LIFETRENDING

“വിത്തിന്‍ സെക്കന്‍ഡ്സ് ” പുനലൂരില്‍

ന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന “വിത്തിന്‍ സെക്കന്‍ഡ്സ് ” പുനലൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ ജോര്‍ജ്ജ്,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത് സരയൂ മോഹൻ. അനു നായര്‍,വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു. ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസെെന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബെെജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യക്കല-റോസ്മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍,അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്,വിഷ്ണു, അസിസ്റ്റന്റ് ഡയറക്ടര്‍-ഷാന്‍,ജയരാജ്, സൗണ്ട് ഡിസെെന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജന്‍ മണക്കാട്,ഷാജി കൊല്ലം, ലോക്കോഷന്‍-കൊല്ലം,പുനലൂര്‍,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല.

Back to top button
error: