LIFETRENDING

മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റി’ല്‍ ഭാഗമാകാന്‍ കുട്ടികള്‍ക്ക് അവസരം…

മ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്ന ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചലച്ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യരും ,മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

നിഖില വിമലും ,സാനിയ ഇയ്യപ്പനും ,ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി ,രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലേക്ക് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തേടുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരത്തിനു ശബ്ദം നല്‍കുന്നതിനായി കുട്ടികളെയാണ് തേടുന്നത്.

ചൈല്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ അന്വേഷിച്ചുകൊണ്ടുള്ള ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ വീഡിയോ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

പ്രീസ്റ്റില്‍ കൈതി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ബേബി മോനിക്ക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോണിക്ക്ക്കുവേണ്ടി ഡബ്ബ് ചെയ്യാന്‍ കഴിവുള്ള മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഒരു മിടുക്കിക്കുട്ടിയെ ആണ് ആവശ്യം. എട്ടു വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികള്‍ അവരുടെ വോയ്‌സ് അയച്ചു തരാനും വീഡിയോയില്‍ പറയുന്നു.

വിഡിയോയ്ക്കൊപ്പം മോനിക്കയുടെ ഒരു ഡയലോഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് റെക്കോഡ് ചെയ്ത് 9947703364 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുക്കണം. 2021 ജനുവരി 12 ആണ് അവസാന തിയതി. വീഡിയോയ്ക്കൊപ്പം മമ്മൂട്ടിയുടെ പുത്തന്‍ പോസ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിന് ശേഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.
ആന്റോ ജോസഫും,ബി ഉണ്ണി കൃഷ്ണനും, വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം ഈ നിര്‍മ്മിക്കുന്നത്.അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം രാഹുല്‍ രാജാണ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ഈ ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

Back to top button
error: