LIFETRENDING

ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്

2012 നടന്ന അപകടത്തെത്തുടർന്ന് ജഗതി ശ്രീകുമാർ പൂർണ്ണമായും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞവർഷം രണ്ടു പരസ്യചിത്രങ്ങളിൽ ജഗതി അഭിനയിച്ചിരുന്നു. ഇപ്പോളിതാ ആരാധകരിൽ ആകാംക്ഷ ഉണർത്തി ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 എന്ന ചിത്രത്തിൽ ജഗതിയുടെ ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച് ആയിരിക്കും കഥാപാത്രം എന്നാണ് സൂചന. സിബിഐ സീരീസുകളിൽ വിക്രം എന്ന സിബിഐ ഓഫിസറെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്.

ചിത്രത്തിലെ നായകൻ മമ്മൂട്ടി തന്നെയാണ്. എസ് എൻ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷമാകും സിബിഐ അഞ്ചിന്റെ ചിത്രീകരണം ആരംഭിക്കുക.

Back to top button
error: