാര്‍ത്ത മുന്‍പും എത്തിയിരുന്നു. എന്നാല്‍ കെ.ജി.എഫ് 2 ന്റെ ആദ്യ ടീസര്‍ നാളെ രാവിലെ 10.18 ന് റിലീസ് ചെയ്യാനിരിക്കെ ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ ആശങ്കയോടെയാണ് അണിയറ പ്രവര്‍ത്തര്‍ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ടീസറിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Back to top button
error: