LIFETRENDING

ഉറുമ്പ് ചമ്മന്തി കഴിക്കേണ്ടി വരുമോ?-ഡോ. നാരായണൻ എസ് ബി

രാജ്യത്തിൻറെ ശാസ്ത്ര മുന്നേറ്റകളുടെ മുഖപടമായ ബഹിരാകാശ ഗവേഷണ ഉപകരണങ്ങളും, റോക്കറ്റുകൾ പോലും നാരങ്ങയും, മുളകുമൊക്കെ കെട്ടി, പൂജകളും, ഹോമവും ഒക്കെ നടത്തി വിക്ഷേപിക്കുന്ന നാട്ടിൽ ഇത്തരം വാർത്തകൾ ഉണ്ടാവുന്നതിൽ തെല്ലും അത്ഭുതപ്പെടേണ്ടണ്ടതില്ല.

scietific temper എന്നതിനെ കുറിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആദ്യ പ്രധാനമന്ത്രിയിൽ നിന്നും പുരോഗമിച്ചു പിറകോട്ടു വലിക്കുന്നതും പ്രാചീനവുമായ തെറ്റിദ്ധാരണകൾക്ക് പിറകെ പോകുന്ന ഒരു അവസ്ഥയിലേക്കു പതിച്ചിരിക്കുന്നു എന്നതാണ് ഈ കാഴ്ചകൾ പറയുന്നത്.
ഇന്ന് ഡിമാൻഡ് ഉറുമ്പ് ചമ്മന്തിക്കും, ഗോ മൂത്രത്തിനുമൊക്കെയാണ്. ക്ലോണിംഗ്‌ എന്ന സാങ്കേതിക വിദ്യയിലൂടെ കിടാരികളെ വികസിപ്പിക്കുന്നു, രാജ്യത്തിൻറെ ക്ഷീര കാർഷിക മേഖലയിൽ വലിയ കോളിളക്കങ്ങൾ കൊണ്ടുവരാൻ കഴിയുന്ന sex sorted semen അഥവാ പെൺ കിടാരികളെ മാത്രം ഉല്പാദിപ്പിക്കാൻ കഴിയുന്ന കൃത്രിമ ബീജാധാന വിദ്യകൾ, ക്ഷീര മേഖലയെയും, പൊതുജന ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ബ്രൂസല്ലോസിസ്, FMD, TUBERCULOSIS പോലുള്ള മഹാമാരികൾക്കെതിരെ നടക്കുന്ന ശാസ്ത്രീയമായ പോരാട്ടങ്ങൾ, ഇത്തരം ശാത്രീയമായ പ്രവൃത്തികളിൽ വലിയ നേട്ടങ്ങൾ നേടി കൊണ്ടിരിക്കുന്നു. അവയ്ക്കു ഏറെ പരിഗണനയും, പിൻബലവും നൽകേണ്ട സർക്കാർ ഇതുപോലെ ഉള്ള കപടവും, പ്രാചീനവുമായ ആശയങ്ങൾക് പിറകേ പോകുന്നത് നിരാശജനകം ആണ്.

ശാസ്ത്ര അവബോധം എന്നത് ഇനിയെങ്കിലും നമ്മുടെ വരും തലമുറയ്ക്ക് ശരിയായി പറഞ്ഞു കൊടുത്തില്ല എങ്കിൽ നാളെ വാക്സിനുകൾക്കു പകരം ഉറുമ്പു ചമ്മന്തിയും, ഗോമൂത്രവുമൊക്കെയാകും സർക്കാർ നമ്മുക്ക് നൽകാൻ പോകുന്നത് എന്ന പേടിയുണ്ട്.

(Dr Narayanan S B
MVSc scholar
Department of Veterinary Public Health and Epidemiology,
Rajiv Gandhi Institute of Veterinary Education and Research ( RIVER)
Puducherry)

Back to top button
error: