LIFE
-
” മിഡില്‍ ഈസ്റ്റ് സിനിമ ” ഓഫീസ്സ് ഉദ്ഘാടനം
”മിഡില്‍ ഈസ്റ്റ് സിനിമ” പ്രെെവറ്റ് കമ്പനിയുടെയും എവര്‍ ആന്റ് എവര്‍ റിലീസിന്റെയും കൊച്ചിയിലെ ഓഫീസ്സ് പ്രവര്‍ത്തനമാരംഭിച്ചു.ഫിലിം ചേമ്പര്‍ വെെസ് പ്രസിഡണ്ട് അനില്‍ തോമസ്സ് ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് ഓഫീസ്സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. എറണാക്കുളത്ത് കലൂര്‍ പ്രൊവിഡന്റ് ഫണ്ട് റോഡിലുള്ള പുതു കല്ലേല്‍ അപ്പാര്‍ട്ട്മെന്റിലെ ഓഫീസ്സ് ഉത്ഘാടനച്ചടങ്ങില്‍ മണികണ്ഠന്‍ ആചാരി,പ്രസാദ് കലാഭവന്‍,റോബിന്‍ തിരുമല,സജീവന്‍,അഞ്ജലി നായര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍,യതീന്ദ്രന്‍ പിണറായി, ഉണ്ണികൃഷ്ണന്‍ ചടയമംഗലം,വിജയ് സൂര്യ,സന്തോഷ് കല്ലാറ്റ് തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു. മിഡില്‍ ഈസ്റ്റ് സിനിമ ആദ്യ അവതരിപ്പിക്കുന്ന ചിത്രമാണ്,അഞ്ചു ഭാഷകളിലായി രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്യുന്ന ” സയനെെഡ് “.
Read More » -
മാസറ്ററിന്റെ കഥ തന്റേതെന്ന അവകാശവാദവുമായി കെ രംഗദാസ്
ദളപതി വിജയിയെ നാകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ഈ മാസം 13-ാം തീയതി റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ കഥ തന്റേതാണെന്ന ആരോപണവുമായി ചെറുപ്പക്കാരന്‍ രംഗത്ത്. കെ.രംഗദാസാണ് മാസ്റ്ററിന്റെ കഥ തന്റേതാണെന്ന ആരോപണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രംഗദാസ് ആരോപിച്ചു. 2017 ല്‍ താനീ കഥ രജിസ്റ്റര്‍ ചെയ്തതാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകളുമായി രംഗത്ത് വരുമെന്നും രംഗദാസ് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയിയുടെ എല്ലാ ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് ഇത്തരത്തില്‍ ഒരു നിയമപ്രശ്‌നം ഉണ്ടാവാറുണ്ട്. വിജയിയെ നായകനാക്കി എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്കും ആറ്റ്‌ലി സംവിധാനം ചെയ്ത് ബിഗിലിനും റിലീസിംഗ് സമയത്ത് സമാനമായ വിവാദങ്ങള്‍ ഉണ്ടായിരുന്നു വിജയിയെ നായകനാക്കി ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.…
Read More » -
തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കണ്ടെന്ന് ഫിയോക്ക്
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ഫിയോക് ജനറള്‍ ബോഡിയില്‍ തീയേറ്റര്‍ തുറക്കണ്ട എന്ന് തീരുമാനിക്കുകായിരുന്നു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ തീയേറ്റര്‍ തുറക്കണ്ടയെന്ന് അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജനറല്‍ ബോഡിയില്‍ ഒരുവിഭാഗം തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയ അംഗങ്ങള്‍ തീയേറ്റര്‍ തുറക്കണ്ട എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്റര്‍ തുറന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കുമെന്നും ചിലര്‍ ജനറല്‍ ബോഡിയില്‍ സൂചിപ്പിച്ചു
Read More » -
ബ്രാന്‍ഡ് അംബാസഡറായി ടൊവീനോ
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി കടന്നുവന്ന താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയതീന്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി. ഇപ്പോള്‍ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി മാറിയിരിക്കുകയാണ് ടൊവീനോ. അതേസമയം, ഒരു നടന്‍ എന്നതില്‍ കവിഞ്ഞ് സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും താരം പ്രതികരിക്കാറുണ്ട്. സമീപകാലത്ത് നടന്ന പല വിഷയങ്ങളിലും തന്റെ ഇടപെടലുകള്‍കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയ സമയത്ത് സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളില്‍ താരം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി ടൊവീനോയെ നിയമിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തിയാണ് ടൊവീനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേക്ക് സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍…
Read More » -
വിജയ് ചിത്രങ്ങളുടെ സംവിധായകര്‍ പരസ്പരം ചോദ്യം ചോദിക്കുന്നു
https://www.youtube.com/watch?v=ucDJq1NkmUQ തമിഴകത്തിന്റെ ദളപതി വിജയ് നായകനായി അഭിനയിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കോവിഡ് മഹാമാരിയില്‍ പൂട്ടിപ്പോയ തീയേറ്ററുകളെ പഴയ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ട് വരാന്‍ മാസ്റ്ററിന് കഴിയുമോ എന്നതാണ് ഇപ്പോള്‍ ആരാധകരും പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്ന ചോദ്യം. ചിത്രം വിജയ് എന്ന താരത്തെയും നടനെയും ഒരുപോലെ ഉപയോഗിക്കുന്നതാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ലോകേഷ് കനകരാജും ദളപതി വിജയിയുടെ അടുത്ത ചിത്രത്തിന്റെ സംവിധായകനുമായ നെല്‍സണും തമ്മില്‍ ചേര്‍ന്ന് നടത്തുന്ന ഇന്റര്‍വ്യു ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡോക്ടര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് നെല്‍സണിപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും ദളപതി 65 ചിത്രത്തിന്റെ ജോലി ആരംഭിക്കുക. അഭിമുഖത്തിനിടിയില്‍ ഇരുവരും വിജയ് തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സമ്മതമറിയിച്ച നിമിഷത്തെപ്പറ്റിയും തുറന്ന് സംസാരിച്ചു. മാസ്റ്റര്‍ 13-ാം തീയതിയാണ് റിലീസ് ചെയ്യുന്നത്. വിജയ്…
Read More » -
ലൈംഗികതക്കിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു, കയർ കഴുത്തിൽ കുരുങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്
നാഗ്പൂരിൽ ലൈംഗികതയ്ക്കിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. 30 വയസ്സുകാരനാണ് ദാരുണാന്ത്യം. നാഗ്പൂരിലെ ഖപ്പർകേടായിലെ ഒരു ലോഡ്ജിലാണ് സംഭവം. ലൈംഗികാനന്ദം കൂട്ടാൻ വേണ്ടി യുവതി യുവാവിനെ കയ്യും കാലും കസേരയിൽ ബന്ധിച്ചു. കഴുത്തിൽ കുരുക്കിട്ടു. ഇത് മരണകാരണമായി. ” വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് മരിച്ച യുവാവ്. യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. അഞ്ചുവർഷമായി ബന്ധം തുടരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും ലോഡ്ജിൽ എത്തിയത്. യുവാവിനെ കസേരയിലിരുത്തി കയ്യും കാലും കെട്ടിയിട്ട് ആയിരുന്നു ബന്ധപ്പെടാൻ ഒരുങ്ങിയത്. ഒരു കയർ കഴുത്തിലും കുരുക്കിയിരുന്നു.” പോലീസ് വാർത്ത ഏജൻസിയായ പിടിഐ യോട് പറഞ്ഞു. യുവാവിനെ കെട്ടിയിട്ട് യുവതി വാഷ് റൂമിലേയ്ക്ക് പോയി. ആ സമയത്ത് കസേര താഴെ വീഴുകയും കഴുത്തിലെ കുരുക്ക് മുറുകുകയും ആയിരുന്നു.” യുവതി വാഷ് റൂമിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും യുവാവ് മരിച്ചു കഴിഞ്ഞിരുന്നു. ” പോലീസ് ഓഫീസർ വാർത്താ ഏജൻസിയോട് പറഞ്ഞു. സഹായത്തിനായി ഹോട്ടൽ അധികൃതരെ യുവതി വിളിച്ചു. ഇവരാണ് പിന്നീട് കെട്ട് അഴിച്ചത്.…
Read More » -
ചിയാന്‍ വിക്രം നായകനാകുന്ന കോബ്രയുടെ ടീസറെത്തി
വേഷപകര്‍ച്ച കൊണ്ട് പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് ചിയാന്‍ വിക്രം. കഥാപാത്രത്തിന്റെ പൂര്‍ണയ്ക്കായി എന്തു ചെയ്യാന്‍ താരം തയ്യാറാകുമെന്ന് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസറെത്തിയിരിക്കുന്നു. ചിയാന്‍ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തില്‍ ഏഴോളം ഗെറ്റപ്പുകളില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സെവന്‍സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം ഇര്‍പാന്‍ പത്താനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇതിനോടകം ഇടം പിടിച്ചിരുന്നു. ചിത്രത്തില്‍ മലയാളികളായ റോഷന്‍ മാത്യുവും മാമുക്കോയയും അഭിനയിക്കുന്നുണ്ട്. നയന്‍താരയെയും അനുരാഗ് കശ്യപിനെയും കേന്ദ്ര കഥാപാത്രമാക്കി ഇമൈക്ക നൊടികള്‍ എന്ന ചിത്രം സംവിധാനം ചെയ്ത് അജയ് ജ്ഞാനമുത്തുവിന്റെ മൂന്നാമത്തെ ചിത്രമാണ് കോബ്രാ.
Read More » -
സിയോൺ നാഷണൽ പാർക്ക്-സഞ്ചാരം ഭാഗം 5 -അനു കാമ്പുറത്ത്
കൊറോണ വന്നത് കൊണ്ട് ആകെ കിട്ടിയ ഗുണം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓഫീസിൽ പോയാൽ മതി ബാക്കി എല്ലാ ദിവസവും വർക്ക് ഫ്രം ഹോം. ട്രിപ്പിന് പോകുന്നതിന്റെ അന്ന് വർക്ക് ഫ്രം ഹോം എടുത്തു. മീറ്റിംഗ് ഒരു സൈഡിൽ കൂടെ നടക്കുന്നു, ഞാൻ അടുക്കളയിലെ പണിയും, ക്ലീനിങ്ങും, അവസാന നിമിഷ പാക്കിങ്ങും, ഫുൾ ജഗപൊക. അപ്പൊ അതാ ആരോ എന്റെ പേര് വിളിക്കുന്നു, സോറി മൈക്ക് മ്യുട്ടിലായിരുന്നു എന്ന സ്ഥിര പല്ലവി വച്ച് കാച്ചി എന്തൊക്കെയോ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു. ഡെസ്ക്‌ടോപ്പിൽ ട്രിപ്പ് ഡോക്യുമെന്റ് പ്രിന്റ് ഔട്ട് എടുക്കാൻ തുറന്നു, വെറുതെ ഒന്ന് കണ്ണോടിച്ചു, അതാ സിയോൺ നാഷണൽ പാർക്കിന്റെ ഷട്ടിൽ ബസ്സ് ബുക്ക് ചെയ്തിട്ടില്ല. എപ്പോഴും അവസാനം എന്തെങ്കിലും മറക്കും എത്ര പ്ലാൻ ചെയ്താലും. മറ്റു നാഷണൽ പാർക്കുകളിൽ നിന്ന് വ്യത്യസ്തമായി പ്രൈവറ്റ് വണ്ടികൾ പാർക്കിൽ കടത്തി വിടില്ല, ഷട്ടിൽ എടുത്തു മാത്രമേ പോകാൻ പറ്റുകയുള്ളു. അതും പകുതി…
Read More » -
“ഇതുവരെ ചത്തില്ലേ”, ഫോട്ടോഷൂട്ടിനോടുള്ള വിമർശനത്തിന് മറുപടിയുമായി രജനി ചാണ്ടി
നടി രജനി ചാണ്ടിയുടെ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധിപേരാണ് നടിയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. അതേസമയംതന്നെ സൈബർ ആക്രമണവും ശക്തമാണ്. ” ഇതുവരെ ചത്തില്ലേ, പോയി ചത്തൂടെ തള്ളേ” എന്നതടക്കമുള്ള കമന്റുകൾ ആണ് രജനി ചാണ്ടിക്കെതിരെ വരുന്നത്. ” ഞാൻ എന്തു ചെയ്യണമെന്നത് എന്റെ തീരുമാനമാണ്. ” രജനി ചാണ്ടി ഒരഭിമുഖത്തിൽ പറഞ്ഞു. തനിക്ക് 70 വയസ്സ് ആകാറായി എന്ന് കരുതി താൻ പോയി ചാവണം എന്ന് പറയാൻ ആർക്കാണ് അവകാശം. മോശം കമന്റിട്ടാൽ അവർക്ക് സന്തോഷം ഉണ്ടെങ്കിൽ അത് ആയിക്കോട്ടെ. മറ്റുള്ളവരെ ദ്രോഹിക്കാതെ ഇരിക്കുന്നിടത്തോളം കാലം തനിക്ക് കുറ്റബോധമില്ല- രജനി ചാണ്ടി നയം വ്യക്തമാക്കി.
Read More »
