LIFENEWSTRENDING

മലയാളത്തിലെ ആദ്യത്തെ വിര്‍ച്വല്‍ മ്യൂസിക് ആല്‍ബം ഇതള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു

https://www.youtube.com/watch?v=LFyrNrN2q2M
മനോഹരമായ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ മലയാളം. അക്കൂട്ടത്തിലേക്കിതാ ഒരുപറ്റം ചെറുപ്പക്കാരുടെ വേറിട്ട ചിന്ത കൂടി ഇടം പിടിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ വിര്‍ച്വല്‍ സിനിമ എന്ന ആശയം പൃഥ്വിരാജ് സുകുമാരന്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ കുറച്ച് ചെറുപ്പക്കാര്‍ ഇതേ ആശയത്തെ ഇതള്‍ എന്ന തങ്ങളുടെ മ്യൂസിക് ആല്‍ബത്തില്‍ പരീക്ഷിച്ചിരിക്കുകയാണ്. മനോഹരമായ പാട്ടിന് മികവേകുന്നത് പ്രണയാര്‍ദ്രമായ ദൃശ്യങ്ങളാണ്. നാലുകെട്ടിന് മുന്‍പില്‍ ഒരുമിച്ചിരിക്കുന്ന നായകനും നായികയും, പാടവരമ്പത്തു കൂടി ഓടിപ്പോവുന്ന നായികയുമൊക്കെ മുന്‍പും പല തവണ മലയാളിയുടെ കാഴ്ചയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇതള്‍ വ്യത്യസ്തമാകുന്നത് ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്നത് സ്റ്റുഡിയോയിലെ ഒരു കൊച്ചുമുറിയിലാണെന്നതു കൊണ്ടാണ്. ഇതള്‍ എന്ന ആല്‍ബത്തെ വ്യത്യസ്തമാക്കുന്നതും ഈ പുതിയ ആശയമാണ്.

ബീ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബത്തിന്റെ മനോഹരമായ സംഗീതം ഒരുക്കിയിരിക്കുന്നത് ഹരീഷ് ഹാരിസണ്‍ ആണ്. ബ്ലെ്സ്സന്‍ കെ മോ
നാണ് ഇതളിന്റെ സംവിധായകന്‍. നിഷ ബേബി
എഴുതിയ വരികള്‍ പാടിയിരിക്കുന്നത് ഷാനുവാണ്. ശ്രീരാജ് ഓര്‍മ്മ പകര്‍ത്തിയ ദൃശ്യങ്ങളെ എഡിറ്റ് ചെയ്തതും 3D ദൃശ്യാവിഷ്‌കാരത്തിലേക്ക് മാറ്റിയതും അരുണാണ്. അമലും ശ്രീരംഗും അനൂപ് ശിവയുമാണ് ഇതളിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.

Signature-ad

മനോഹരമായ ലൊക്കേഷനുകളും മികവാര്‍ന്ന പശ്ചാത്തലവും കൃത്രിമമായി നിര്‍മ്മിച്ചെടുത്ത ശേഷം അതിലേക്ക് അഭിനേതാക്കളുടെ വിഷ്വല്‍സ് കൂട്ടിച്ചേര്‍ക്കുന്ന പ്രക്രീയയാണ് വിര്‍ച്വല്‍ പ്രൊഡക്ഷന്‍ എന്ന സാങ്കേതിക വിദ്യ. വിര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ഏത് ദൃശ്യവും നമുക്ക് നിര്‍മ്മിച്ചെടുക്കാമെന്നതും ഇതിലേക്ക് ചേര്‍ക്കേണ്ട യഥാര്‍ത്ഥ വിഷ്വല്‍സ് ഒരു സ്റ്റുഡിയോ ഫ്‌ളോറില്‍ നിന്ന് ചിത്രീകരിക്കാമെന്നതുമാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ മേന്മ. ഇത്തരത്തില്‍ മലയാളത്തില്‍ വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ നിര്‍മ്മിച്ച ആദ്യത്തെ മ്യൂസിക് ആല്‍ബം ഇതാളെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

Back to top button
error: